Guruvayoor Uthsavam: സഹസ്രകലശ ചടങ്ങുകൾക്ക് തുടക്കം ഇന്ന് പൂന്താനദിനം,ആനയോട്ടം 24-ന്

കോവിഡിൻറെ പശ്ചാത്തലത്തിൽ   ഗുരുവായൂരപ്പനെ തൊഴാൻ ഇപ്പ്രാവശ്യം കർശന  നിയന്ത്രണങ്ങളുണ്ടാകും.

Written by - Zee Malayalam News Desk | Last Updated : Feb 17, 2021, 08:31 AM IST
  • നാലമ്പലത്തിലെ മുളയറയിൽ 16 വെള്ളിപ്പാലികകളിൽ 12 തരം വിത്തുകൾ വിതച്ച് പൂജിക്കുന്നതോടെ ആദ്യദിവസത്തെ ചടങ്ങുകൾ പൂർത്തിയായി.
  • മുളയിടൽ ചടങ്ങ് സമയത്ത് ഭക്തർക്ക് പ്രവേശനമില്ല.
  • ഉത്സവം കഴിയുന്നതുവരെ ഉദയാസ്തമയപൂജാ വഴിപാടുകൾ ഉണ്ടാകില്ല.
Guruvayoor Uthsavam: സഹസ്രകലശ ചടങ്ങുകൾക്ക് തുടക്കം ഇന്ന് പൂന്താനദിനം,ആനയോട്ടം 24-ന്

​ഗുരുവായൂർ: Guruvayoor ക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 24-ന് കൊടിയേറും. ഇതിന് മുന്നോടിയായുള്ള സഹസ്രകലശ ചടങ്ങുകൾക്ക് ചൊവ്വാഴ്ച തുടക്കമായി.ദീപാരാധനക്ക്‌ ശേഷം ആചാര്യവരണം, തുടർന്ന് മുളയിടൽ ചടങ്ങ്. അടുത്ത ദിവസങ്ങളിൽ ശുദ്ധികർമ്മങ്ങൾ, ഹോമങ്ങൾ, കലശാഭിഷേകം എന്നിവ നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടുത്ത നിയന്ത്രണങ്ങളിലാണ് ഇത്തവണം ഉത്സവം നടക്കുന്നത്.ഫെബ്രുവരി 23 ന്    ബ്രഹ്മകലശാഭിഷേകത്തോടെ കലശ ചടങ്ങുകൾ സമാപിക്കും.
 

കോവിഡിൻറെ(Covid) പശ്ചാത്തലത്തിൽ   ഗുരുവായൂരപ്പനെ തൊഴാൻ ഇപ്പ്രാവശ്യം കർശന  നിയന്ത്രണങ്ങളുണ്ടാകും. ഓൺലൈൻ വഴി ബുക്ക് ചെയ്തവർക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ.  പത്ത്  വയസ്സിനു താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കില്ല. കലശച്ചടങ്ങുകൾക്ക്. ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കൂറയും പവിത്രവും തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന് നൽകി ആചാര്യവരണം നിർവഹിച്ചു. 

Also Read: ഗണപതിക്ക് നാളികേരം ഉടയ്ക്കുമ്പോൾ ശ്രദ്ധിക്കുക...

നാലമ്പലത്തിലെ മുളയറയിൽ 16 വെള്ളിപ്പാലികകളിൽ 12 തരം വിത്തുകൾ വിതച്ച് പൂജിക്കുന്നതോടെ ആദ്യദിവസത്തെ ചടങ്ങുകൾ പൂർത്തിയായി. മുളയിടൽ ചടങ്ങ് സമയത്ത് ഭക്തർക്ക്  പ്രവേശനമില്ല.  ഉത്സവം കഴിയുന്നതുവരെ ഉദയാസ്തമയപൂജാ(Pooja) വഴിപാടുകൾ ഉണ്ടാകില്ല.

Also read:നരസിംഹമൂർത്തി മന്ത്രം ത്രിസന്ധ്യാ നേരത്ത് ചൊല്ലുന്നത് നന്ന്

ചടങ്ങുകൾ ഇപ്രകാരം

17 ഫെബ്രുവരി ബുധനാഴ്ച-പൂന്താനദിനം
22 ഫെബ്രുവരി തിങ്കളാഴ്ച : തത്വകലശം
23 ഫെബ്രുവരി ചൊവ്വാഴ്ച : സഹസ്രകലശം, ബ്രഹ്മകലശാഭിഷേകം 
24 ഫെബ്രുവരി ബുധനാഴ്ച :ആനയോട്ടം - കൊടിയേറ്റം
3 മാർച്ച് ബുധനാഴ്ച : എട്ടാം വിളക്ക്
4 മാർച്ച് വ്യാഴാഴ്ച : പള്ളിവേട്ട
5 മാർച്ച് വെള്ളിയാഴ്ച :ആറാട്ട്

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News