തിരുവനന്തപുരം:കോവിഡ് പശ്ചാത്തലത്തിൽ ഈ വര്‍ഷം കര്‍ക്കടകവാവിന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കില്ല.ഇന്ന് ചേര്‍ന്ന ദേവസ്വംബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
അതേസമയം ശബരിമലയില്‍ "ഹരിവരാസനം" ഒഴിവാക്കിയതായി സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ പ്രചരിപ്പിക്കുന്നത്തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ ശ്രദ്ധയില്‍പ്പെട്ടതായും അത്തരം വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.എന്‍.വാസു പറഞ്ഞു.ശബരിമലയെയും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനെയും ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുന്നതാണ് ഇത്തരം വാര്‍ത്തകളെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയില്‍ വര്‍ഷങ്ങളായി പാടുന്ന ഉറക്കുപാട്ട് ആയ "ഹരിവരാസനം" തന്നെയാണ് ശ്രീകോവിലിനുള്ളില്‍ മേല്‍ശാന്തിയും മറ്റ് ശാന്തിമാരും ചേര്‍ന്ന് ഇപ്പോഴും പാടുന്നത്.ഗാനഗന്ധര്‍വ്വന്‍ പത്മശ്രീ ഡോ.കെ.ജെ.യേശുദാസ് ആലപിച്ച ഹരിവരാസനം ആണ് ഉച്ചഭാഷിണിയിലൂടെയും കേള്‍പ്പിക്കുന്നത്.ഇതില്‍ ഏതൊരു മാറ്റവും വന്നിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
Also Read: Ramayana Masam 2021: രാമൻ ഒറ്റക്ക് വനവാസത്തിന് പോയ സിംഹള രാമകഥ
കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ 10 കോടിരൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...