ഗുരുവായൂർ: ലേലം പിടിച്ച ഥാർ ദേവസ്വം ബോർഡ് അമൽ മുഹമ്മദിന് തന്നെ നൽകും. ദേവസ്വം ഭരണ സമിതി കൂടി ഇതിന് അനുകൂല നിലപാട് എടുത്തതോടെയാണ് വിവാദം അവസാനിച്ചത്. 15 ലക്ഷത്തി പതിനായിരം രൂപക്കാണ് ലേലം പിടിച്ചതെങ്കിലും 18 ലക്ഷമാണ് ജി.എസ്.ടി അടക്കം വാഹനത്തിന് നൽകേണ്ട തുക. എന്നാൽ അമൽ ലേലം പിടിച്ചതോടെ ഭരണ സമിതിയുടെ കൂടെ അനുവാദം വേണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. ഇത് പിന്നീട് വിവാദമായി.
ലിമിറ്റഡ് എഡിഷൻ വാഹനം ആയതിനാൽ തന്നെ അടിസ്ഥാന വിലയായ 15 ലക്ഷമാണ് ദേവസ്വം ബോർഡ് നിശ്ചയിച്ചത്. പതിനായിരം രൂപ അധികം വിളിച്ച് അമൽ മുഹമ്മദലി ലേലം കൊള്ളുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...