ഇന്ന് മുതൽ ബുധന്റെ ചലനത്തിൽ കാര്യമായ മാറ്റം ഉണ്ടാകുകയും, പണം, പ്രശസ്തി എന്നിവയെ ബാധിക്കാൻ ആരംഭിക്കുകയും ചെയ്യും. മേടം രാശിയിൽ സഞ്ചരിച്ചിരുന്ന ബുധൻ 2022 ജൂൺ 3 മുതൽ പിൻവാങ്ങുകയും, മീനം രാശിയിലേക്ക് എത്തുകയും ചെയ്യും. ബുധൻ മീനം രാശിയിൽ എത്തുന്നതോടെ മറ്റ് 5 രാശിക്കാരുടെ നല്ല കാലവും ആരംഭിക്കും. കൂടാതെ ഈ 5 രാശിക്കാർക്ക് സാമ്പത്തികപരമായും, പ്രവർത്തന മേഖലയിലും നിരവധി നേട്ടങ്ങൾ ഉണ്ടാകയുകയും, ആരോഗ്യപൂർണമായ ജീവിതം കൈവരുകയും ചെയ്യും.
ബുധൻ മീനം രാശിയിൽ പ്രവേശിക്കുമ്പോൾ ഏതൊക്കെ രാശിക്കാർക്ക് അനുകൂല സമയം ആരംഭിക്കും?
മേടം : ബുധൻ മേടത്തിൽ നിന്ന് പിൻവാങ്ങി മീനം രാശിയിൽ എത്തുന്നതോട് കൂടി ഏറ്റവും കൂടുതൽ ഗുണംഫലം ലഭിക്കുന്നത് മേടം രാശിക്കാര്ക് തന്നെയാണ്. മേടം രാശിക്കാരുടെ ജീവിത്തത്തിലെ ഏറ്റവും വിലപ്പെട്ട കുറച്ച് സമയമായിരിക്കും ഇപ്പോൾ ഉണ്ടാകുക. പണ്ട് നിലനിന്നിരുന്ന പ്രശ്‍നങ്ങളും, കേസുകളും അവസാനിക്കുകയും ജീവിതത്തിലും പ്രവർത്തന മേഖലയിലും ഉന്നമനം കൈവരിക്കുകയും ചെയ്യും. സാമ്പത്തികമായി ധാരാളം നേട്ടങ്ങൾ കൈവരിക്കുകയും, കുടുംബത്തിൽ സന്തോഷം ഉണ്ടാകുകയും ചെയ്യും.
ALSO READ: Shani Jayanti 2022: ആഗ്രഹ സഫലീകരണത്തിനായി ശനി ജയന്തി ദിനത്തിൽ ഈ 2 ഉപായങ്ങൾ ചെയ്യൂ.. ഫലം നിശ്ചയം!
ഇടവം : ബുധൻ മേടത്തിലെത്തുന്നത്തിന്റെ ഫലമായി ഇടവം രാശിക്കാർക്കും ഗുണങ്ങൾ ഉണ്ടാകും. ഈ സമയത്ത് ഇടവം രാശിയിൽ ജനിച്ച എല്ലാവര്ക്കും വെച്ചടി വെച്ചടി കയറ്റമായിരിക്കും. പ്രവർത്തനമേഖലയിൽ ധാരാളം ഉന്നമങ്ങൾ കൈവരിക്കുകയും, പുതിയ ജോലി ലഭിക്കാനും സാധ്യതയുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ ഉറപ്പായും ജയിക്കും. പ്രണയവിവാഹത്തിനും ഏറ്റവും ഉത്തമമായ സമയമാണിത്.
ചിങ്ങം : ചിങ്ങം രാശിക്കാർക്കും ഇത് ഏറ്റവും ഭാഗ്യമുള്ള സമയമായിരിക്കും. ബിസിനെസ്സിൽ കൂടുതൽ വിജയം ലഭിക്കുകയും ജോലിയിൽ പ്രൊമോഷൻ ലഭിക്കുകയും ചെയ്യും. കുടുംബത്തിലും സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷം ഉണ്ടാകും.
തുലാം : തുലാം രാശികാർക്ക് പ്രവർത്തന മേഖലയിലായിരിക്കും ഏറ്റവും കൂടുതൽ വ്യത്യാസം കാണാൻ സാധിക്കുക. പ്രൊമോഷൻ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് അതും ഈ സാധ്യമാകും. വരുമാനവും വർധിക്കും.
വൃശ്ചികം: വൃശ്ചികം രാശികാർക്ക് യാത്ര ചെയ്യാൻ ഏറ്റവും ഉത്തമമായ സമയമാണിത്. ബിസ്നനസ്സിലും ഈ രാശിക്കാർക്ക് ഈ മാസം വൻ വ്യജയമാ ഉണ്ടാക്കാൻ സാധിക്കും. കഠിനാധ്വാനത്തിന് ഫലം കാണുകയും, വരുമാനം വർധിക്കുകയും ചെയ്യും.
( Disclaimer : ചില വിദഗ്ധരുടെ അനുമാനങ്ങളുമായി ബന്ധപ്പെടുത്തിയുമാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. ഇതിന് ശാസ്ത്രീയമായ എന്ത് സാധുത എന്നത് ഒരു ചർച്ച വിഷയമാണ്. നാട്ടിൽ നില നിൽക്കുന്ന ചില വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് ഈ ലേഖനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.