Vastu Tips: ഭാഗ്യം കൂടെയില്ലെങ്കിൽ ഈ 5 ഉപായങ്ങൾ ചെയ്യുക, പ്രശ്നങ്ങൾ മാറികിട്ടും

Bring Good Luck: ചിലസമയത്ത് ഒരു വിധം നേരെയാക്കികൊണ്ടുവരുന്ന കാര്യങ്ങൾ വളരെ മോശമായി പോകാറുണ്ട്. ഇതിന് കാരണം നിങ്ങളുടെ ഒപ്പം ഭാഗ്യം ഇല്ലാത്തത് ആയിരിക്കാം.  അതുകൊണ്ടുതന്നെ ഇത് മാറ്റാനുള്ള ജ്യോതിഷത്തിലെ ചില എളുപ്പ വഴികളെ കുറിച്ച് നമുക്ക് നോക്കാം. അവ സ്വീകരിക്കുന്നതിലൂടെ, നിങ്ങൾക്ക് നിങ്ങളുടെ ദൗർഭാഗ്യത്തെ (Bad Luck) ഭാഗ്യമാക്കി (Luck) മാറ്റാൻ കഴിയും.   

Written by - Ajitha Kumari | Last Updated : Nov 11, 2021, 12:26 PM IST
  • വീട്ടിൽ ദിവസവും ശംഖ് ഊതുന്നത് നല്ല ഫലങ്ങൾ നൽകുന്നു
  • തുളസിക്ക് മുന്നിൽ വിളക്ക് കൊളുത്തുന്നത് നെഗറ്റിവിറ്റി അകറ്റുന്നു.
  • ഓടാത്ത ക്ലോക്ക് വീട്ടിൽ വയ്ക്കരുത്
Vastu Tips: ഭാഗ്യം കൂടെയില്ലെങ്കിൽ ഈ 5 ഉപായങ്ങൾ ചെയ്യുക, പ്രശ്നങ്ങൾ മാറികിട്ടും

Bring Good Luck: ഒരുപക്ഷെ നിങ്ങൾക്ക് തോന്നുകയാണ് മോശം സമയം നിങ്ങളെ വിട്ടുപോകുന്നില്ലെന്ന് അല്ലെങ്കിൽ നിങ്ങൾക്ക് ഈ സമയം ദൗർഭാഗ്യമാണെന്ന്.  എന്നാൽ നിങ്ങൾ വിഷമിക്കേണ്ടതില്ല. ജ്യോതിഷത്തിൽ പറയുന്ന പ്രതിവിധികൾ നിങ്ങൾക്ക് പിന്തുടരാം. ഇവ നിങ്ങളുടെ പ്രശ്‌നങ്ങളെ അൽപ്പം ലഘൂകരിച്ചേക്കാം. 

കുളിക്കുമ്പോൾ ഈ നടപടികൾ ചെയ്യുക (Do these measures while taking a bath)

നിങ്ങളുടെ ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കുന്നില്ലെങ്കിൽ എല്ലാ ദിവസവും രാവിലെ നിങ്ങൾ കുളിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി കലർത്തി കുളിക്കുക. ഇതിലൂടെ വിഷ്ണു ജിയുടെയും ബൃഹസ്പതിദേവന്റെയും അനുഗ്രഹം നിങ്ങൾക്ക് ലഭിക്കുകയും അതുവഴി നിങ്ങൾക്ക് നിങ്ങളുടെ ഭാഗ്യം ഉദിക്കുക യും ചെയ്യും. 

Also Read: Horoscope November 11, 2021: ഇന്ന് മിഥുനം, കർക്കടകം രാശിക്കാർക്ക് ഭാഗ്യം ഒപ്പമുണ്ടാകും എന്നാൽ ഈ രാശിക്കാർ സൂക്ഷിക്കണം

 

ഇനി നിങ്ങൾ വൈകുന്നേരമാണ് കുളിക്കുന്നതെങ്കിൽ വെള്ളത്തിൽ ഒരു നുള്ള് ഉപ്പ് ചേർത്ത കുളിക്കുക. ഇത്തിലൂടെ എല്ലാ നെഗറ്റിവിറ്റിയും ഇല്ലാതാകും.

