Tuesday Tips: ഭാഗ്യം തുണയ്ക്കും, എല്ലാ മേഖലകളിലും വിജയം ഉറപ്പ്, ചൊവ്വാഴ്ച ഇക്കാര്യങ്ങള്‍ ചെയ്യൂ

ഹൈന്ദവ വിശ്വാസമനുസരിച്ച് ഓരോ ദിവസവും ഓരോ ഭാഗവാനായി പ്രത്യേകം സമര്‍പ്പിച്ചിട്ടുണ്ട്. അതനുസരിച്ച് ആ  ദിവസം നിര്‍ദ്ദിഷ്ട ഭഗവാനെ  പ്രത്യേകം പൂജിക്കുന്നതിലൂടെ ഭക്തരുടെ കഷ്തകള്‍ മാറിക്കിട്ടും എന്നാണ് വിശ്വാസം.    

Written by - Zee Malayalam News Desk | Last Updated : Aug 2, 2022, 12:17 PM IST
  • ഭാഗ്യം തുണയ്ക്കുന്നില്ല എങ്കില്‍ ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കുക, നിങ്ങൾക്ക് എല്ലാ മേഖലകളിലും വിജയം ലഭിക്കും.
Tuesday Tips: ഭാഗ്യം തുണയ്ക്കും, എല്ലാ മേഖലകളിലും വിജയം ഉറപ്പ്, ചൊവ്വാഴ്ച ഇക്കാര്യങ്ങള്‍ ചെയ്യൂ

Tuesday Tips: ഹൈന്ദവ വിശ്വാസമനുസരിച്ച് ഓരോ ദിവസവും ഓരോ ഭാഗവാനായി പ്രത്യേകം സമര്‍പ്പിച്ചിട്ടുണ്ട്. അതനുസരിച്ച് ആ  ദിവസം നിര്‍ദ്ദിഷ്ട ഭഗവാനെ  പ്രത്യേകം പൂജിക്കുന്നതിലൂടെ ഭക്തരുടെ കഷ്തകള്‍ മാറിക്കിട്ടും എന്നാണ് വിശ്വാസം.    

ഹിന്ദു കലണ്ടര്‍ അനുസരിച്ച് ഇന്ന് ചൊവ്വാഴ്ചയാണ്. വിശ്വാസമനുസരിച്ച് ഈ ദിവസം പ്രശ്ന പരിഹാരകനായ ഹനുമാന് സമർപ്പിച്ചിരിക്കുന്നു. തന്‍റെ ഭക്തരുടെ ആരാധനയിൽ ഹനുമാൻ പ്രസാദിച്ചാൽ എല്ലാ സങ്കടങ്ങളും നീങ്ങുമെന്നാണ് വിശ്വാസം. വിശ്വാസമനുസരിച്ച് ചൊവ്വാഴ്ച നിയമപ്രകാരം ഹനുമാനെ ആരാധിക്കുന്നത് ജീവിതത്തിലെ കഷ്ടതകള്‍ മാറിക്കിട്ടാന്‍ സഹായിയ്ക്കും. 

Also Read:  Vastu Tips for Bathroom: കുളിമുറിയിൽ ഉപയോഗിക്കുന്ന ബക്കറ്റ് ചിലപ്പോള്‍ ദാരിദ്ര്യത്തിന് കാരണമാകും..!!
 
ഭാഗ്യം തുണയ്ക്കുന്നില്ല എങ്കില്‍ ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കുക, നിങ്ങൾക്ക് എല്ലാ മേഖലകളിലും വിജയം ലഭിക്കും. ഏറെ പരിശ്രമിച്ചിട്ടും നിങ്ങളുടെ ജോലിയിൽ വിജയിക്കാൻ നിങ്ങള്‍ക്ക് കഴിയുന്നില്ല എങ്കില്‍ ചൊവ്വാഴ്ച നടത്തുന്ന പ്രത്യേക പൂജയിലൂടെ ആ പ്രതിസന്ധി മറികടക്കാന്‍  സാധിക്കും.  

Also Read:  Lucky Girls: ഈ പെണ്‍കുട്ടികള്‍ അതീവ ഭാഗ്യശാലികള്‍, ഭര്‍തൃഗൃഹത്തിന് ഐശ്വര്യവും മാതാപിതാക്കള്‍ക്ക് ഭാഗ്യവും

ഭഗവാന്‍ ഹനുമാനെ പ്രസാദിപ്പിക്കാന്‍ ചൊവ്വാഴ്ച ഈ നടപടികൾ ചെയ്യാം....

1.  ദീർഘനാളായി എന്തെങ്കിലും പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടുന്നുവെങ്കില്‍ ഈ പ്രതിവിധി ഉപകാരപ്രദമാണ്. ചൊവ്വാഴ്ച ഹനുമാൻ ക്ഷേത്രത്തിൽ പോയി മുല്ലപ്പൂ എണ്ണ ഒഴിച്ച് വിളക്ക് കത്തിയ്ക്കുക.  വിളക്കില്‍ ചുവന്ന നിറത്തിലുള്ള തിരി ഉപയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്ന് ഓർമ്മിക്കുക.

2. ചൊവ്വാഴ്ച ഹനുമാനെ പൂജിച്ചാല്‍ ശനിദോഷം കുറയും. ഇതിനായി മുല്ലപ്പൂ എണ്ണയിൽ അല്പം സിന്ദൂരം കലര്‍ത്തി പേസ്റ്റ് തയ്യാറാക്കുക. ഇത് ഹനുമാന്‍റെ പ്രതിമയില്‍ പുരട്ടുക. ഈ പ്രതിവിധി ചൊവ്വാഴ്ചയും ശനിയാഴ്ചയും ചെയ്യാം.

3.  പലതവണ  ചൊവ്വാദോഷം മൂലം  നിങ്ങള്‍ ചെയ്യുന്ന ജോലികൾ പാഴാകുകയും ജോലിയിൽ വിജയം ഉണ്ടാകാതിരിക്കുകയും ചെയ്യും. ഈ പ്രതിസന്ധി മറികടക്കാന്‍ ചൊവ്വാഴ്ച ഹനുമാനെ ആരാധിച്ച് പ്രസാദം വിതരണം ചെയ്യുക. 40 ചൊവ്വാഴ്ച വരെ ഇത് പതിവായി ചെയ്യുക. ഇത് ചൊവ്വാ ദോഷത്തിന്‍റെ  സ്വാധീനങ്ങള്‍ കുറയ്ക്കാന്‍ സഹായിയ്ക്കും.  

4. ചൊവ്വാഴ്ചകളിൽ കുരങ്ങുകൾക്ക് ശര്‍ക്കരയും കടലയും നല്‍കുന്നതിലൂടെ ഹനുമാന്‍ പ്രസാദിക്കുന്നു. അതിനാല്‍, രാവിലെയോ വൈകുന്നേരമോ, കുരങ്ങന്മാര്‍ക്ക് ഭക്ഷണം കൊടുക്കുക.  

5.  ഹനുമാന്‍റെ അനുഗ്രഹവും  ആശീര്‍വാദവും ലഭിക്കാൻ ചൊവ്വാഴ്ച ഹനുമാൻ കീര്‍ത്തനം പാരായണം ചെയ്യണം. ഇതോടൊപ്പം ഹനുമാഷ്ടക് പാരായണവും വളരെ ഫലദായകമാണ്.

നിരാകരണം:  ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കണം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News