Horoscope 07 April 2022; ഈ മൂന്ന് രാശിക്കാർക്ക് ധനനഷ്ടം ഉണ്ടായേക്കാം, ഇന്നത്തെ രാശിഫലം

വൃശ്ചിക രാശിക്കാർ ഈ ദിവസം നിർത്തി വച്ചിരുന്ന ജോലികൾ ആദ്യം ചെയ്യുക. പുതിയ ജോലി അന്വേഷിക്കുന്നവർ ഇനിയും കാത്തിരിക്കേണ്ടി വരും.

Written by - Zee Malayalam News Desk | Last Updated : Apr 7, 2022, 01:43 PM IST
  • മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കണം.
  • സാമൂഹിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവർക്ക് സർക്കാർ സഹായം ലഭിക്കും.
  • ഔദ്യോഗിക കാര്യങ്ങളിൽ മേലധികാരിയുടെ മാർഗനിർദേശം ഉണ്ടാകും.
Horoscope 07 April 2022; ഈ മൂന്ന് രാശിക്കാർക്ക് ധനനഷ്ടം ഉണ്ടായേക്കാം, ഇന്നത്തെ രാശിഫലം

പഞ്ചാംഗം അനുസരിച്ച് ഇന്ന് ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ ഷഷ്ടി തീയതിയാണ്. നവരാത്രിയുടെ ആറാം ദിവസമാണ് ഇന്ന്. ഇന്ന് ഒരു പ്രധാന ദിവസമാണ്. ഇന്ന് ചന്ദ്രൻ ഇടവ രാശിയിൽ സംക്രമിക്കുന്ന ദിവസമാണ്. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് നോക്കാം-

മേടം (Aries): ഇന്ന് ഇഷ്ടപ്പെട്ട ജോലി ചെയ്യുകയും പ്രിയപ്പെട്ട പുസ്തകങ്ങൾ വായിക്കുക. ജോലി സംബന്ധമായി യാത്ര ചെയ്യുന്നവർ കയ്യിലുള്ള സാധനങ്ങളുടെ സുരക്ഷയെക്കുറിച്ച് ബോധവാന്മാരായിരിക്കണം. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് സമയം അൽപ്പം പ്രതികൂലമായിരിക്കും. എന്നാൽ ഈ സാഹചര്യത്തിൽ അസ്വസ്ഥരാകാതെ നിങ്ങളുടെ ജോലി പൂർത്തിയാക്കുക. വസ്ത്രവ്യാപാരികൾക്ക് സമയം വളരെ അനുയോജ്യമാണ്. വിദ്യാർത്ഥികൾ അവർക്ക് ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം. ആരോ​ഗ്യത്തോടെയിരിക്കാൻ ധാരാളം വെള്ളം കുടിക്കുക. തണുത്ത വെള്ളം ഒഴിവാക്കുന്നതാകും നല്ലത്. വീട്ടിൽ അതിഥിയുടെ വരവ് കൊണ്ട് മനസ് സന്തോഷിക്കും. പഴയ സുഹൃത്തുക്കളെയും കാണും.

ഇടവം (Taurus): മുടങ്ങി കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. ജോലി സ്ഥലത്തെ രാഷ്ട്രീയത്തിൽ നിന്ന് വിട്ട് നിൽക്കുക. പല തരത്തിലുള്ള ക്രിയാത്മക പ്രവർത്തനങ്ങൾ ചെയ്യാനുള്ള പുതിയ ആശയങ്ങളും മനസ്സിൽ വരും. മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് ഈ ദിനം ശുഭകരമാണ്. ബിസിനസ് പരമാവധി വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കലയിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് അതുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാൻ കഴിയും. രോഗങ്ങൾ ഒഴിവാക്കാൻ ദിനചര്യകൾ ശരിയാക്കേണ്ടതുണ്ട്. വീട്ടിലെ മുതിർന്നവരെ പ്രത്യേകം ശ്രദ്ധിക്കണം, ആരോഗ്യം മോശമാകാൻ സാധ്യതയുണ്ട്.

