Gold Ring: ജ്യോതിഷത്തിൽ ഓരോ ലോഹത്തിനും വ്യത്യസ്തമായ പ്രാധാന്യമാണ് പറയുന്നത്. എന്നാൽ എല്ലാ ലോഹങ്ങളിലും സ്വർണ്ണത്തിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. സ്വർണ്ണം ധരിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. ചൂണ്ടുവിരലിൽ സ്വർണ്ണമോതിരം ധരിക്കുന്നതിലൂടെ ഏകാഗ്രത വർദ്ധിക്കുന്നു. രാജയോഗത്തിനും സ്വർണ്ണ മോതിരം ധരിക്കുന്നത് സഹായകമാണെന്ന് പറയപ്പെടുന്നു. ഇതുകൂടാതെ മോതിരവിരലിൽ സ്വർണ്ണമോതിരം അണിയുന്നതിലൂടെ കുട്ടികളുടെ സന്തോഷത്തിൽ വരുന്ന തടസ്സങ്ങൾ നീങ്ങുന്നു. അത്തരമൊരു സാഹചര്യത്തിൽ ഏത് രാശിക്കാർക്ക് സ്വർണ്ണ മോതിരം ധരിക്കുന്നത് ഭാഗ്യമാണെന്ന് തെളിയിക്കുന്നു എന്നറിയാം...
Also Read: Horoscope January 18, 2022: ഇന്ന് പൊതുവെ നല്ല ദിനമല്ല, ഏത് രാശിക്ക് ദോഷം ആർക്കെല്ലാം ഗുണകരം അറിയാം
ചിങ്ങം (Leo)
ചിങ്ങം രാശിക്കാർക്ക് സ്വർണ്ണ മോതിരം ഗുണം ചെയ്യും. ജ്യോതിഷ പ്രകാരം ചിങ്ങം രാശിയിൽ ജനിച്ച ആളുകളുടെ ഭാഗ്യം രൂപപ്പെടുത്തുന്നതിന് സ്വർണ്ണം ഫലപ്രദമാണ്. ചിങ്ങം രാശിക്കാർ സ്വർണ്ണമോതിരം ധരിക്കണം. യഥാർത്ഥത്തിൽ ചിങ്ങം അഗ്നി മൂലകത്തിന്റെ അടയാളമാണ്. കൂടാതെ അതിന്റെ അധിപൻ സൂര്യനാണ്. അതിനാൽ ഈ രാശിക്കാർക്ക് സ്വർണ്ണം ശുഭകരമാണെന്ന് തെളിയിക്കുന്നു.
കന്നിരാശി (Virgo)
ഈ രാശിക്കാർ ആഡംബര ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നു. കന്നി രാശിക്കാരുടെ ആഗ്രഹം സഫലമാക്കാൻ സ്വർണ്ണം സഹായകമാണ്. ഈ രാശിക്കാർക്ക് സ്വർണ്ണമോതിരമോ മാലയോ വളയോ ധരിക്കാം. കാരണം ഈ രാശിയുടെ 5, 7 ഭാവങ്ങളുടെ അധിപൻ വ്യാഴമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർ ഗുരുവിന്റെ ശുഭഫലത്തിനായി സ്വർണ്ണമോതിരം ധരിക്കുന്നത് നല്ലതാണ്.
Also Read: ഈ പെൺകുട്ടികൾക്ക് ലഭിക്കുന്നു ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ
തുലാം (Libra)
തുലാം രാശിക്കാർക്ക് സ്വർണ്ണം ഭാഗ്യം വർദ്ധിപ്പിക്കുന്നതിന് പ്രവർത്തിക്കുന്നു. പ്രത്യേകിച്ച് സ്വർണ്ണമോതിരം ധരിക്കുന്നത് ഈ രാശിക്കാർക്ക് നല്ലതാണ്. കാരണം ഈ രാശിയുടെ അധിപൻ ശുക്രനാണ്. ശുക്രന് സ്വർണ്ണം ശുഭമാണ്. ഇത്തരമൊരു സാഹചര്യത്തിൽ തുലാം രാശിക്കാർക്ക് സ്വർണ്ണമോതിരം ധരിക്കാം.
Also Read: ഈ രാശിയിലെ പെൺകുട്ടികൾ വീട് മുതൽ ഓഫീസ് വരെ തങ്ങളുടെ മുദ്ര പതിപ്പിക്കും
ധനു (Sagittarius)
ധനു രാശിക്കാർക്കും സ്വർണ്ണം ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ രാശിക്കാർ സ്വർണ്ണം ധരിക്കുന്നത് കൊണ്ട് ശുഭ ഫലങ്ങൾ ലഭിക്കും. ഇതോടൊപ്പം ഏത് ജോലിയിലും വരുന്ന തടസ്സം നീങ്ങുന്നു. യഥാർത്ഥത്തിൽ വ്യാഴമാണ് ഈ രാശിയുടെ അധിപൻ. വ്യാഴവും സ്വർണ്ണവും അടുത്ത ബന്ധമുള്ളവയാണ്. അത്തരമൊരു സാഹചര്യത്തിൽ ധനു രാശിക്കാർ സ്വർണ്ണ മോതിരം ധരിക്കണം. എന്നാൽ കാലിൽ സ്വർണ്ണ മിഞ്ചി ധരിക്കുന്നത് ഒഴിവാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...