Mannarasala Ayilayam: മണ്ണാറശാല ആയില്യം ഇന്ന്; എഴുന്നള്ളത്തും വിശേഷാൽ പൂജയും ഇല്ല

Mannarasala Ayilyam: ചരിത്രപ്രസിദ്ധമായ മണ്ണാറശാല ആയില്യം ഇന്ന്. തുലാമാസത്തിലെ ആയില്യമാണ് മണ്ണാറശാല ആയില്യം എന്നറിയപ്പെടുന്നത്.  പൊതുവെ നാഗദൈവങ്ങള്‍ക്ക് പ്രധാന്യമുള്ള ദിനമാണ് ഓരോ മാസത്തിലെയും ആയില്യം.    

Written by - Ajitha Kumari | Last Updated : Oct 30, 2021, 09:02 AM IST
  • ഇന്ന് മണ്ണാറശാല ആയില്യം
  • തുലാമാസത്തിലെ ആയില്യമാണ് മണ്ണാറശാല ആയില്യം
  • സ്ത്രീകള്‍ പൂജാദികര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചടങ്ങ് എന്ന പ്രത്യേകതയും ഇതിനുണ്ട്
Mannarasala Ayilayam: മണ്ണാറശാല ആയില്യം ഇന്ന്; എഴുന്നള്ളത്തും വിശേഷാൽ പൂജയും ഇല്ല

Mannarasala Ayilyam: ചരിത്രപ്രസിദ്ധമായ മണ്ണാറശാല ആയില്യം ഇന്ന്. തുലാമാസത്തിലെ ആയില്യമാണ് മണ്ണാറശാല ആയില്യം എന്നറിയപ്പെടുന്നത്.  പൊതുവെ നാഗദൈവങ്ങള്‍ക്ക് പ്രധാന്യമുള്ള ദിനമാണ് ഓരോ മാസത്തിലെയും ആയില്യം.  

സ്ത്രീകള്‍ പൂജാദികര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചടങ്ങ് എന്ന പ്രത്യേകതയും  ചടങ്ങിനുണ്ട്.  എന്നാൽ ഇത്തവണ മണ്ണാറശ്ശാല ക്ഷേത്രത്തിലെ ആയില്യ മഹോത്സവം ആചാരപ്രകാരമുള്ള ചടങ്ങുകൾ മാത്രമായി നടത്തുമെന്നാണ് റിപ്പോർട്ട്.  

Also Read: Horoscope 30 October: ഇന്ന് പണം അമിത ചെലവ് ഒഴിവാക്കുക, നഷ്ടം ഉണ്ടായേക്കാം

കാരണം മുഖ്യ പൂജചെയ്യുന്ന മണ്ണാറശാല അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് എന്നാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ ആയില്യം എഴുന്നള്ളത്തും വിശേഷാൽ പൂജകളും ഉണ്ടായിരിക്കില്ല എന്നാണ് റിപ്പോർട്ട്. 

കുടുംബ കാരണവരുടെ നേതൃത്വത്തിൽ ആയിരിക്കും പൂജകളും മാറ്റ് ചടങ്ങുകളും നടക്കുന്നത്.  ഇന്നലെയും ആയില്യമായ ഇന്നും വിശേഷാൽ തിരുവാഭരണം ചാർത്തിയാണ് പൂജകൾ. കോവിഡ് സാഹചര്യം മുൻ നിർത്തി കുട്ടികൾക്കും രണ്ടു ഡോസ് വാക്സിൻ എടുക്കാത്തവർക്കും ക്ഷേത്രത്തിൽ പ്രവേശനമില്ല. 

മാത്രമല്ല ചുറ്റമ്പലത്തിൽ 50 ലധികം ആളുകൾക്ക് ഒരേസമയം പ്രവേശനമില്ല. രാവിലെ 5 മുതൽ  ഉച്ചക്ക് 2 മണിവരെയും വൈകിട്ട് 5 മുതൽ 7 മണിവരെയും ആയിരിക്കും ദർശനം ഉള്ളത്. അന്നദാനം പ്രസാദമൂട്ട് എന്നിവ ഉണ്ടാകില്ലയെന്നാണ് റിപ്പോർട്ട്. 

മണ്ണാറശാല ആയില്യത്തിന് പിന്നിൽ നിരവധി കഥകളാണ് ഉള്ളത്. അതിൽ ഒന്നാണ് സർപ്പ പ്രീതിയാൽ ശ്രീദേവി അന്തർജ്ജനം ഗർഭവതിയാവുകയും രണ്ടു കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തു. ഒരാൾ മനുഷ്യശിശുവും മറ്റെയാൾ അഞ്ചുതലയുളള സര്‍പ്പശിശുവും ആയിരുന്നു. മനുഷ്യശിശു ഗൃഹസ്ഥാശ്രമത്തിലേക്ക്‌ കടന്നു. സർപ്പശിശു ഇല്ലത്തെ നഗരാജാവായി വാഴുകയും ചെയ്തു. 