ഹനുമാൻ ജിയെ ആരാധിക്കുക (worship hanuman ji)

നിങ്ങളുടെ ജീവിതത്തിൽ സ്ഥിരമായി സാമ്പത്തികമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടെങ്കിൽ പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നത് വളരെ ശുഭകരമാണ്. അതിനാൽ എല്ലാ ചൊവ്വാഴ്ചയും ക്ഷേത്രത്തിൽ പോയി പഞ്ചമുഖ ഹനുമാന്റെ മുന്നിൽ വിളക്ക് കത്തിച്ച് ഹനുമാൻ ചാലിസ ചൊല്ലണം. ഹനുമാന്റെ അനുഗ്രഹത്താൽ പണം, ജോലി എന്നിവയും ശത്രുക്കളിൽ നിന്നും മോചനം ലഭിക്കുകയും ചെയ്യും.

Also Read: Lunar Eclipse 2021: ഈ വർഷത്തിലെ അവസാന ചന്ദ്രഗ്രഹണം എന്നാണെന്ന് അറിയാമോ? ഇത് നിങ്ങളിൽ വലിയ സ്വാധീനം ചെലുത്തും

തുളസിക്ക് സമീപം വിളക്ക് കൊളുത്തുക (Light a lamp near Tulsi)

ഒരു വ്യക്തി ദിവസവും തുളസിക്ക് വിളക്ക് കൊളുത്തിയാൽ അവൻ തന്റെ ജീവിതത്തിൽ നിന്ന് എല്ലാത്തരം നെഗറ്റീവ് എനർജിയിൽ നിന്നും അകന്നുനിൽക്കുമെന്ന് വേദങ്ങളിൽ പറയുന്നുണ്ട്. ശാസ്ത്രജ്ഞർ പോലും അതിന്റെ ഗുണങ്ങൾ കാണുമ്പോൾ ഇത് വളരെ ശുഭകരമായി കണക്കാക്കുന്നു.

പൂജിച്ചശേഷം ശംഖനാദം മുഴക്കുന്നതും ഉത്തമമാണ് 

നിങ്ങളുടെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് വാസ്തു വൈകല്യങ്ങൾ അനുഭവപ്പെടുകയോ കണ്ടെത്തുകയോ ചെയ്താൽ ആ സ്ഥലത്ത് രാവിലെയും വൈകുന്നേരവും നിങ്ങൾ ശംഖ് ഊതുക. വീട്ടിൽ ശംഖ് ഇല്ലെങ്കിൽ പൂജിച്ചതിനു ശേഷം മണി മുഴക്കാം. അവ പുറപ്പെടുവിക്കുന്ന ശബ്ദത്താൽ അന്തരീക്ഷത്തിലെ നെഗറ്റീവ് ഊർജ്ജം നശിപ്പിക്കപ്പെടുന്നു.

Also Read: viral video: പാമ്പ് ചിരിക്കുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കാണാം 

ഓടാത്ത ക്ലോക്ക് വീട്ടിൽ വയ്ക്കരുത്

വാസ്തുശാസ്ത്രമനുസരിച്ച് ഓടാത്ത ഘടികാരത്തെ വളരെ അശുഭകരമായി കണക്കാക്കുന്നു. യഥാർത്ഥത്തിൽ വാസ്തു പ്രകാരം നിന്ന ക്ലോക്ക് നിങ്ങളുടെ ഭാഗ്യത്തെ തടയുന്നു. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ വീട്ടിൽ ഒരു മോശം ക്ലോക്ക് ഉണ്ടെങ്കിൽ, ഉടൻ തന്നെ അത് ശരിയാക്കാൻ ശ്രമിക്കുക അല്ലെങ്കിൽ വീട്ടിൽ നിന്ന് അതിനെ പുറത്തു കളയുക.

ഇതുകൂടാതെ ഷൂസ്-സ്ലിപ്പറുകൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യമില്ലാത്ത വസ്തുക്കൾ ബെഡിന്റെ അടിയിൽ സൂക്ഷിക്കരുത്. കാരണം അങ്ങനെ ചെയ്യുന്നത് ലക്ഷ്മീദേവിയുടെ പാതയെ തടസ്സപ്പെടുത്തുന്നുവെന്നാണ് വിശ്വാസം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News