Cool Zodiac: ഈ രാശിക്കാർ കോപത്തെ അതിജീവിക്കും, നിങ്ങളും ഉൾപ്പെടുമോ?

Cool Zodiac: കോപം മനുഷ്യജീവിതത്തിന്റെ ഭാഗമാണ്.  അതുണ്ടാകുന്നതും സ്വാഭാവികമാണ്. ചില ആളുകൾ ചില കാര്യങ്ങളിൽ പെട്ടെന്ന് ദേഷ്യപ്പെടുന്നു.  ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ ചിലരുടെ മുഖം ചുവന്നു തുടിക്കുന്നതും നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കും. 

Written by - Ajitha Kumari | Last Updated : Nov 26, 2021, 09:59 AM IST
  • മിഥുനം രാശിക്കാർ വളരെ ശാന്ത സ്വഭാവമുള്ളവരാണ്
  • കർക്കടക രാശിക്കാരുടെ പെരുമാറ്റം ചന്ദ്രനെപ്പോലെ തണുത്തതാണ്
  • ജ്യോതിഷ പ്രകാരം കോപം എന്ന ദുശ്ശീലം ഒരു വ്യക്തിക്ക് ജനനം മുതൽ ലഭിക്കുന്നു
Cool Zodiac: ഈ രാശിക്കാർ കോപത്തെ അതിജീവിക്കും, നിങ്ങളും ഉൾപ്പെടുമോ?

Cool Zodiac: കോപം മനുഷ്യജീവിതത്തിന്റെ ഭാഗമാണ്.  അതുണ്ടാകുന്നതും സ്വാഭാവികമാണ്. ചില ആളുകൾ ചില കാര്യങ്ങളിൽ പെട്ടെന്ന് ദേഷ്യപ്പെടുന്നു.  ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ ചിലരുടെ മുഖം ചുവന്നു തുടിക്കുന്നതും നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കും അല്ലെ.   അതുപോലെ കോപത്തെ നല്ല രീതിയിൽ നിയന്ത്രിക്കുന്നവരുണ്ട്. 

ജ്യോതിഷ പ്രകാരം കോപം എന്ന ദുശ്ശീലം ഒരു വ്യക്തിക്ക് ജനനം മുതൽ  ലഭിക്കുന്നുവെന്നാണ്.   ഇത് ഗ്രഹങ്ങളുടെ ദോഷഫലങ്ങൾ കൊണ്ടാണ് സംഭവിക്കുന്നത്. ജ്യോതിഷത്തിൽ ഏത് രാശിയിലുള്ള ആളുകൾക്ക് കോപം നിയന്ത്രിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത് പ്രകാരം ഈ നാല് രാശികൾ കോപത്തെ നല്ലരീതിയിൽ നിയന്ത്രിക്കുന്നവരാണ്.

Also Read: Horoscope November 26, 2021: ഇന്ന് മിഥുനം, വൃശ്ചികം രാശിക്കാർ വാഹനമോടിക്കുമ്പോൾ സൂക്ഷിക്കുക, അപകടത്തിന് സാധ്യത

 

മിഥുനം(Gemini) 

ഈ രാശിക്കാർ വളരെ ശാന്ത സ്വഭാവമുള്ളവരാണ്. ഈ രാശിക്കാർ അവരുടെ വാക്കുകൾ കൊണ്ട് ദേഷ്യപ്പെടുന്നവരെ ഉടൻ സമാധാനിപ്പിക്കുന്നു. തൊഴിൽ മേഖലയിലെ അവരുടെ സമാധാനപരമായ പെരുമാറ്റവും മറ്റുള്ളവരിൽ നിന്ന് അവരെ വ്യത്യസ്തരാക്കുന്നു. എങ്കിലും  ചിലപ്പോൾ മിഥുന രാശിക്കാർ കുടുംബപ്രശ്നങ്ങളിൽ അസ്വസ്ഥരാകാറുണ്ട്.

കർക്കിടകം (Cancer)

കർക്കടകത്തിന്റെ സ്വാമി ഗ്രഹം എന്നുപറയുന്നത് ചന്ദ്രനാണ്. കർക്കടക രാശിക്കാരുടെ പെരുമാറ്റം ചന്ദ്രനെപ്പോലെ തണുത്തതാകുന്നതിന് കാരണവുമിതാണ്.  മാത്രമല്ല ഈ രാശിക്കാർക്ക് ദേഷ്യ സ്വഭാവം തീരെ കുറവാണ്. എന്നാൽ ഈ രാശിക്കാരുടെ ആത്മാഭിമാനത്തിന് കോട്ടം വരുത്തിയാൽ ഇവർ സഹിക്കില്ല.

Also Read: Surya Grahan 2021: ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ഡിസംബറിൽ; ഈ 5 രാശിക്കാർ സൂക്ഷിക്കുക!

കന്നിരാശി (Virgo) 

കന്നി രാശിക്കാരുടെ സ്വാമി ഗ്രഹം എന്നുപറയുന്നത് ബുധനാണ്.  ഇതിന്റെ  കാരണം ഈ രാശിക്കാർ വളരെ സംഘടിതരായിരികാണുന്നു. ഈ രാശിക്കാർ ആളുകളോട് സംസാരിക്കുന്നതിൽ സംയമനം പാലിക്കുന്നു ഒപ്പം ഈ രാശിക്കാർ കോപവും നിയന്ത്രിക്കുന്നു. ഈ സ്വഭാവം കാരണം കന്നി രാശിക്കാരെ ശാന്ത സ്വഭാവമുള്ളവരായി കണക്കാക്കപ്പെടുന്നു.

മീനരാശി (Pisces) 

ജ്യോതിഷത്തിൽ മീനം ജല മൂലകത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു. ഇക്കാരണത്താൽ ഈ രാശിക്കാരുടെ സ്വഭാവം തികച്ചും ശാന്തമാണ്. ശാന്തമായ സ്വഭാവം കാരണം ഈ രാശിക്കാർ മറ്റുള്ളവരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം നേടുന്നു. എങ്കിലും ആരെങ്കിലും ഇവരുടെ വികാരങ്ങളെ തൊട്ടുകളിച്ചാൽ ഇവർ വിട്ടുകൊടുക്കുകയുമില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News