ഗണേശ ചതുർത്ഥി 2023: ഗണേശ ചതുർത്ഥി രാജ്യമെങ്ങും വിപുലമായി ആഘോഷിക്കപ്പെടുന്നു. വിപുലമായ ആചാരങ്ങളും മഹത്തായ ആഘോഷങ്ങളും ഉൾക്കൊള്ളുന്നതാണ് ഗണേശ ചതുർത്ഥി. ഈ ഉത്സവ വേളയിൽ അറിവിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഗണേശ ഭഗവാനെ ആരാധിക്കുന്നത് സാംസ്കാരികപരമായും മതപരമായും വലിയ പ്രാധാന്യമുള്ളതാണ്.
ഗണപതിയുടെ ജനനത്തെ അനുസ്മരിക്കുന്ന ദിവസം വിനായക ചതുർത്ഥി അല്ലെങ്കിൽ ഗണേശ ഉത്സവം എന്നും അറിയപ്പെടുന്നു. വിനായക ചതുർത്ഥി എന്നും അറിയപ്പെടുന്ന ഗണേശ ചതുർത്ഥി പത്ത് ദിവസമായാണ് ആഘോഷിക്കുന്നത്. 10 ദിവസം ഭക്തർ ഗണേശ ചതുർത്ഥി ആഘോഷപൂർവം ആചരിക്കുന്നു. എല്ലാ വർഷവും ശുക്ല പക്ഷത്തിലെ ചതുർത്ഥി തിഥിയിലാണ് ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്.
എന്തുകൊണ്ടാണ് ഗണേശ ചതുർത്ഥി 10 ദിവസം ആഘോഷിക്കുന്നത്? ഇതിന്റെ പ്രാധാന്യം എന്താണ്?
ആദ്യ ദിവസം: ഗണേശ ചതുർത്ഥിയുടെ പത്ത് ദിവസത്തെ ഉത്സവം പുരാണങ്ങൾ, സംസ്കാരം, ആത്മീയത എന്നിവയാൽ സമ്പന്നമാണ്. പത്ത് ദിവസത്തെ ഗണേശ ചതുർത്ഥി ഉത്സവം, ഗണേശ ഭഗവാൻ ഭൂമിയിലേക്ക് വന്നതിനെ അനുസ്മരിക്കുന്നു. ആദ്യ ദിവസം വീടുകളിൽ ഗണേശ വിഗ്രഹം സ്ഥാപിക്കും. വിഗ്രഹത്തിനുള്ളിലെ ദേവസാന്നിധ്യം വിളിച്ചറിയിക്കുന്നതിനായി ഭക്തർ പ്രാണപ്രതിഷ്ഠ പോലുള്ള വിപുലമായ ആചാരങ്ങൾ നടത്തുന്നു.
രണ്ട് മുതൽ ഒമ്പത് വരെയുള്ള ദിവസം: രണ്ടാം ദിവസം മുതൽ ഒമ്പതാം ദിവസം വരെ എല്ലാ ദിവസവും സാംസ്കാരിക ആഘോഷങ്ങൾ, പ്രാർത്ഥനകൾ, വഴിപാടുകൾ എന്നിവ നടത്തും. ഭക്തർ ഭഗവാന് മോദകം, മധുര പലഹാരം, പൂക്കൾ, നാളികേരം എന്നിവ സമർപ്പിക്കുന്നു. വൈകുന്നേരങ്ങളിൽ സംഗീതവും നൃത്തവും ഉൾപ്പെടുന്ന സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു.
പത്താം ദിവസം: ഉത്സവത്തിന്റെ അവസാന ദിവസമായ പത്താം ദിവസമാണ് അനന്ത് ചതുർദശി. ഈ ദിവസം വലിയ ഘോഷയാത്രകളോടെ വിഗ്രഹങ്ങൾ നിമജ്ജനത്തിനായി നദികൾ, തടാകങ്ങൾ, കടൽ തുടങ്ങിയ ജലാശയങ്ങളിലേക്ക് കൊണ്ടുപോകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...