Lakshmi Devi Blessings: ലക്ഷ്മി ദേവി സന്തുഷ്ടയായാൽ ഒരു ദരിദ്രൻ സമ്പന്നനാകാൻ അധികനാൾ വേണ്ടിവരില്ല എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. ലക്ഷ്മി ദേവിയുടെ പേരില്‍ പ്രത്യേക പൂജകളും അര്‍ച്ചനകളും നടത്തുന്നതിന്‍റെ കാരണം ഇതാണ്.
എങ്കിലും പലപ്പോഴും നാം വരുത്തുന്ന ചില ചെറിയ പിഴവുകള്‍ നമ്മുടെ ജീവിതത്തില്‍ ദാരിദ്ര്യം ക്ഷണിച്ചു വരുത്തും. ജ്യോതിഷം പറയുന്നതനുസരിച്ച് ലക്ഷ്മി ദേവിയ്ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ നാം ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
Also Read; Weekly Tarot Card Reading: ഈ രാശിക്കാർക്ക് അടുത്ത 7 ദിവസങ്ങൾ ഭാഗ്യം നിറഞ്ഞത്!! വരുന്ന ആഴ്ച നിങ്ങള്‍ക്ക് എങ്ങിനെ?
ജ്യോതിഷം അനുസരിച്ച് നമ്മുടെ വീട്ടില്‍ സമ്പത്ത് നിലനില്‍ക്കാന്‍ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തേണ്ടത് അനിവാര്യമാണ്. ലക്ഷ്മി ദേവി പ്രസാദിച്ചാല്‍ ഒരു വ്യക്തിയുടെ ഭവനം ധനം, ധാന്യം, സന്തോഷം, ഐശ്വര്യം എന്നിവയാൽ നിറയും. ഇതിനായി ചില നടപടികൾ കൈക്കൊള്ളേണ്ടത് ആവശ്യമാണ്.
Also Read: Sunday Born Personality: ഞായറാഴ്ച ജനിച്ചവര്‍ ഏറെ വ്യക്തിത്വ സവിശേഷതകളുള്ളവരും ഭാഗ്യശാലികളും!!
ദേവിയുടെ അനുഗ്രഹം ലഭിക്കാനായി ഭക്തര്‍ ധാരാളം പൂജകളും അര്‍ച്ചനകളും നടത്തുന്നു. എന്നാല്‍, പലപ്പോഴും ചില ചെറിയ പിഴവുകളാൽ ലക്ഷ്മി ദേവി വീടുവിട്ടിറങ്ങുന്നു. അതായത്, നാം വരുത്തുന്ന ചില ചെറിയ പിഴവുകള്‍ ദാരിദ്ര്യം ക്ഷണിച്ചു വരുത്തുന്നു. വീട്ടില്‍ ദാരിദ്ര്യം പടി കടന്നെത്തുന്നതിന് പല കാരണങ്ങള്‍ ജ്യോതിഷത്തില്‍ പറയുന്നുണ്ട്. അവയെക്കുറിച്ച് അറിയാം....
ശുചിത്വമില്ലാത്ത വീട്
ശുചിത്വം എന്നത് ലക്ഷ്മി ദേവി ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നാണ്. ശുചിത്വമില്ലാത്ത വീടുകളില്‍ ലക്ഷ്മി ദേവി വസിക്കില്ല. അതിനാല്‍, നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തികം മോശമാവുന്ന സാഹചര്യത്തില്‍ വീടിന്‍റെ ശുചിത്വതത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കുക.
ഉപയോഗ ശൂന്യമായ പാദരക്ഷകൾ
പഴയകിയതും ഉപയോഗ ശൂന്യവുമായ പാദരക്ഷകൾ നിങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാറുണ്ടോ? ജ്യോതിഷം പറയുന്നതനുസരിച്ച് ഇത് വീട്ടില്‍ നെഗറ്റീവ് എനർജി ഉളവാക്കും. അതിനാല്‍, പഴയകിയതും ഉപയോഗ ശൂന്യവുമായ പാദരക്ഷകൾ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്നും കളയുക.
പൊട്ടിയ പാത്രങ്ങള്‍ വീട്ടില്‍ വേണ്ട
നിങ്ങളുടെ അടുക്കളയില്‍ പൊട്ടിയതും ഉപയോഗമില്ലാത്തതുമായ പാത്രങ്ങൾ ഉണ്ടോ? ഇത്തരം പാത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് അശുഭകരമായി കണക്കാക്കുന്നു. പൊട്ടിയതോ ഉപയോഗശൂന്യമായതോ ആയ സ്റ്റീൽ, പ്ലാസ്റ്റിക്, ചെമ്പ് പാത്രങ്ങൾ എന്നിവ വീട്ടിൽ ഉണ്ടെങ്കിൽ അവ എത്രയും പെട്ടെന്ന് ഉപേക്ഷിക്കുക.
കേടുപാടുകള്‍ സംഭവിച്ച പ്രതിമകള്‍
ഏതെങ്കിലും ദേവന്‍റെയോ ദേവിയുടെയോ തകർന്നതോ കേടുപാടുകള്‍ സംഭാവിച്ചതോ ആയ വിഗ്രഹം വീട്ടിൽ ഉണ്ടാകരുത്. പൂജാമുറിയില്‍ ഇത്തരം വിഗ്രഹങ്ങളുടെ സാന്നിധ്യം വാസ്തു ദോഷം വർദ്ധിപ്പിക്കുകയും ലക്ഷ്മി ദേവിയെ അസന്തുഷ്ടയാക്കുകയും ചെയ്യുന്നു.
വീട്ടില്‍ എപ്പോഴും പ്രകാശം ഉണ്ടാകട്ടെ
വൈകുന്നേരങ്ങളിൽ വീട്ടിൽ എവിടെയും ഇരുട്ട് ഉണ്ടാകരുത്. വൈദ്യുത തകരാർ ഉണ്ടെങ്കില്‍ അല്ലെങ്കിൽ ബൾബ് കേടായ സാഹചര്യത്തില്‍ അത് ശരിയാക്കുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യുക. വീട്ടിൽ ഇരുട്ട് ഉണ്ടെങ്കില്‍ ലക്ഷ്മി ദേവി ആ വീട്ടില്‍ വസിക്കില്ല.
കേടായ ക്ലോക്ക്
നിലച്ചുപോയ ക്ലോക്കുകള്‍ ഭാഗ്യം നിലച്ചതിന്‍റെ അടയാളമാണ്. ഇത്തരം നിശ്ചലമായ ക്ലോക്കുകള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് അശുഭകരമായി കണക്കാക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഒന്നുകിൽ ഈ ക്ലോക്ക് അറ്റകുറ്റപ്പണി നടത്തി തിരികെ വയ്ക്കാം അല്ലെങ്കിൽ ഉപേക്ഷിക്കുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...