മിഥുനം (Gemini): നവരാത്രി ദിവസമായതിനാൽ ഇന്ന് നവദുർ​ഗയെ സന്ദർശിക്കുക. ചെറിയ പെൺകുട്ടികൾക്ക് എന്തെങ്കിലും സമ്മാനങ്ങൾ നൽകുക. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇന്നത്തെ ദിവസം സാധാരണ നിലയിൽ പോകും. സർക്കാർ വകുപ്പിൽ ജോലി ചെയ്യുന്നവർക്ക് ജോലിഭാരം കൂടിയേക്കും. ഉപഭോക്താക്കളോട് മാന്യമായി പെരുമാറുക. അനാവശ്യ ചിന്തകൾ മാനസിക സമ്മർദം ഉണ്ടാക്കും. ഇത് ആരോ​ഗ്യത്തെ ബാധിക്കും. അതിനാൽ ധ്യാനം ചെയ്യുന്നത് നല്ലതാണ്. പങ്കാളിയുടെ ആരോഗ്യനില മോശമാകാൻ സാധ്യതയുണ്ട്.

കർക്കടകം (Cancer): കർക്കടക രാശിക്കാരുടെ അമിതമായ ദേഷ്യം ഒഴിവാക്കണം. അമിതമായ കോപം മാനസിക സമ്മർദ്ദത്തിന് കാരണമാകും. ആരാധനയിൽ ശ്രദ്ധിക്കുക. ഔദ്യോഗിക കാര്യങ്ങളിൽ നിങ്ങൾ എല്ലാം കൃത്യമായി ചെയ്യും. ഐടി മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ദിവസം അനുകൂലമാണ്. തലവേദന പോലെയുള്ള ബുദ്ധിമുട്ടുകൾ നിങ്ങളെ സാധാരണയായി അലട്ടുന്നവയാണെങ്കിൽ ഇന്ന് ഈ പ്രശ്നം അൽപ്പം വർദ്ധിച്ചതായി കാണപ്പെടും. തലവേദന ഒഴിവാക്കാൻ കോപം ഒഴിവാക്കുകയും തണുത്ത വെള്ളത്തിൽ കണ്ണുകൾ കഴുകുകയും ചെയ്യുക. പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുക, അവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക.

ചിങ്ങം (Leo): ബിസിനസ് വർധിപ്പിക്കാൻ കഠിനാധ്വാനം ആവശ്യമാണ്. കാലാവസ്ഥ മാറി കൊണ്ടിരിക്കുകയാണ്. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. നടുവ് വേദന ഉണ്ടാകാം. അമ്മയുടെ ആരോഗ്യത്തിൽ പെട്ടെന്ന് ശ്രദ്ധ നൽകണം.

കന്നി (Virgo): ഈ ദിവസം മറ്റുള്ളവരോട് മൃദുവായി സംസാരിക്കുക. സൈനിക ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ ദിവസം പ്രധാനമാണ്. അവർ ജോലിയിൽ സജീവമായിരിക്കും. ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് ദിവസം ശുഭകരമായിരിക്കും. വ്യാപാരികൾക്ക് നഷ്ടം വരാൻ സാധ്യതയുണ്ട്. അതിനാൽ പണമിടപാടുകൾ ജാഗ്രതയോടെ നടത്തുക. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ആരോ​ഗ്യത്തോടെയിരിക്കാൻ ശരിയായ ഭക്ഷണങ്ങൾ കഴിക്കുക. 

തുലാം (Libra): തുലാം രാശിക്കാർ ഇന്നത്തെ ദിവസം ദേഷ്യം ഒഴിവാക്കുക. സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് നല്ല വിവരങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾ സാങ്കേതിക വിദ്യയിലൂടെ പഠനം ആരംഭിക്കണം. ആരോഗ്യസ്ഥിതിയിൽ പെട്ടെന്ന് ക്ഷയമുണ്ടാകാം. വിട്ടുമാറാത്ത രോഗങ്ങളെ അവഗണിക്കരുത്. ഏതെങ്കിലും അസുഖത്തിന് മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ അത് മുടങ്ങാതെ കഴിക്കുക. 

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർ ഈ ദിവസം നിർത്തി വച്ചിരുന്ന ജോലികൾ ആദ്യം ചെയ്യുക. ഓഫീസിലുള്ളവരോട് നല്ല രീതിയിൽ പെരുമാറുക. പുതിയ ജോലി അന്വേഷിക്കുന്നവർ ഇനിയും കാത്തിരിക്കേണ്ടി വരും. പങ്കാളിത്തത്തോടെ കച്ചവടം നടത്തുന്നവർ പങ്കാളിയുമായി നല്ല ബന്ധം ഉണ്ടാക്കണം. വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസിൽ ശ്രദ്ധ ചെലുത്തുക. നാടൻ ധാന്യങ്ങളും നാരുകൾ അടങ്ങിയ ഭക്ഷണവും മാത്രം കഴിക്കുന്നത് ഉചിതമായിരിക്കും. കുടുംബാംഗങ്ങൾക്കിടയിൽ പരസ്പര തർക്കം ഉണ്ടാകാം, അതിന് നിങ്ങൾ മധ്യസ്ഥത വഹിക്കേണ്ടിവരും. ഒരു പ്രശ്നത്തിന്റെ രണ്ട് വശവും കേട്ട ശേഷം മാത്രം തീരുമാനം എടുക്കുക.  

