Valentine’s Day 2024: ഈ പ്രണയദിനത്തില്‍ രാശി അനുസരിച്ച് നിങ്ങള്‍ക്ക് യോജിക്കുന്ന പങ്കാളിയെ അറിയാം

Valentine’s Day 2024: പ്രണയ ബന്ധത്തിലും രാശിക്ക് പ്രാധാന്യമുണ്ട്. നിങ്ങളുടെ ഉത്തമ പങ്കാളിയെ രാശി അനുസരിച്ച് തിരഞ്ഞെടുക്കാം. ഇത് പ്രണയത്തിന് കൂടുതൽ ആഴമുണ്ടാക്കാനും ബന്ധം അഭേദ്യമായി നിലനില്‍ക്കാനും സഹായിയ്ക്കും.

Written by - Zee Malayalam News Desk | Last Updated : Feb 5, 2024, 07:32 PM IST
  • ചിങ്ങം രാശിക്കാർക്ക് മിഥുനം, ഇടവം, കുംഭം, മേടം രാശിക്കാരുമായി സന്തോഷകരമായ പ്രണയ ജീവിതം നയിക്കാൻ കഴിയും, അവർക്ക് പ്രണയത്തിനപ്പുറം നീങ്ങാനും ജീവിതകാലം മുഴുവൻ ഒരുമിച്ച് ചിലവഴിക്കാനും കഴിയും
Valentine’s Day 2024: ഈ പ്രണയദിനത്തില്‍ രാശി അനുസരിച്ച് നിങ്ങള്‍ക്ക് യോജിക്കുന്ന പങ്കാളിയെ അറിയാം

Valentine’s Day 2024: എല്ലാ വർഷവും ഫെബ്രുവരി 14 പ്രണയദിനമായി ആഘോഷിക്കപ്പെടുന്നു. പ്രണയ ബന്ധത്തിലും രാശിക്ക് പ്രാധാന്യമുണ്ട്. നിങ്ങളുടെ ഉത്തമ പങ്കാളിയെ രാശി അനുസരിച്ച് തിരഞ്ഞെടുക്കാം. ഇത് പ്രണയത്തിന് കൂടുതൽ ആഴമുണ്ടാക്കാനും ബന്ധം അഭേദ്യമായി നിലനില്‍ക്കാനും സഹായിയ്ക്കും. നിങ്ങളുടെ രാശിക്ക് യോജിക്കുന്ന പങ്കാളി ഏത് രാശിയില്‍ ഉള്ള വ്യക്തി ആയിരിക്കണം? അറിയാം...   

Also Read:  Mars Transit 2024: മകര രാശിയില്‍ ചൊവ്വ സംക്രമണം, ഈ രാശിക്കാര്‍ കുബേരന്‍റെ നിധി സ്വന്തമാക്കും!!

1. മേടം രാശി (Aries Zodiac Sign) 

മേടം രാശിക്കാര്‍ക്ക് ഉത്തമ പങ്കാളികള്‍ ആയിരിയ്ക്കും ചിങ്ങം, തുലാം, ധനു രാശിക്കാര്‍. ഈ രാശിയില്‍പ്പെട്ട വ്യക്തികളോട് വിവാഹാഭ്യർത്ഥന നടത്തുന്നത് നിങ്ങളുടെ പ്രണയ ജീവിതം മാത്രമല്ല, ദാമ്പത്യ ജീവിതവും സന്തോഷകരമാക്കും. 

2.  ഇടവം രാശി (Taurus Zodiac Sign)

ഇടവം രാശിക്കാർ കന്നി, വൃശ്ചികം, മകരം, മീനം രാശിക്കാരോട് സ്നേഹം പ്രകടിപ്പിക്കുന്നത് ഉത്തമമായിരിയ്ക്കും. ഇത് ഈ രാശിക്കാരുടെ ജീവിതം വിജയകരമാക്കും. 

3. മിഥുനം രാശി (Gemini Zodiac Sign)

മിഥുനം രാശിക്കാർ തുലാം, ധനു, കുംഭം, മേടം എന്നീ രാശിക്കാരോട് മാത്രമേ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാവൂ, ഇത് നിങ്ങൾ പ്രണയത്തിലും പിന്നീട് വിവാഹ ജീവിതത്തിലും വിജയിക്കുവാന്‍ സഹായിയ്ക്കും. 

