Horoscope 2023: മേടം രാശിക്കാർ വാഹനങ്ങൾ ഉപയോ​ഗിക്കുമ്പോൾ സൂക്ഷിക്കുക- ഇന്നത്തെ രാശിഫലം

Horoscope Today: ഇടവം രാശിക്കാർക്ക് പ്രിയപ്പെട്ട സുഹൃത്തിനെ കാണാനുള്ള അവസരം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നല്ല സമയമാണ്. ബന്ധങ്ങൾ മികച്ചതാകും.

Written by - Zee Malayalam News Desk | Last Updated : Feb 26, 2023, 10:28 AM IST
  • മിഥുനം രാശിക്കാർ ജോലിയിൽ അശ്രദ്ധ കാണിക്കരുത്
  • അതിഥികളോട് ബഹുമാനത്തോടെ ഇടപഴകുക
  • കുടുംബ വഴക്കുകൾ അവസാനിക്കും
  • പഴങ്ങൾ ദാനം ചെയ്യുക
Horoscope 2023: മേടം രാശിക്കാർ വാഹനങ്ങൾ ഉപയോ​ഗിക്കുമ്പോൾ സൂക്ഷിക്കുക- ഇന്നത്തെ രാശിഫലം

നിങ്ങൾ നിങ്ങളുടെ ദിവസത്തെക്കുറിച്ച് എന്തെങ്കിലും പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ, ജീവിതത്തിലോ ജോലിയിലോ പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ ​ഗ്രഹനില അറിഞ്ഞിരിക്കുന്നത് നല്ലതാണ്. രാശിഫലം അനുസരിച്ച്, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.

മേടം- പ്രധാനപ്പെട്ട ജോലികൾ വൈകിപ്പിക്കരുത്. വാഹനങ്ങൾ ഉപയോ​ഗിക്കുമ്പോൾ സൂക്ഷിക്കണം. ഹനുമാൻ സ്വാമിയെ ആരാധിക്കുക. ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും.

ഇടവം- പ്രിയപ്പെട്ട സുഹൃത്തിനെ കാണാനുള്ള അവസരം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നല്ല സമയമാണ്. ബന്ധങ്ങൾ മികച്ചതാകും. സു​ഗന്ധദ്രവ്യങ്ങൾ ദാനം ചെയ്യുക.

മിഥുനം- ജോലിയിൽ അശ്രദ്ധ കാണിക്കരുത്. അതിഥികളോട് ബഹുമാനത്തോടെ ഇടപഴകുക. കുടുംബ വഴക്കുകൾ അവസാനിക്കും. പഴങ്ങൾ ദാനം ചെയ്യുക.

കർക്കടകം- ദിവസം മുഴുവൻ മനസ്സ് അസ്വസ്ഥമായിരിക്കും. മറ്റുള്ളവരെ സഹായിക്കുക. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ശിവനെ ആരാധിക്കുക.

ചിങ്ങം- പ്രധാനപ്പെട്ട ജോലികൾ വൈകുന്നേരത്തോടെ പൂർത്തിയാക്കുക. ഗൃഹത്തിൽ മംഗളകരമായ കർമങ്ങൾ നടക്കും. ആരെയും വേദനിപ്പിക്കരുത്. സൂര്യദേവനെ ആരാധിക്കുക.

കന്നി- വൈകുന്നേരത്തോടെ ബിസിനസ്സിൽ ലാഭം ഉണ്ടാകും. കടം കൊടുത്ത പണം ലഭിക്കും. ആവശ്യക്കാർക്ക് ഭക്ഷണം ദാനം ചെയ്യുക. ഗണപതിയെ ആരാധിക്കുക.

തുലാം- സമ്മാനങ്ങൾ ലഭിച്ചേക്കാം. വീട്ടിലെ മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക. നിങ്ങളുടെ വാഗ്ദാനം പാലിക്കാൻ ശ്രമിക്കുക. ലക്ഷ്മി ദേവിയെ ആരാധിക്കുക.

വൃശ്ചികം- ബിസിനസ്സിൽ വിജയം കുറയും. നിങ്ങളുടെ അതിഥിയുമായി തർക്കത്തിൽ ഏർപ്പെടരുത്. വീടിന്റെ തെക്ക് ഭാഗം വൃത്തിയായി സൂക്ഷിക്കുക. ഹനുമാൻ സ്വാമിയെ ആരാധിക്കുക.

ധനു- കുടുംബ തർക്കങ്ങൾ അവസാനിക്കും. ആർക്കും പണം കടം കൊടുക്കരുത്. മുടങ്ങിയ ജോലികൾ പൂർത്തീകരിക്കാൻ തുടങ്ങും. മഹാവിഷ്ണുവിന് ചന്ദനം സമർപ്പിക്കുക.

മകരം- വിചാരിച്ച ജോലികൾ പൂർത്തിയാകാൻ സമയമെടുക്കും. ബന്ധത്തിലെ അസ്വാരസ്യം അവസാനിക്കും. പ്രായമായ ഒരു സ്ത്രീയുടെ അനു​ഗ്രഹം തേടുക. ദുർ​ഗാദേവിയുടെ ക്ഷേത്രം സന്ദർശിക്കുക.

കുംഭം- മുതിർന്നവരെ ബഹുമാനിക്കുക. വൈകുന്നേരം വരെ, സമയം നിങ്ങൾക്ക് അനുയോജ്യമാണ്. ബിസിനസിൽ മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും. വൈകുന്നേരം ഹനുമാൻ സ്വാമിയെ ആരാധിക്കുക.

മീനം- നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങുക. ആവശ്യമുള്ള ബന്ധുവിനെ സഹായിക്കുക. നിങ്ങളുടെ വാക്കുകൾ നിയന്ത്രിക്കുക. മഹാവിഷ്ണുവിനെ ആരാധിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News