ധനു (Sagittarius): ധനു രാശിക്കാർ ഈ ദിവസം ക്രിയാത്മക ജോലികൾ ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. ഔദ്യോഗിക ജോലികളിൽ അലസത കാണിക്കരുത്. അല്ലാത്തപക്ഷം ജോലിഭാരം വർദ്ധിക്കും. ഇലക്ട്രോണിക് വ്യാപാരികൾക്ക് ലാഭം ലഭിക്കും. ആരോഗ്യത്തിൽ പാദങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാം. ജീവിത പങ്കാളിയുമായുടെ സഹകരണം നിങ്ങൾക്ക് ജോലി ചെയ്യാൻ പുതിയ ഊർജ്ജം നൽകും. സഹോദരങ്ങളുമായി തർക്കം ഉണ്ടാകാം.

മകരം (Capricorn): മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കണം. സാമൂഹിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവർക്ക് സർക്കാർ സഹായം ലഭിക്കും. ഔദ്യോഗിക കാര്യങ്ങളിൽ മേലധികാരിയുടെ മാർഗനിർദേശം ഉണ്ടാകും. ടാർഗെറ്റ് അധിഷ്‌ഠിത ജോലിയാണ് നിങ്ങൾ ചെയ്യുന്നതെങ്കിൽ ഫോണിൽ സമ്പർക്കം പുലർത്തുക. ഈ ദിശയിൽ പോസിറ്റീവ് വിവരങ്ങൾ ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. ചെറുകിട വ്യവസായികൾക്ക് ഈ ദിവസം അനുകൂലമായിരിക്കും. ആഗ്രഹിച്ച ലാഭം ഒരു പരിധിവരെ ലഭിക്കും. ആരോഗ്യം നിലനിർത്താൻ, പതിവ് പ്രാണായാമവും യോഗയും ദിനചര്യയിൽ ഉൾപ്പെടുത്തുക. നിങ്ങളുടെ ജോലിയിൽ പങ്കാളിയുടെ സഹായം തേടാം. സന്താനത്തിനായി കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത ലഭിക്കും.

കുംഭം (Aquarius): ഈ രാശിക്കാർ ഇന്ന് നിങ്ങളുടെ മനസ്സിൽ ഒരു തരത്തിലുള്ള ഭാരവും വെറുപ്പും സൂക്ഷിക്കരുത്. ഓഫീസ് ജോലികളിൽ സജീവമായിരിക്കണം. ഗ്രഹങ്ങളുടെ സ്ഥാനം നോക്കുമ്പോൾ നിങ്ങൾ ഹൃദ്രോഗിയാണെങ്കിൽ വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കരുതെന്ന് നിർദ്ദേശിക്കുന്നു. ദേവിയുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹത്താൽ ഗാർഹിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും.

മീനം (Pisces): ഈ ദിവസം വരുമാനത്തേക്കാൾ കൂടുതൽ പണം ചെലവാക്കാൻ സാധ്യതയുണ്ട്. അതിനാൽ അനാവശ്യ ചെലവുകൾ നിയന്ത്രിക്കേണ്ടിവരും. ജോലി ചെയ്ത് തീർക്കാനായില്ലെന്ന് കരുതി മനസ്സിൽ നെഗറ്റീവ് ചിന്തകൾ കൊണ്ടുവരരുത്. ഔദ്യോഗിക കാര്യങ്ങളിൽ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുന്നതായി കാണുന്നു. വ്യാപാരികൾ സംസാരത്തിലൂടെ ലാഭം ഉണ്ടാക്കും. ആരോഗ്യപരമായി അമിതഭാരമുള്ളവർ, ശരീരഭാരം കുറയ്ക്കാൻ നടപടികൾ സ്വീകരിക്കണം, ശരീരഭാരം വർദ്ധിക്കുന്നത് രോഗങ്ങൾക്ക് കാരണമാകും. വീട് ഫർണിഷ് ചെയ്യുന്നതിൽ ശ്രദ്ധ വേണം. നിങ്ങൾക്ക് വീടിന്റെ ക്രമീകരണം മാറ്റാനും കഴിയും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News