Wednesday Remedies: ഹൈന്ദവ വിശ്വാസമനുസരിച്ച് ഓരോ ദിവസവും ഓരോ ദേവീദേവതകള്‍ക്കായി പ്രത്യേകം സമര്‍പ്പിച്ചിരിയ്ക്കുന്നു. അതായത്, ആ ദിവസങ്ങളിൽ നടത്തുന്ന ചില പ്രത്യേക പൂജകളും അർച്ചനകളും നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കും ദുരിതങ്ങൾക്കും അറുതി വരുമെന്നാണ് വിശ്വാസം.
Also Read: Dreams About Death: മരണം സ്വപ്നം കണ്ടിട്ടുണ്ടോ? ഭയക്കേണ്ട, ശുഭ സൂചന
വിശ്വാസമനുസരിച്ച് ബുധനാഴ്ച ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ഗണപതിയെ വിഘ്നഹർത്ത അല്ലെങ്കില്‍ സങ്കടമോചകന്‍ എന്നും വിളിക്കുന്നു. ബുധനാഴ്ച നിയമപ്രകാരം ഗണപതിയെ ആരാധിക്കുന്നതിലൂടെ വ്യക്തിയുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും പ്രശ്നങ്ങളും നീങ്ങുമെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു വ്യക്തി ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ബുധനാഴ്ച ഗണപതിയെ ആരാധിക്കണം. ഇതുകൂടാതെ, ചില നടപടികൾ സ്വീകരിക്കുന്നതിലൂടെ, ജോലിയില്‍ വിജയവും സാമ്പത്തിക പുരോഗതിയും ലഭിക്കും.
Also Read: Solar Eclipse 2024: അടുത്ത വര്‍ഷം ദൃശ്യമാകും പൂര്‍ണ്ണ സൂര്യഗ്രഹണം!!
നിങ്ങള്‍ ജീവിതത്തിൽ മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികൾ നേരിടുകയാണ് എങ്കില്‍ ബുധനാഴ്ച നടത്തുന്ന ചില പ്രത്യേക പൂജാ നടപടികളിലൂടെ ഇതില്‍ നിന്നെല്ലാം മോചനം ലഭിക്കും. ഒരുപാട് പ്രയത്നിച്ചിട്ടും നിങ്ങൾക്ക് ഒരു ജോലിയില്‍ വിജയം നേടാൻ കഴിയുന്നില്ലെങ്കിൽ, നിരാശപ്പെടരുത്, ബുധനാഴ്ച പ്രത്യേക ഗണപതി പൂജ നടത്തുകയും ഭഗവാന് ഇഷ്ടപ്പെട്ട ലഡ്ഡു സമര്‍പ്പിക്കുകയും ചെയ്യുക, നിയമപ്രകാരം ഗണപതിയെ ആരാധിക്കുകയാണെങ്കിൽ, എല്ലാപ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നീങ്ങുമെന്നാണ് വിശ്വാസം.
ബുധനാഴ്ച സ്വീകരിക്കുന്ന ചില പ്രത്യേക പൂജാവിധികള്‍ നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കും.
ബുധനാഴ്ച ഗണപതി ക്ഷേത്രത്തിൽ ചുവന്ന പുഷ്പങ്ങൾ, മോദക് അല്ലെങ്കില്‍ ലഡ്ഡു എന്നിവ സമർപ്പിക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ ഗണപതി സന്തുഷ്ടനാകുകയും നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുമെന്നാണ് വിശ്വാസം.
ചിലര്‍ എത്ര കഠിനാധ്വാനം ചെയ്താലും ചിലപ്പോള്‍ ആഗ്രഹിച്ച ഫലം ലഭിക്കാറില്ല. കൂടാതെ, ചിലപ്പോള്‍ സാമ്പത്തിക പ്രശ്നങ്ങളും അവസാനിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ ഗണപതിയെ പ്രസാദിപ്പിക്കുക, നിങ്ങള്‍ ചെയ്യുന്ന ഈ ചെറിയ പ്രതിവിധി നിങ്ങളുടെ എല്ലാ വിഷമങ്ങളും ദുരിതങ്ങളും മാറ്റും. അതിനായി ചെയ്യേണ്ടത് ബുധനാഴ്ച പശുവിന് പച്ചപ്പുല്ല് കൊടുക്കുക എന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാകും.
നിങ്ങളുടെ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടാന്‍ ബുധനാഴ്ച ഗണപതിക്ക് പാല്‍പ്പായാസം സമർപ്പിക്കുക.
സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ അകറ്റാൻ ഗണപതിയോടൊപ്പം ദുർഗ്ഗാദേവിയെയും ബുധനാഴ്ച ആരാധിക്കണം. ഇത് തികച്ചും ലാഭകരമാണ്.
മാനസിക പിരിമുറുക്കം നേരിടുന്നവരും ബുധനാഴ്ച ഗണപതിയെ പൂജിക്കുക, ഇത് വ്യക്തിയുടെ എല്ലാ ദുരിതങ്ങളും ഇല്ലാതാക്കും.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. അവ സ്വീകരിക്കുന്നതിന് മുമ്പ് ഒരു വിദഗ്ദ്ധനെ സമീപിക്കുന്നത് ഉറപ്പാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.