Guruvayur Utsavam 2023: മാമ്പഴപുളിശ്ശേരി, ചെത്ത് മാങ്ങ അച്ചാർ, പച്ചടി; ഗുരുവായൂർ ഉത്സവ ബലിയുടെ ദേശ പകർച്ച വിശേഷം

Guruvayur Utsavam 2023: ബലിക്കല്ലിൽ പൂജകളോടെ  ബലിതൂകി എല്ലാ പരിവാരങ്ങൾക്കും ദേവനെ സാക്ഷിയാക്കി മൃഷ്ടാന്ന ഭോജനം നൽകുന്ന ഉത്സവബലി അതിവിശിഷ്ടമാണ്. ദേവ സാന്നിധ്യത്തിൽ ,മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന, വിസ്തരിച്ചുള്ള ഉൽസവബലിയാണ് ഗുരുവായൂരിലേത്

Written by - Zee Malayalam News Desk | Last Updated : Mar 9, 2023, 06:35 PM IST
  • രാവിലെ പന്തീരടി പൂജയ്ക്ക് ശേഷമാകും ചടങ്ങുകൾ
  • ശ്രീഭൂതബലിയുടെ ബൃഹത്തായ ക്രിയയാണ് ഉൽസവ ബലി
  • ബലിക്കല്ലിൽ പൂജകളോടെ ബലിതൂകി എല്ലാ പരിവാരങ്ങൾക്കും ദേവനെ സാക്ഷിയാക്കി മൃഷ്ടാന്ന ഭോജനം നൽകുന്ന ഉത്സവബലി
Guruvayur Utsavam 2023: മാമ്പഴപുളിശ്ശേരി, ചെത്ത് മാങ്ങ അച്ചാർ, പച്ചടി; ഗുരുവായൂർ ഉത്സവ ബലിയുടെ ദേശ പകർച്ച വിശേഷം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിലെ എട്ടാം വിളക്കായ വ്യാഴാഴ്ച  വിശേഷ പ്രാധാന്യമുള്ള ചടങ്ങായ ഉൽസവബലി  ക്ഷേത്രത്തിൽ നടക്കും. രാവിലെ പന്തീരടി പൂജയ്ക്ക് ശേഷമാകും ചടങ്ങുകൾ. ശ്രീഭൂതബലിയുടെ ബൃഹത്തായ ക്രിയയാണ് ഉൽസവ ബലി. ശ്രീ ഗുരുവായൂരപ്പൻ്റെ പരിവാരങ്ങളെയെല്ലാം പാണി കൊട്ടി വരുത്തി  ബലി കൊടുത്ത് തൃപ്തരാക്കുന്ന ചടങ്ങാണിത്. 

ബലിക്കല്ലിൽ പൂജകളോടെ  ബലിതൂകി എല്ലാ പരിവാരങ്ങൾക്കും ദേവനെ സാക്ഷിയാക്കി മൃഷ്ടാന്ന ഭോജനം നൽകുന്ന ഉത്സവബലി അതിവിശിഷ്ടമാണ്. ദേവ സാന്നിധ്യത്തിൽ ,മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന, വിസ്തരിച്ചുള്ള ഉൽസവബലിയാണ് ഗുരുവായൂരിലേത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലാകും ചടങ്ങുകൾ.ഉൽസവബലി ദിനത്തിൽ രാവിലെ 8.30 മുതൽ 10:30 വരെ ഭക്തജനങ്ങൾക്ക് നാലമ്പലത്തിൽ പ്രവേശനമുണ്ടാകില്ല

ദേശപകർച്ച

ഉൽസവബലിദിനത്തിലാണ് ദേശ പകർച്ചയും .ഉൽസവബലി ദിവസം പക്ഷിമൃഗാദികൾ പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. ഇതിനാലാണ് ദേശപകർച്ച. ഉച്ചതിരിഞ്ഞുള്ള ദേശ പകർച്ചയ്ക്ക് പായസം ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉണ്ടാകും. മാമ്പഴപുളിശ്ശേരി, ഓലൻ എരിശ്ശേരി, ചെത്ത് മാങ്ങ അച്ചാർ, മുളകാ പച്ചടി, കായവറവും പപ്പടവും പഴവും വിശേഷാലുണ്ടാകും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News