Vastu tips: വാസ്തുദോഷം മാറാൻ ഈ ഒരു കാര്യം ശരിയായ ദിശയിൽ വയ്ക്കുക, പുരോഗതി ഉണ്ടാകും

വീടുകളിൽ പല അലങ്കാര വസ്തുക്കളും നമ്മൾ സൂക്ഷിക്കാറുണ്ട്. എന്നാൽ ഇവ ശരിയായ ദിശയിൽ സൂക്ഷിച്ചില്ലെങ്കിൽ വീട്ടിൽ വാസ്തു ദോഷങ്ങൾ ഉണ്ടാകാൻ തുടങ്ങും. 

Written by - Zee Malayalam News Desk | Last Updated : Apr 7, 2022, 07:25 AM IST
  • പിരമിഡ് വടക്ക് ദിശയിൽ വച്ചാൽ ഫലമുണ്ടാകുമെന്ന് വാസ്തു വിദഗ്ധർ പറയുന്നു.
  • ഇത് ചെയ്യുന്നതിലൂടെ സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകുന്നുവെന്നാണ് വിശ്വാസം.
  • വീടിന്റെ തെക്ക് ദിശയിൽ പിരമിഡ് വയ്ക്കുന്നതിലൂടെ ശത്രുക്കളിൽ നിന്ന് മുക്തി നേടുന്നുവെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്.
Vastu tips: വാസ്തുദോഷം മാറാൻ ഈ ഒരു കാര്യം ശരിയായ ദിശയിൽ വയ്ക്കുക, പുരോഗതി ഉണ്ടാകും

വീട്ടിൽ പോസിറ്റീവ് എനർജി കൊണ്ടുവരാനും നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാനുമുള്ള മാർ​ഗങ്ങൾ വാസ്തു ശാസ്ത്രം പറയുന്നു. വീടുകളിൽ പല അലങ്കാര വസ്തുക്കളും നമ്മൾ സൂക്ഷിക്കാറുണ്ട്. എന്നാൽ ഇവ ശരിയായ ദിശയിൽ സൂക്ഷിച്ചില്ലെങ്കിൽ വീട്ടിൽ വാസ്തു ദോഷങ്ങൾ ഉണ്ടാകാൻ തുടങ്ങും. വീട്ടിലോ ഓഫീസിലോ ഉള്ള വാസ്തു വൈകല്യങ്ങൾ എങ്ങനെ ഇല്ലാതാക്കാമെന്ന് വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഇത് വീട്ടിൽ സന്തോഷവും ഐശ്വര്യവും പുരോഗതിയും കൊണ്ടുവരുന്നു. 

ഈ ദിശയിൽ പിരമിഡ് വയ്ക്കുക

വീട്ടിൽ പിരമിഡ് വാങ്ങുമ്പോൾ അത് വടക്ക് ദിശയിൽ വച്ചാൽ ഫലമുണ്ടാകുമെന്ന് വാസ്തു വിദഗ്ധർ പറയുന്നു. ഇത് ചെയ്യുന്നതിലൂടെ സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകുന്നുവെന്നാണ് വിശ്വാസം. അതേസമയം വീടിന്റെ തെക്ക് ദിശയിൽ പിരമിഡ് വയ്ക്കുന്നതിലൂടെ ശത്രുക്കളിൽ നിന്ന് മുക്തി നേടുന്നുവെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. തെക്ക് ദിശയിൽ പിരമിഡ് സൂക്ഷിക്കുന്നത് നിയമനടപടികളിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്കും ​ഗുണകരമാണ്. വാസ്തു ശാസ്ത്രമനുസരിച്ച് പിരമിഡ് കിഴക്ക് ദിശയിൽ സൂക്ഷിക്കുന്നത് ബഹുമാനവും പ്രശസ്തിയും വർദ്ധിപ്പിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News