Also Read: Dhanteras 2021 Shopping Muhurat: ധൻതേരാസിൽ ഷോപ്പിംഗ് നടത്താൻ ഉദ്ദേശമുണ്ടോ? അറിയാം ഷോപ്പിംഗിനുള്ള ശുഭ മുഹൂർത്തം

ഇവിടെ നാഗരാജാവ്‌ ചിരംജീവിയായി വാഴുന്നു എന്ന്‌ വിശ്വസിക്കപ്പെടുന്നു. നിലവറയില്‍ കുടികൊള്ളുന്ന നാഗരാജാവിനെ വര്‍ഷത്തിലൊരിക്കല്‍ നേരിട്ടുകാണാന്‍ മാതാവിന്‌ അവസരം നല്‍കിയതിന്‍റെ ഓര്‍മയ്ക്കായാണ് ആയില്യം നാളിലെ പൂജ‍.

ഇവിടുത്തെ പ്രത്യേക വഴിപാടാണ് ഉരുളി കമിഴ്‌ത്തൽ. സന്താനഭാഗ്യത്തിനാണ് ഈ വഴിപാട് നടത്തുന്നത്. വ്രതാനുഷ്ഠാനത്തോടെ ക്ഷേത്രത്തിലെത്തുന്ന ദമ്പതികള്‍ക്ക് ഓട്ടുരുളി ക്ഷേത്രത്തില്‍നിന്നും നല്‍കുന്നു. താളമേളവാദ്യങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന്‌ ചുറ്റും മൂന്ന്‌ തവണ പ്രദക്ഷിണം വെച്ച്‌ ഉരുളി നാഗരാജാവിന്‍റെ നടയിൽ സമർപ്പിക്കണം. 

തുടര്‍ന്ന്‌ ദമ്പതികള്‍ ഇല്ലത്തു ചെന്ന്‌ അമ്മയെ ദര്‍ശിച്ച്‌ ഭസ്മം വാങ്ങി അനുഗ്രഹം തേടണം. നടയ്ക്കു വച്ച ഉരുളി പിന്നീട്‌ അമ്മ നിലവറയില്‍ കമഴ്ത്തിവെയ്ക്കും. കുട്ടിയുണ്ടായിക്കഴിഞ്ഞാൽ ആറാം മാസം വന്ന് ആ ഉരുളി നിവർത്തണമെന്നാണു വിശ്വാസം. 

Also Read: Venus Transit October 2021: ദീപാവലിക്ക് മുമ്പ് ഈ 5 രാശിക്കാർക്ക് ധന വർഷം, ഇതിൽ നിങ്ങളുണ്ടോ?

ഇവിടുത്തെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് സ്ത്രീയാണ് മുഖ്യ പൂജാരിണി എന്നതാണ്. "മണ്ണാറശാല അമ്മ" എന്നറിയപ്പെടുന്ന പൂജാരിണി ഭക്‌തർക്കു നാഗദൈവങ്ങളുടെ പ്രതിരൂപമാണ്. പുലർച്ചെ ഇല്ലത്തെ നിലവറയിലും തെക്കേ തളത്തിലും വിളക്ക് തെളിക്കുന്നത് അമ്മയാണ്. കന്നി, തുലാം, കുംഭ മാസങ്ങളിലെ ആയില്യവും ശിവരാത്രിയുമാണ് ഇവിടുത്തെ പ്രധാന ആഘോഷദിനങ്ങൾ. 

മറ്റ് നാഗക്ഷേത്രങ്ങളിലെല്ലാം കന്നിയിലെ ആയില്യമാണ് പ്രധാനം. അതുപോലെ മണ്ണാറശാലയിലും കന്നി ആയില്യം പ്രധാനമാണെങ്കിലും മണ്ണാറശാല ആയില്യം എന്നപേരില്‍ അറിയപ്പെടുന്നത് തുലാത്തിലെ ആയില്യമാണ്. അതിന്റെ പിന്നിലും ഒരു കഥയുണ്ട്.

പതിവായി കന്നി ആയില്യം തൊഴാനെത്തിയിരുന്ന തിരുവിതാം‌കൂര്‍ രാജാവിന് ഒരിക്കല്‍ അവിടെ പോകാന്‍ കഴിഞ്ഞില്ലയെന്നും ഇതിനു പ്രായശ്ചിത്തമായി അടുത്ത മാസം തന്നെ മണ്ണാറശാലയില്‍ എത്തി വഴിപാടുകള്‍ നടത്തിയെന്നും. വളരെ ഗംഭീരമായി നടത്തിയ ഈ പ്രായശ്ചിത്ത വഴിപാടുകള്‍ കാരണം തുലാത്തിലെ ആയില്യത്തിന് മേന്‍‌മയും പ്രതാപവുമുണ്ടായി എന്നുമാണ് വിശ്വാസം.

Also Read: Vastu Tips For Diwali 2021: പണം പോക്കറ്റിൽ നിൽക്കുന്നില്ലേ? ദീപാവലിക്ക് മുമ്പ് ഈ അശുഭകരമായ കാര്യങ്ങൾ വീട്ടിൽ നിന്ന് പുറന്തള്ളുക

മണ്ണാറശാലയിൽ എങ്ങനെ എത്തിച്ചേരാം (How to Reach Mannarasala)

ഹരിപ്പാട് നിന്ന് 3 കിലോമീറ്ററും ആലപ്പുഴയിൽ നിന്ന് 32 കിലോമീറ്ററും അകലെയാണ് മണ്ണറശാല.

ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ (3 കി.മീ), മാവേലിക്കര റെയിൽവേ സ്റ്റേഷൻ (10 കി.മീ), കായംകുളം റെയിൽവേ സ്റ്റേഷൻ (11 കി.മീ) എന്നിവയാണ് മണ്ണറശാലയിലെത്താൻ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News