Footwear and Vastu: ഈ ദിവസങ്ങളില്‍ ചെരിപ്പുകള്‍ വാങ്ങരുത്... ദൗര്‍ഭാഗ്യം ഫലം

Footwear and Vastu:  നിങ്ങൾ ശരിയായ ദിവസം ചെരിപ്പുകൾ വാങ്ങുകയാണെങ്കിൽ, അത് നിങ്ങളുടെ ജീവിതത്തിൽ നല്ല ഫലങ്ങള്‍ നല്‍കും. ചിലപ്പോൾ ഷൂസും ചെരിപ്പുകളും വാങ്ങുന്നത് നിങ്ങളെ ഭാഗ്യത്തിൽ നിന്ന് ദൗർഭാഗ്യത്തിലേയ്‌ക്ക് നയിയ്ക്കും

Written by - Zee Malayalam News Desk | Last Updated : Aug 22, 2023, 09:32 PM IST
  • വാസ്തു ശാസ്ത്ര പ്രകാരം അമാവാസി, ചൊവ്വ, ശനി, ഗ്രഹണം എന്നീ ദിവസങ്ങളിൽ യാതൊരു കാരണവശാലും ഷൂസും ചെരിപ്പുകളും വാങ്ങരുത്. ഈ ദിവസം ഷൂസും ചെരിപ്പും വാങ്ങുന്നത് വീട്ടിൽ ദൗർഭാഗ്യം കൊണ്ടുവരും. അതിനാൽ അബദ്ധത്തിൽ പോലും ഈ ദിവസങ്ങളിൽ പാദരക്ഷകൾ വാങ്ങരുത്.
Footwear and Vastu: ഈ ദിവസങ്ങളില്‍ ചെരിപ്പുകള്‍ വാങ്ങരുത്... ദൗര്‍ഭാഗ്യം ഫലം

Footwear and Vastu: പാദരക്ഷകൾക്ക് നമ്മുടെ ജീവിതത്തിൽ പ്രധാന സ്ഥാനവും സ്വാധീനവും ഉണ്ട്.  പാദരക്ഷകൾ ഒരു അവശ്യവസ്തുവാണ്. എങ്കിലും ആവശ്യമുള്ളപ്പോൾ മാത്രമാണ്  നാം ഇത് വാങ്ങുന്നത്,  

 എന്നാല്‍, നിങ്ങള്‍ക്കറിയുമോ? വസ്തു ശാസ്ത്രം അനുസരിച്ച് എല്ലാ ദിവസവും പാദരക്ഷകള്‍ വാങ്ങിക്കാൻ പാടില്ല. അതായത്  ചെരിപ്പുകൾ വാങ്ങിക്കാനും പ്രത്യേക ദിവസങ്ങൾ ഉണ്ട്. ചെരിപ്പുകള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം മനസില്‍ വയ്ക്കണം. 

Also Read:   Budh Gochar 2023: കരിയറില്‍ ഉന്നതി, അപാര സമ്പത്ത്, 2 ദിവസത്തിന് ശേഷം ബുധ സംക്രമണം സൃഷ്ടിക്കും ഈ രാശിക്കാരുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍!! 
 
 വസ്തു ശാസ്ത്രം അനുസരിച്ച് നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യം ഷൂസുകളുടെയും ചെരിപ്പുകളുടെയും ഷോപ്പിംഗുമായും  ബന്ധപ്പെട്ടിരിക്കുന്നു. അതായത്, നിങ്ങൾ ശരിയായ ദിവസം ചെരിപ്പുകൾ വാങ്ങുകയാണെങ്കിൽ, അത് നിങ്ങളുടെ ജീവിതത്തിൽ നല്ല ഫലങ്ങള്‍ നല്‍കും. ചിലപ്പോൾ ഷൂസും ചെരിപ്പുകളും വാങ്ങുന്നത് നിങ്ങളെ ഭാഗ്യത്തിൽ നിന്ന് ദൗർഭാഗ്യത്തിലേയ്‌ക്ക് നയിയ്ക്കും. അതായത് എല്ലാ ദിവസവും ചെരിപ്പുകൾ വാങ്ങാൻ ഉത്തമമല്ല. 

Also Read:   Sun Transit 2023: അഖണ്ഡ സാമ്രാജ്യ രാജയോഗം നല്‍കും ഈ രാശിക്കാര്‍ക്ക് ഇരട്ടി സന്തോഷം, പണം വര്‍ഷിക്കും

ഷൂസും ചെരിപ്പും വാങ്ങാന്‍ പാടില്ലാത്ത ദിവസങ്ങള്‍  

വാസ്തു ശാസ്ത്ര പ്രകാരം അമാവാസി, ചൊവ്വ, ശനി, ഗ്രഹണം എന്നീ ദിവസങ്ങളിൽ യാതൊരു കാരണവശാലും  ഷൂസും ചെരിപ്പുകളും വാങ്ങരുത്. ഈ ദിവസം ഷൂസും ചെരിപ്പും വാങ്ങുന്നത് വീട്ടിൽ ദൗർഭാഗ്യം കൊണ്ടുവരും. അതിനാൽ അബദ്ധത്തിൽ പോലും ഈ ദിവസങ്ങളിൽ പാദരക്ഷകൾ വാങ്ങരുത്. 

ശനിയാഴ്ച പാദരക്ഷകൾ വാങ്ങരുത്  

ശനിയാഴ്ച ചെരുപ്പ് വാങ്ങരുത്. കാരണം, ശനി പാദങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽ, ശനിയാഴ്ച ചെരിപ്പുകൾ വാങ്ങുന്ന സാഹചര്യത്തിൽ  ശനിദോഷം വർദ്ധിക്കുകയും വീട്ടിൽ ദുരിതവും ദാരിദ്ര്യവും ഉണ്ടാകുകയും ചെയ്യും. അതിനാൽ, ശനി ദേവന്‍റെ    കോപം ഒഴിവാക്കാൻ, ശനിയാഴ്ചകളിൽ ഷൂസും  ചെരിപ്പും വാങ്ങുന്നത് കഴിവതും വേണ്ടെന്ന് വയ്ക്കാം.  

ഈ സ്ഥലത്ത് ഷൂസ്, ചെരിപ്പുകള്‍ വയ്ക്കരുത്  

പലപ്പോഴും ആളുകൾ ഷൂസും ചെരിപ്സ്ലിപുകളും കട്ടിലിനടിയിൽ വയ്ക്കാറുണ്ട്. എന്നാല്‍, വാസ്തു   
ശാസ്ത്രം പറയുന്നതനുസരിച്ച് നിങ്ങൾ ഉറങ്ങുന്ന കട്ടിലിനടിയിൽ ചെരിപ്പും ഷൂസും ഒരിക്കലും സൂക്ഷിക്കരുത്. ഇത്  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. കൂടാതെ, ഇതോടൊപ്പം ഭാര്യാഭർത്താക്കന്മാരുടെ ബന്ധം  വഷളാകാനും ഇത് വഴിയൊരുക്കും.  

ഉപയോഗശൂന്യമായ ചെരിപ്പുകൾ ഉപേക്ഷിക്കാം, എന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം 

ഉപയോഗശൂന്യമായ ചെരിപ്പുകളും ഷൂസും വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. അവ നമുക്ക് ഉപേക്ഷിക്കാം, എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വാസ്തു പ്രകാരം കേടായ ഷൂസും ചെരിപ്പും ശനിയാഴ്ച വീട്ടിൽ നിന്ന് പുറത്തുകളയാം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News