Horoscope Today, January 22: ഈ രാശിക്കാര്‍ക്ക് വന്‍ സാമ്പത്തിക നേട്ടം, മേടം മുതല്‍ മീനം വരെ, ഇന്നത്തെ രാശിഫലം

Horoscope Today, January 22:  ഇന്നത്തെ രാശിഫലം അനുസരിച്ച് എല്ലാ രാശിക്കാർക്കും ഏറെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഇന്ന് ചില രാശിക്കാർക്ക് സാമ്പത്തിക രംഗത്ത്‌ ഏറെ നേട്ടങ്ങൾ ലഭിക്കുമെങ്കില്‍ ചിലര്‍ക്ക് തൊഴില്‍ രംഗത്ത്‌ പുരോഗതി പ്രതീക്ഷിക്കാം.

Written by - Zee Malayalam News Desk | Last Updated : Jan 22, 2024, 10:15 AM IST
  • മേടം രാശിക്കാർക്ക് ഇന്ന് ചില പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. ബിസിനസിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്ന് വിദ്യാർത്ഥികള്‍ സമയം പാഴാക്കരുത്, അത് ദോഷം ചെയ്യും.
Horoscope Today, January 22: ഈ രാശിക്കാര്‍ക്ക് വന്‍ സാമ്പത്തിക നേട്ടം, മേടം മുതല്‍ മീനം വരെ, ഇന്നത്തെ രാശിഫലം

Horoscope Today, January 22:  ഇന്ന് ജനുവരി 22 തിങ്കളാഴ്ച, ഈ ദിവസം നിങ്ങള്‍ക്ക് എങ്ങിനെയായിരിയ്ക്കും എന്നറിയാനുള്ള ആകാംഷ എല്ലാവര്‍ക്കുമുണ്ട്. നിങ്ങൾ ഒരു പുതിയ ദിവസം ആരംഭിക്കുമ്പോൾ, നക്ഷത്രങ്ങൾ ഇന്ന് നിങ്ങൾക്കായി എന്താണ് കരുതിയിരിക്കുന്നതെന്ന് അറിയാനുള്ള ആഗ്രഹം എല്ലാവരിലും  ഉണ്ടാവും.  

ഇന്നത്തെ രാശിഫലം അനുസരിച്ച് എല്ലാ രാശിക്കാർക്കും ഏറെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഇന്ന് ചില രാശിക്കാർക്ക് സാമ്പത്തിക രംഗത്ത്‌ ഏറെ നേട്ടങ്ങൾ ലഭിക്കുമെങ്കില്‍ ചിലര്‍ക്ക് തൊഴില്‍ രംഗത്ത്‌ പുരോഗതി പ്രതീക്ഷിക്കാം. 12 രാശികള്‍ക്കുള്ള, മേടം, ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം ഇന്നത്തെ ജ്യോതിഷ പ്രവചനം ചുവടെ...

Also Read:  Weekly Horoscope January 22 - 28: ഈ രാശിക്കാര്‍ക്ക് വെല്ലുവിളികൾ നിറഞ്ഞ ആഴ്ച!! പ്രതിവാര ജാതകം അറിയാം

ഇന്നത്തെ രാശിഫലം 19 ജനുവരി 2024, വെള്ളിയാഴ്ച (Horoscope Today, January 22, 2024)

മേടം രാശി (Aries Zodiac Sign) 

മേടം രാശിക്കാർക്ക് ഇന്ന് ചില പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. ബിസിനസിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്ന് വിദ്യാർത്ഥികള്‍ സമയം പാഴാക്കരുത്, അത് ദോഷം ചെയ്യും.
 
ഇടവം രാശി  (Taurus Zodiac Sign) 

ഇടവം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക മേഖലയിൽ നേട്ടങ്ങൾ ലഭിക്കും. നിക്ഷേപത്തിന് ഇന്ന് നല്ല ദിവസമായിരിക്കും. മാധ്യമ മേഖലയുമായി ബന്ധപ്പെട്ടവർക്ക് ഇന്ന് നല്ല ദിവസം. മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും..

മിഥുനം രാശി ( Gemini Zodiac Sign)

മിഥുനം രാശിക്കാർ ഇന്ന് ജോലിയിൽ പ്രത്യേകം ശ്രദ്ധിക്കണം. കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ ശ്രമിക്കുക. നിയമ മേഖലയിൽ ജാഗ്രത പാലിക്കുക. നടുവ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. അതിനാൽ, ആരോഗ്യം ശ്രദ്ധിക്കുക. 

കർക്കിടകം രാശി  ( Cancer Zodiac Sign)

കർക്കിടക രാശിക്കാർക്ക് ഇന്ന് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. പ്രധാനപ്പെട്ട ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ നിർദ്ദേശിക്കുന്നു.  ഇന്ന് നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക

ചിങ്ങം രാശി  ( Leo Zodiac Sign)

ചിങ്ങം രാശിക്കാർ ഇന്ന്  ജോലിസ്ഥലത്ത് ജാഗ്രത പാലിക്കണം. വ്യാപാര മേഖലയിൽ ലാഭം നേടാൻ കഴിയും. വെളിയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.അസുഖം തോന്നുന്നുവെങ്കിൽ, തീർച്ചയായും ഒരു ഡോക്ടറെ സമീപിക്കുക.
 
കന്നി രാശി  (Virgo Zodiac Sign) 

കന്നി രാശിക്കാർക്ക് ഇന്ന് വിജയം നേടാൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ആരെയും അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുക. നിക്ഷേപ തീരുമാനങ്ങൾ ശ്രദ്ധാപൂർവ്വം എടുക്കുകയും ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുകയും ചെയ്യുക. ഇന്ന് വാദപ്രതിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രദ്ധിക്കുക. 

തുലാം രാശി  ( Libra Zodiac Sign)

തുലാം രാശിക്കാർ ഇന്ന് വികാരം നിയന്ത്രിക്കണം. എതിരാളികളെക്കുറിച്ച്  ജാഗ്രത പാലിക്കേണ്ടതുണ്ട്,  ജോലിസ്ഥലത്തെ ഉന്നത ഉദ്യോഗസ്ഥരോട് സംയമനത്തോടെ സംസാരിക്കുക. ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുകയും കുടുംബത്തിൽ സുഖകരമായ അന്തരീക്ഷം നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുക.

വൃശ്ചികം രാശി ( Scorpio Zodiac Sign)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ ജോലിസ്ഥലത്തെ സഹപ്രവർത്തകരിൽ നിന്നും ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിക്കും. അവരോട് നല്ല രീതിയിൽ പെരുമാറുക. ബിസിനസ് മേഖലയിൽ ചില പുതിയ മാറ്റങ്ങളോ പുതിയ പദ്ധതികളോ നിങ്ങൾക്ക് ലഭിക്കാം. കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. യാത്രകളിൽ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
  
ധനു രാശി  ( Sagittarius Zodiac Sign)

ധനു രാശിക്കാർ ഇന്ന് ഹനുമാനെ ആരാധിച്ചുകൊണ്ട് ദിവസം ആരംഭിക്കണം. ഇത് നിഷേധാത്മകത അകറ്റുകയും ജോലിയിൽ വിജയം കൈവരിക്കാന്‍ സഹായിയ്ക്കുകയും ചെയ്യും. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, ഇത് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാക്കും.
 
മകരം രാശി  ( Capricorn Zodiac Sign)

മകരം രാശിക്കാർക്ക് ഇന്ന് ചില ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, മാതാപിതാക്കളുമായും പങ്കാളിയുമായും നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക. സാമ്പത്തിക മേഖലയിൽ ലാഭസാധ്യതകൾ ദൃശ്യമാണ്.

കുംഭം രാശി  ( Aquarius Zodiac Sign)

കുംഭം രാശിക്കാർ ഇന്ന് കൃത്യസമയത്ത് ജോലി പൂർത്തിയാക്കുന്നത് നല്ലതാണ്. വ്യാപാരമേഖലയിൽ ലാഭസാധ്യതകളുണ്ട്. നല്ല ആരോഗ്യത്തിന്, ഭക്ഷണ ശീലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുക. ഇന്ന് വാദപ്രതിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർദ്ദേശിക്കുന്നു.ക.

മീനം രാശി  ( Pisces Zodiac Sign)

മീനം രാശിക്കാർക്ക് ഇന്ന് ഏറെ സന്തോഷകരമായ ദിവസമായിരിക്കും. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും, അത് ബന്ധങ്ങളിൽ മധുരം നൽകും. ജോലിസ്ഥലത്ത് തെറ്റുകൾ വരുത്തുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം വലിയ നഷ്ടം സംഭവിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News