Horoscope August 2022: 5 രാശിക്കാർക്ക് ഓഗസ്റ്റ് മാസം വളരെ അനുകൂലമാണ്, ധാരാളം പണം!

ബുധന്റെ മാറ്റം ഇടവം രാശിക്കാർക്ക് അവരുടെ കരിയറിൽ ഗുണം ചെയ്യും. പുതിയ ജോലി, പ്രമോഷൻ എന്നിവ ലഭിച്ചേക്കാം

Written by - Zee Malayalam News Desk | Last Updated : Jul 24, 2022, 04:20 PM IST
  • ബുധന്റെ മാറ്റം ഇടവം രാശിക്കാർക്ക് അവരുടെ കരിയറിൽ ഗുണം ചെയ്യും
  • ആത്മവിശ്വാസം വർദ്ധിക്കുന്ന കാലമാണ് ചിങ്ങം രാശിക്കാർക്ക്
  • കന്നി രാശിക്കാർക്ക് ആഗസ്റ്റിൽ കുടുംബത്തിൽ മതപരമായ ചടങ്ങ് ഉണ്ടാകും
Horoscope August 2022: 5 രാശിക്കാർക്ക് ഓഗസ്റ്റ് മാസം വളരെ അനുകൂലമാണ്, ധാരാളം പണം!

Budh Gochar 2022: ബുധൻ ഓഗസ്റ്റ് 1-ന് തൻറെ രാശി ചാക്രം മാറും.രാശിമാറ്റം 5 രാശിക്കാർക്കാണ് ഏറ്റവും അധികം ഗുണം. ഇവർക്ക് മികച്ച വിജയവും പണവും ഇക്കാലയളവിൽ ലഭിക്കും.ബുധൻ ഗ്രഹം ഇപ്പോൾ കർക്കടകത്തിലാണ്, 2022 ഓഗസ്റ്റ് 1 ന് ചിങ്ങത്തിലേക്ക് പ്രവേശിക്കും ബുധന്റെ സംക്രമണം 5 രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. 

ഇടവം-ബുധന്റെ മാറ്റം ഇടവം രാശിക്കാർക്ക് അവരുടെ കരിയറിൽ ഗുണം ചെയ്യും. പുതിയ ജോലി, പ്രമോഷൻ എന്നിവ ലഭിച്ചേക്കാം. വരുമാനം വർദ്ധിക്കും. ജീവിതത്തിൽ സന്തോഷത്തിൻറെ സമയങ്ങളായിരിക്കും ഇത്.

ALSO RED:Lucky Girl by Zodiac Sign: ഈ രാശിയിലെ പെൺകുട്ടികൾ വളരെ മിടുക്കരും സുന്ദരികളുമായിരിക്കും!

ചിങ്ങം - ആത്മവിശ്വാസം വർദ്ധിക്കുന്ന കാലമാണ് ചിങ്ങം രാശിക്കാർക്ക് ഇത്. പലവഴിയിലും പണം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്
മാനസിക സന്തോഷവും സമാധാനവും അനുഭവപ്പെടും. എല്ലാം കൊണ്ടും ദാമ്പത്യ ജീവിതം നല്ലതായിരിക്കും. കരിയറിൽ സുഹൃത്തുക്കളെ സഹായിക്കാൻ കഴിയും.വരുമാനം വർദ്ധിക്കുകയും സാമ്പത്തിക സ്ഥിതി ശക്തമാവുകയും ചെയ്യും.

കന്നി - കന്നി രാശിക്കാർക്ക് ആഗസ്റ്റിൽ കുടുംബത്തിൽ മതപരമായ ചടങ്ങ് ഉണ്ടാകും.ജോലിയോ വിദ്യാഭ്യാസത്തിനോ വേണ്ടി ഒരു യാത്ര പോകാം.കരിയറിൽ മാറ്റമുണ്ടാകാം.സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്.ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. ഉദ്യോഗസ്ഥർ സഹകരിക്കും. 

വൃശ്ചികം - വൃശ്ചികം രാശിക്കാർക്ക് തങ്ങളുടെ ആത്മ വിശ്വാസം വർധിക്കുന്ന സമയമാണിത്. ഇവർക്ക് ബഹുമാനം വർധിച്ചേക്കാം.തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. വ്യവസായികളുടെ ജോലി വർധിക്കും. സ്ഥാന മാറ്റം ഉണ്ടാവാം. ഉദ്യോഗസ്ഥരുടെ സഹായത്താൽ ജോലി എളുപ്പമാകും.മതപരമായ പരിപാടികളിൽ പങ്കെടുക്കാം. 

Also Read: Budh and Venus Rashi Parivartan: ബുധൻ ശുക്രൻ കൂടിച്ചേരൽ: ഈ 3 രാശികൾക്ക് ലഭിക്കും വൻ പുരോഗതി

മീനം - മുതിർന്നവരുടെ സഹായത്താൽ ഉദ്യോഗത്തിൽ  നേട്ടങ്ങൾ ഉണ്ടാകും. ജോലിസ്ഥലത്ത് നല്ല അന്തരീക്ഷം ഉണ്ടാകും.നിങ്ങൾക്ക് അവസരം ലഭിക്കുന്ന സമയമാണിത്.വരുമാനം വർദ്ധിക്കും.വീട്ടിൽ മതപരമായ ചടങ്ങുകൾ നടത്താം. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ഒരു പുതിയ കാർ വാങ്ങാനും പറ്റിയ സമയമാണിത്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

Trending News