Nail Cutting: ഈ ദിവസങ്ങളില്‍ നഖം മുറിയ്ക്കുന്നത് അശുഭം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Nail Cutting: ചില ദിവസങ്ങളില്‍ നഖം വെട്ടരുതെന്ന് കുട്ടിക്കാലം മുതൽ നിങ്ങളും മുതിർന്നവരിൽ നിന്ന് കേട്ടിട്ടുണ്ടാകും. അതായത്, തെറ്റായ സമയത്തും ദിവസവും നഖം മുറിക്കുന്നതിലൂടെ, നെഗറ്റീവ് എനർജി നിങ്ങളുടെ വീട്ടില്‍ കടന്നുകൂടുന്നു. ഇത്   ധാരാളം പ്രശ്നങ്ങൾക്ക്  വഴി തെളിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Apr 6, 2023, 04:57 PM IST
  • നഖം മുറിക്കുന്നതിന് അനുയോജ്യമായ ദിവസവും സമയവും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതൊന്നും ശ്രദ്ധിക്കാതെ നഖം മുറിച്ചാൽ ജീവിതത്തിൽ പലതരത്തിലുള്ള വിഷമതകൾ നേരിടേണ്ടി വന്നേക്കാം.
Nail Cutting: ഈ ദിവസങ്ങളില്‍ നഖം മുറിയ്ക്കുന്നത് അശുഭം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Nail Cutting: നഖം മുറിയ്ക്കുന്നതിന് ദിവസവും സമയവും നോക്കേണ്ടതുണ്ടോ? ഉണ്ട് എന്ന് വേണം പറയാന്‍. ജ്യോതിഷത്തിൽ, നഖം മുറിക്കുന്നതിനുള്ള ശരിയായ സമയത്തെയും ദിവസത്തെയും കുറിച്ച് വിശദമായ വിവരങ്ങൾ പറയുന്നുണ്ട്. 

Also Read:  Pink Moon: ഏപ്രില്‍ മാസത്തിലെ പൂര്‍ണ്ണ ചന്ദ്രന്‍ പിങ്ക് മൂണ്‍ എന്നറിയപ്പെടുന്നത് എന്തുകൊണ്ട്? 

ചില ദിവസങ്ങളില്‍ നഖം വെട്ടരുതെന്ന് കുട്ടിക്കാലം മുതൽ നിങ്ങളും മുതിർന്നവരിൽ നിന്ന് കേട്ടിട്ടുണ്ടാകും. യഥാർത്ഥത്തിൽ, മുതിർന്നവരുടെ ഈ വാക്കുകൾക്ക് പിന്നിൽ ചില കാര്യങ്ങള്‍ മറഞ്ഞിരിപ്പുണ്ട്. അതായത്, തെറ്റായ സമയത്തും ദിവസവും നഖം മുറിക്കുന്നതിലൂടെ, നെഗറ്റീവ് എനർജി നിങ്ങളുടെ വീട്ടില്‍ കടന്നുകൂടുന്നു. ഇത് പിന്നീട് ധാരാളം പ്രശ്നങ്ങൾക്ക് വഴി തെളിക്കുന്നു.     

Also Read:  Pink Moon Effect on Zodiac Signs: പിങ്ക് മൂണ്‍ നിങ്ങളുടെ രാശിയെ എങ്ങിനെ ബാധിക്കും?  

ജ്യോതിഷം പറയുന്നതനുസരിച്ച് ചില ദിവസങ്ങളില്‍ നഖം വെട്ടുന്നത് നിങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു, അതായത്, ലക്ഷ്മി ദേവി  ആ വീട് ഉപേക്ഷിച്ചു പോവുന്നു.  

നഖം മുറിക്കുന്നതിന് അനുയോജ്യമായ  ദിവസവും സമയവും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതൊന്നും ശ്രദ്ധിക്കാതെ നഖം മുറിച്ചാൽ ജീവിതത്തിൽ പലതരത്തിലുള്ള വിഷമതകൾ നേരിടേണ്ടി വന്നേക്കാം. നഖം വെട്ടാൻ പറ്റിയ സമയവും ദിവസവും ജ്യോതിഷത്തില്‍ പറയുന്നുണ്ട്. 

ജ്യോതിഷം അനുസരിച്ച് ഈ ദിവസങ്ങളില്‍ നഖം മുറിയ്ക്കുന്നത്‌ ആശുഭമാണ്.
 
ശനിയാഴ്ച നഖം മുറിക്കുന്നത് ആയുസ്സ് കുറയ്ക്കുകയും വീട്ടിൽ ദാരിദ്ര്യം കൊണ്ടുവരുകയും ചെയ്യുമെന്ന് ജ്യോതിഷത്തില്‍ പറയുന്നു. ചൊവ്വാഴ്ച നഖം മുറിക്കുന്നത് സഹോദരന്മാരുമായുള്ള അകൽച്ചയിലേക്ക് നയിക്കുന്നു. വ്യാഴാഴ്ച നഖം വെട്ടുന്നത് വിദ്യാഭ്യാസം, അറിവ് എന്നിവ കുറയ്ക്കുകയും ഉദര സംബന്ധമായ അസുഖങ്ങൾക്ക് വഴി തെളിക്കുകയും ചെയ്യും  

നഖം വെട്ടുന്നതിനുള്ള ശരിയായ സമയം ഏതാണ്? 

ഈ 3 ദിവസങ്ങൾ അതായത്, ശനിയാഴ്ച, ചൊവ്വാഴ്ച, വ്യാഴാഴ്ച ഒഴികെ മറ്റേതെങ്കിലും ദിവസങ്ങളിൽ നഖം മുറിക്കാവുന്നതാണ്. കുളിച്ചതിന് ശേഷം വേണം നഖങ്ങൾ മുറിയ്ക്കാന്‍. കാരണം, കുളിക്കുമ്പോൾ നഖങ്ങൾ മൃദുവാകുന്നു, അതിനാൽ അവ എളുപ്പത്തിൽ മുറിയുന്നു. നഖം മുറിച്ച ശേഷം കൈകൾ നന്നായി കഴുകണം എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.... 

രാത്രിയിൽ നഖം മുറിയ്ക്കാന്‍ പാടില്ല 

രാത്രിയിൽ നഖം മുറിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. രാത്രിയിൽ നഖം മുറിക്കുന്നതിലൂടെ ദീർഘനേരം വെള്ളവുമായി സമ്പർക്കം പുലർത്താത്ത സാഹചര്യത്തില്‍ നഖങ്ങൾ കൂടുതല്‍ കഠിനമാകും. മറുവശത്ത്, ജ്യോതിഷ പ്രകാരം, രാത്രിയിൽ നഖം മുറിക്കുന്നത് നെഗറ്റീവ് എനർജി വർദ്ധിപ്പിക്കുന്നു. ഇത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ പല വിധത്തിൽ ദോഷം ചെയ്യുന്നു. ഇതോടൊപ്പം വൈകുന്നേരവും രാത്രിയും സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മീദേവിയുടെ വരവാണ്. ഈ സമയം നഖം വെട്ടുന്നത് ലക്ഷ്മി ദേവിയുടെ കോപത്തിന് ഇടയാക്കും. ഇത് ക്രമേണ നിങ്ങളുടെ ജീവിതത്തില്‍ ദാരിദ്ര്യത്തിന് വഴി തെളിക്കും... 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News