4. കർക്കടകം രാശി (Cancer Zodiac Sign)

ഈ രാശിയിലെ യുവാക്കളും യുവതികളും തങ്ങളുടെ സ്നേഹം മകരം, മീനം, ഇടവം രാശിക്കാരുമായി പ്രകടിപ്പിക്കണം. ഇത് നിങ്ങളുടെ ജീവിത വിജയത്തിന് സഹായകമാണ്.   

5. ചിങ്ങം രാശി (Leo Zodiac Sign)

ചിങ്ങം രാശിക്കാർക്ക് മിഥുനം, ഇടവം, കുംഭം, മേടം  രാശിക്കാരുമായി സന്തോഷകരമായ പ്രണയ ജീവിതം നയിക്കാൻ കഴിയും, അവർക്ക് പ്രണയത്തിനപ്പുറം നീങ്ങാനും ജീവിതകാലം മുഴുവൻ ഒരുമിച്ച് ചിലവഴിക്കാനും കഴിയും. 

6. കന്നി രാശി ( Virgo Zodiac Sign)

കന്നി രാശിക്കാരുടെ വിജയകരമായ പ്രണയത്തിനും ദാമ്പത്യ ജീവിതത്തിനും, അവർ ഇടവം, കർക്കടകം, മീനം രാശിക്കാരുമായി പ്രണയബന്ധം സ്ഥാപിക്കണം, അങ്ങനെ ജീവിതം മുഴുവൻ സന്തോഷകരവും വിജയകരവും ആസ്വാദ്യകരവുമായിരിക്കും. 
 
7. തുലാം രാശി (Libra Zodiac Sign)

തുലാം രാശിക്കാർ മകരം, കുംഭം, മേടം, മിഥുനം, ചിങ്ങം എന്നീ രാശികളില്‍പ്പെട്ട  ജീവിത പങ്കാളിക്കായി തിരഞ്ഞെടുക്കണം. ഇത് നിങ്ങളുടെ ജീവിതം സന്തോഷകരവും വിജയകരവും സ്നേഹം നിറഞ്ഞതുമാക്കി മാറ്റും . 

8. വൃശ്ചികം രാശി (Scorpio Zodiac Sign)

വൃശ്ചിക രാശിക്കാര്‍ക്ക് മീനം, ഇടവം, കർക്കടകം, കന്നി എന്നീ രാശിക്കാരുമായി ബന്ധം സ്ഥാപിക്കാം. ഇത് പങ്കാളിയില്‍ നിന്ന് ഏറെ സ്നേഹം ലഭിക്കാന്‍ ഇടയാക്കും.  

9. ധനു രാശി (Sagittarius Zodiac Sign)

ധനു രാശിയിലെ യുവാക്കൾക്കും യുവതികൾക്കും മേടം, മിഥുനം, ചിങ്ങം, തുലാം എന്നീ രാശിക്കാരുമായി ബന്ധം പുലർത്താം. ഇത് അവരുടെ ദാമ്പത്യ ജീവിതം സന്തോഷകരമാകും. 

10. മകരം രാശി (Capricorn Zodiac Sign)

ഈ രാശിക്കാർ ഇടവം, കർക്കടകം, കന്നി, തുലാം, വൃശ്ചികം എന്നീ രാശിക്കാരുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കണം, അങ്ങനെ പ്രണയവും ദാമ്പത്യജീവിതവും വിജയകരമാകും.  

11. കുംഭം രാശി (Aquarius Zodiac Sign)

കുംഭം രാശിക്കാർ വളരെ തുറന്ന മനസ്സുള്ളവരും എല്ലാം തുറന്നുപറയുന്നവരുമാണ്.  അവർ മിഥുനം, ചിങ്ങം, തുലാം, വൃശ്ചികം, ധനു രാശിക്കാരുമായി പ്രണയബന്ധം സ്ഥാപിക്കുന്നത് ഉത്തമമാണ്. 

12. മീനം രാശി (Pisces Zodiac Sign)

ഈ രാശിക്കാർ വളരെ വികാരാധീനരാണ്, അവർ സ്വപ്നങ്ങളുടെ ലോകത്ത് പെട്ടെന്ന് വഴിതെറ്റിപ്പോകും. ഈ രാശിക്കാര്‍ കന്നി, കർക്കടകം, വൃശ്ചികം, മകരം എന്നീ രാശിക്കാരുമായി  ഇടപഴകുന്നത് നല്ലതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News