December 2021 Horoscope: ഡിസംബറിൽ ഈ 5 രാശിക്കാർക്ക് ധനവർഷവും, പുരോഗതിയും

December 2021 Horoscope: ഡിസംബർ മാസം (December 2021) ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും (Auspicious). തൊഴിൽപരമായും സാമ്പത്തികമായും ഈ മാസം ഈ രാശിക്കാർക്ക് ഗുണം ചെയ്യും.  

Written by - Ajitha Kumari | Last Updated : Nov 18, 2021, 12:06 PM IST
  • പ്രധാനപ്പെട്ട രാശി മാറ്റങ്ങൾ ഡിസംബർ മാസത്തിൽ സംഭവിക്കും
  • ഈ 5 രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും
  • തൊഴിൽരംഗത്ത് പുരോഗതിയോടൊപ്പം ധനലാഭവും ഉണ്ടാകും
December 2021 Horoscope: ഡിസംബറിൽ ഈ 5 രാശിക്കാർക്ക് ധനവർഷവും, പുരോഗതിയും

December 2021 Horoscope: ഡിസംബറിൽ (December 2021) ചില രാശിക്കാർക്ക് (Zodiac Signs) അനുകൂലമായിരിക്കും എന്നാൽ ചിലർക്ക് അശുഭകരം ആയിരിക്കും. ഈ മാസത്തിൽ ഗ്രഹങ്ങളുടെ സ്ഥാനത്ത് വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു. ഗ്രഹങ്ങളുടെ ഈ രാശിമാറ്റങ്ങൾ പല രാശികളിലും നല്ലതോ ചീത്തയോ ആയ ഫലമുണ്ടാക്കും. 

ജ്യോതിഷപരമായ കണക്കുകൂട്ടലുകൾ അനുസരിച്ച് ഈ മാസം 4 രാശിക്കാർക്ക് വളരെ അത്ഭുതകരമായിരിക്കും. 2021 ഡിസംബറിൽ അവർക്ക് പുരോഗതിയും വലിയ സാമ്പത്തിക നേട്ടവും ലഭിക്കും. ഡിസംബർ മാസത്തിലെ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

Also Read: Horoscope November 18, 2021: നിങ്ങളുടെ ജോലിക്ക് പ്രശംസ ലഭിക്കും, ഇന്ന് നടക്കില്ലെന്ന് കരുതിയ കാര്യങ്ങൾ സാധിക്കും

ഡിസംബർ മാസത്തിലെ ഭാഗ്യ രാശികൾ ഇവയാണ് (These are the lucky zodiac signs for the month of December)

മേടം (Aries) - മേടം രാശിക്കാർക്ക് ഡിസംബർ മാസം അത്ഭുതകരമായിരിക്കും. ജോലിസ്ഥലത്ത് തിരക്ക് കൂടാം. സ്ഥാനക്കയറ്റം ഉണ്ടാകാം. നിങ്ങൾക്ക് ബഹുമാനം ലഭിക്കും. ധനലാഭമുണ്ടാകും.  യാത്ര ചെയ്യാനുള്ള സാധ്യതയും ശക്തമാണ്. ഈ യാത്ര ജോലിയുമായി ബന്ധപ്പെട്ടതാണെങ്കിൽ, അത് തീർച്ചയായും ഗുണം ചെയ്യും.

ഇടവം (Taurus) - ഇടവം രാശിക്കാർക്ക് ജോലിസ്ഥലത്ത് നല്ല സമയമായിരിക്കും.  നല്ല പ്രവൃത്തി ചെയ്യുന്നതിലൂടെ എല്ലാവരുടേയും അഭിനന്ദനം ലഭിക്കും. ധനലാഭം മൂലം സാമ്പത്തിക സ്ഥിതി ശക്തമാകും. കിട്ടാതിരുന്ന പണം കിട്ടും. അവിവാഹിതർക്ക് വിവാഹ ബന്ധം ഉറപ്പിക്കാൻ സാധ്യത. 

കർക്കടകം (Cancer)- കർക്കടക രാശിക്കാർക്ക് ഡിസംബർ മാസം വളരെ അനുകൂലമായിരിക്കും. അവർക്ക് അവരുടെ കരിയറിൽ മികച്ച വിജയം നേടാൻ കഴിയും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന സ്ഥാനക്കയറ്റം ലഭിക്കാനുള്ള എല്ലാ സാധ്യതയും കാണുന്നു. എന്തെങ്കിലും പുതിയ അവസരം വന്നാൽ അത് ഉപേക്ഷിക്കരുത്. ഇത് ഭാവിയിൽ വളരെ പ്രയോജനകരമായ ഫലങ്ങൾ നൽകും. ആവശ്യത്തിന് പണവും ലഭിക്കും.

Also Read: Dream Astrology: നിങ്ങള്‍ സ്വപ്നത്തില്‍ മരിച്ചവരെ കൂടെക്കൂടെ കാണാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക... അറിയാം ശുഭ അശുഭ സൂചനകള്‍

ചിങ്ങം (Leo) - ചിങ്ങം രാശിക്കാർക്ക് ഡിസംബറിൽ നല്ല ധനലാഭമുണ്ടാകും. നിങ്ങളുടെ കരിയറിൽ നിങ്ങൾക്ക് വലിയ സ്ഥാനം നേടാൻ കഴിയും. ബിസിനസുകാർക്ക് വലിയ ഓർഡറുകൾ ലഭിക്കാനും സാധ്യത. ലാഭകരമായ യാത്രയാകാം. പണം വരുന്നതിന് പുതിയ വഴികളുണ്ടാകും.  മാത്രമല്ല കിട്ടാനുള്ള പണവും ലഭിക്കും. കഴിയുമെങ്കിൽ കുറച്ച് പണം നിക്ഷേപിക്കുക.

Also Read: Jupiter Transit November 2021: ഈ 4 രാശിക്കാർക്ക് ഉടൻ സന്തോഷവാർത്ത ലഭിക്കും

കന്നി (Virgo) - കന്നിരാശിക്കാർക്ക് ഡിസംബർ മാസം പണത്തിന്റെ പെരുമഴയായിരിക്കും. പല സ്രോതസ്സുകളിൽ നിന്നും പണം ലഭിക്കും. പുതിയ ജോലികൾ ആരംഭിക്കും. മുടങ്ങിക്കിടക്കുന്ന പഴയ പണികൾ തുടങ്ങും. സുഖ സൗകര്യങ്ങൾ വർദ്ധിക്കാം. ഈ വർഷം ചില നല്ല വാർത്തകൾ നൽകി കൊണ്ട് പോകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News