Shani Gochar 2022: ജ്യോതിഷ വീക്ഷണത്തിൽ ഏപ്രിൽ മാസം ഒരു പ്രത്യേകതയുള്ള മാസമാണ്. ഈ മാസം സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും രാശിചക്രം മാറും. ശനി, ചൊവ്വ, രാഹു-കേതു തുടങ്ങി മറ്റെല്ലാ ഗ്രഹങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ മാസം ശനിയുടെ സംക്രമണം (Shani Gochar 2022) വളരെ സ്പെഷ്യൽ ആണ്. ഇതുകൂടാതെ മായാവി ഗ്രഹങ്ങൾ എന്നറിയപ്പെടുന്ന ഗ്രഹങ്ങളായ രാഹു-കേതുവും 18 മാസത്തിന് ശേഷം രാശി മാറാൻ പോകുന്നു. അതും ജീവിതത്തിൽ പ്രത്യേക സ്വാധീനം ചെലുത്തും. ജ്യോതിഷത്തിലെ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഗ്രഹങ്ങളുടെ അത്തരമൊരു സ്ഥാന മാറ്റം എല്ലാ രാശികളേയും ബാധിക്കും. എന്നാൽ ഈ മാറ്റം 4 രാശിക്കാർക്ക് വളരെ പ്രത്യേകതയുള്ളതാണ്.
Also Read: Mangal Gochar 2022: ഈ 5 രാശിക്കാരുടെ ഭാഗ്യം 4 ദിവസത്തിന് ശേഷം തെളിയും!
മിഥുനം (Gemini)
2022 ഏപ്രിൽ മിഥുന രാശിക്കാർക്ക് പ്രത്യേകതയുള്ളതാണ്. ഗ്രഹങ്ങളുടെ രാശി പരിവർത്തനം ജീവിതത്തെ നല്ല രീതിയിൽ സ്വാധീനിക്കും. ഇതോടൊപ്പം ചില വലിയ ലാഭത്തിനുള്ള അവസരങ്ങളും ലഭ്യമാകും. കൂടാതെ ഈ മാസം നിങ്ങൾക്ക് ശനി ദോഷത്തിൽ നിന്നും മോചനം ലഭിക്കും. ഒപ്പം ഈ മാസം നിങ്ങൾക്ക് നിരവധി സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. തൊഴിൽ-ബിസിനസ്സുകളിൽ സമയം അനുകൂലമായിരിക്കും.
കന്നിരാശി (Virgo)
ഗ്രഹങ്ങളുടെ രാശിയിലെ മാറ്റങ്ങൾ കന്നിരാശിക്കാരെ പ്രത്യേകം സ്വാധീനിക്കും. ജോലിയുള്ളവർക്ക് ഏപ്രിലിൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. സർക്കാർ ജോലി ചെയ്യുന്നവർക്ക് മികച്ച ആനുകൂല്യങ്ങൾ ലഭിക്കും. ഇതുകൂടാതെ ജോലിസ്ഥലത്ത് നിങ്ങൾക്ക് ബഹുമാനവും ആദരവും ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകളും സൃഷ്ടിക്കപ്പെടും. കുടുംബജീവിതത്തിലും സന്തോഷമുണ്ടാകും.
മകരം (Capricorn)
ഏപ്രിൽ മാസം മകരം രാശിക്കാർക്ക് അനുകൂലമായിരിക്കും. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും ഈ മാസം പൂർത്തിയാക്കും. ശനിദേവൻ നിങ്ങളുടെ രാശി വിട്ട് കുംഭ രാശിയിൽ പ്രവേശിക്കും. അത് നിങ്ങൾക്ക് ഗുണം ചെയ്യും. ഈ മാസം സാമ്പത്തിക സ്ഥിതി ശക്തമാകും. എങ്കിലും കോപം നിയന്ത്രിക്കേണ്ടതുണ്ട്.
മീനരാശി (Pisces)
ഏപ്രിൽ മാസം മീനം രാശിക്കാർക്ക് അനുകൂലമായിരിക്കും. വ്യാഴത്തിന്റെ രാശിമാറ്റം മൂലം കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. ബിസിനസുകാർക്ക് ഒരു വലിയ കരാർ ലഭിക്കും. ബിസിനസ്സിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം മികച്ചതാണ്. ഇതുകൂടാതെ ജോലി ചെയ്യുന്ന ആളുകൾക്കും പുതിയ അവസരങ്ങൾ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക