Planet Transit: ഗ്രഹങ്ങളുടെ അപൂർവ്വ സംയോഗം; ഹോളി മുതൽ ഇവർക്ക് സുവർണ്ണ ദിനങ്ങൾ!

Grah Gochar 2024: ഇത്തവണ ഹോളിയിൽ ഗ്രഹങ്ങളുടെ ഒരു അത്ഭുതകരമായ സംയോഗമാണ് നടക്കുന്നത്. ഇത് എല്ലാ രാശിക്കാർക്കും അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ നൽകും. ഈ ഗ്രഹങ്ങളുടെ സംയോഗം ഏത് രാശികളിലാണ് ശുഭഫലം ഉണ്ടാക്കുന്നതെന്ന് നോക്കാം?

Written by - Ajitha Kumari | Last Updated : Mar 15, 2024, 09:14 AM IST
  • ഇത്തവണ ഹോളിയിൽ ഗ്രഹങ്ങളുടെ ഒരു അത്ഭുതകരമായ സംയോഗമാണ്
  • ഇത് എല്ലാ രാശിക്കാർക്കും അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ നൽകും
Planet Transit: ഗ്രഹങ്ങളുടെ അപൂർവ്വ സംയോഗം; ഹോളി മുതൽ ഇവർക്ക് സുവർണ്ണ ദിനങ്ങൾ!

Grah Gochar 2024, Holi Horoscope: ജ്യോതിഷ പ്രകാരം ഇത്തവണത്തെ ഹോളി ശരിക്കും ആളുകളുടെ ജീവിതത്തിലും നിറം നൽകും.   കാരണം ഈ സമയം ഗ്രഹങ്ങളുടെ ഒരു അത്ഭുതകരമായ സംയോഗമാണ് നടക്കുന്നത്. ഈ വർഷത്തെ ഹോളിക ദഹൻ മാർച്ച് 24 ന്നായിരിക്കും. മാർച്ച് 25 നാണ് ഹോളി.   

Also Read: വരുന്ന ഒരു മാസത്തേക്ക് ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും, നിങ്ങളും ഉണ്ടോ?

 

ഹോളിയിൽ ശനി, ചൊവ്വ, ശുക്രൻ എന്നീ ഗ്രഹങ്ങൾ കുംഭത്തിൽ ഉണ്ടാകും. ബുധൻ, രാഹു, സൂര്യൻ എന്നിവ മീന രാശിയിൽ കൂടിച്ചേരും. മേടം രാശിയിൽ വ്യാഴവും കന്നി രാശിയിൽ കേതുവും ഉണ്ടാകും. ഒപ്പം ചന്ദ്രഗ്രഹണത്തിനും സാധ്യതയുണ്ട്. ഗ്രഹങ്ങളുടെ ഈ അപൂർവ സംയോജനമാണ് ഹോളിയെ അതിവിശേഷമാക്കുന്നത്. ഇത് എല്ലാ രാശികളിലുമുള്ള ആളുകളിൽ പ്രതികൂലവും അനുകൂലവുമായ ഫലങ്ങൾ ഉണ്ടാക്കും. ചിലർക്ക് നേട്ടവും ചിലർക്ക് നഷ്ടവും ഉണ്ടാകും. ഏതൊക്കെ രാശിക്കാർക്ക് ഈ കോമ്പിനേഷൻ ഗുണം ചെയ്യുന്നതെന്ന് അറിയാം... 

Also Read: വെള്ളിയാഴ്ച ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ഇവർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധി!

 

തുലാം (Libra):  തുലാം രാശിക്കാർക്ക് ഇത്തവണത്തെ ഹോളി അടിപൊളിയായിരിക്കും.  സമൂഹത്തിൽ ആദരവ് വർദ്ധിക്കും. തൊഴിൽ മേഖലയിൽ പ്രമോഷൻ്റെ ആനുകൂല്യം നിങ്ങൾക്ക് ലഭിച്ചേക്കാം, പുതിയ വീട്, വാഹനം, സ്ഥലം എന്നിവ വാങ്ങാൻ സാധ്യത, ബിസിനസിൽ ലാഭം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ഗ്രഹങ്ങളുടെ സംയോജനം ശുഭകരമായിരിക്കും. തൊഴിലിലും ബിസിനസ്സിലും ലാഭം ഉണ്ടാക്കും, ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും,  സാമ്പത്തിക വശം ശക്തമാകും.

Also Read: 10 വർഷത്തിന് ശേഷം ഹോളിയിൽ മഹാലക്ഷ്മി രാജയോഗം; ഇവർക്ക് ലഭിക്കും അടിപൊളി ധനനേട്ടം!

 

മേടം (Aries): മേട രാശിക്കാരുടെ നല്ല നാളുകൾ ഹോളി മുതൽ തുടങ്ങും. പൂർവിക സ്വത്തുക്കളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും. ഭൗതിക സുഖങ്ങൾ വർദ്ധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത.

ഇടവം (Taurus):  ഇടവ രാശിക്കാർക്കും ഈ സമയം അനുകൂലമായിരിക്കും. സ്ഥാനമാനങ്ങളും ആദരവും ബഹുമാനവും ഈ സമയം വർദ്ധിക്കും, കാലങ്ങളായി കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, തൊഴിൽ, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News