Happy Vishu 2023: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആഘോഷിച്ച് മലയാളികൾ

Vishu Celebration: വസന്തകാലത്തിന്റെ ആരംഭമായും കൊയ്ത്തുത്സവവുമായാണ് വിഷു ആഘോഷിക്കുന്നത്. മലയാളമാസം മേടം ഒന്നിനാണ് മലയാളികൾ വിഷു ആഘോഷിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 15, 2023, 12:04 PM IST
  • കാർഷിക ഉത്സവമായാണ് കേരളത്തിൽ വിഷു ആഘോഷിക്കുന്നത്
  • കണിയൊരുക്കിയും പുതു വസ്ത്രങ്ങൾ ധരിച്ചും മലയാളികൾ വിഷുവിനെ വരവേൽക്കുന്നു
Happy Vishu 2023: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആഘോഷിച്ച് മലയാളികൾ

തിരുവനന്തപുരം: സന്തോഷത്തിന്റെയും സമൃദിയുടെയും വിഷു ആഘോഷിച്ച് മലയാളികൾ. നല്ല നാളെയുടെ പ്രതീക്ഷകളുമായി ലോകമെങ്ങുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുകയാണ്. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. മേടം ഒന്നാണ് മുൻപ് വര്‍ഷാരംഭമായി കണക്കാക്കിയിരുന്നത്. വിഷു വസന്തകാലത്തിന്റെ ആരംഭമായും കൊയ്ത്തുത്സവവുമായാണ് ആഘോഷിക്കുന്നത്.

ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസമാണ് വിഷു എന്നാണ് ഐതിഹ്യം. സൂര്യദേവന്റെ മടങ്ങിവരവായാണ് വിഷു ആഘോഷിക്കുന്നതെന്നും ഐതിഹ്യമുണ്ട്. രാക്ഷസ രാജാവായ രാവണന്‍ സൂര്യദേവനെ കിഴക്ക് നിന്ന് ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല, എന്നാല്‍ രാവണന്റെ മരണശേഷം സൂര്യന്‍ കിഴക്ക് നിന്ന് ഉദിക്കാന്‍ തുടങ്ങി. അത്, വിഷു ദിവസമായിരുന്നു. അതിനുശേഷം വിഷുദിനം ആഘോഷിക്കാൻ ആരംഭിച്ചുവെന്നാണ് മറ്റൊരു വിശ്വാസം.

വിഷു എന്നാൽ സംസ്കൃതത്തിൽ തുല്യം എന്നാണ് അർത്ഥം. മലയാളത്തിലെ മേട മാസത്തിൽ സൂര്യൻ ഭൂമധ്യരേഖയിൽ എത്തുന്ന ആദ്യ ദിവസമാണിത്. കാർഷിക ഉത്സവമായാണ് കേരളത്തിൽ വിഷു ആഘോഷിക്കുന്നത്. കണിയൊരുക്കിയും പുതു വസ്ത്രങ്ങൾ ധരിച്ചും മലയാളികൾ വിഷുവിനെ വരവേൽക്കുന്നു.

വിളവെടുപ്പിന്റെ ആഘോഷമാണ് വിഷു. കണിയൊരുക്കിയും സദ്യ ഉണ്ടാക്കിയുമാണ് മലയാളികൾ വിഷു ആഘോഷിക്കുന്നത്. പുതുവർഷത്തിന്റെ ആരംഭമായാണ് വിഷുവിനെ കണക്കാക്കുന്നത്. പുതിയ കാർഷിക വൃത്തികൾക്ക് തുടക്കും കുറിക്കുന്നതും ഈ സമയത്താണ്. വിളവെടുപ്പിൽ ലഭിച്ച പച്ചക്കറികളും പഴങ്ങളും ഉപയോ​ഗിച്ചാണ് കണി ഒരുക്കുന്നത്. വിഷുക്കണി കണ്ട് സമ്പൽസമൃദമായ ഒരു വർഷത്തെ വരവേൽക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News