No Children In Poll Campaigns: പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്, താക്കീത് നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

No Children In Poll Campaigns: പോസ്റ്ററുകൾ/ ലഘുലേഖകൾ വിതരണം ചെയ്യുക, മുദ്രാവാക്യം വിളി, പ്രചാരണ റാലികൾ, തിരഞ്ഞെടുപ്പ് യോഗങ്ങൾ തുടങ്ങിയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും കുട്ടികളെ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകി.   

Written by - Zee Malayalam News Desk | Last Updated : Feb 5, 2024, 05:03 PM IST
  • ഒരു രാഷ്ട്രീയ നേതാവിന്‍റെ പരിപടിയില്‍ ഒരു കുട്ടി തന്‍റെ രക്ഷിതാവിനൊപ്പം പങ്കെടുക്കുന്നത് മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമായി കണക്കാക്കില്ല,
No Children In Poll Campaigns: പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്, താക്കീത് നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

New Delhi: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും കര്‍ശന മുന്നറിയിപ്പ് നല്‍കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കുന്നത് കമ്മീഷന്‍ കര്‍ശനമായി വിലക്കി. 

Also Read:  BJP Vs AAP: അരവിന്ദ് കെജ്‌രിവാളിന്‍റെ സര്‍ക്കാരിനെ വേട്ടയാടുകയാണോ ബിജെപി? ഡൽഹി പോലീസിന് വേണം തെളിവ്  

പോൾ പ്രചരണങ്ങളിൽ കുട്ടികളെ ഉപയോഗിക്കരുത്, എന്ന് മുന്നറിയിപ്പ് നൽകിയ കമ്മീഷന്‍ 2016-ൽ ഭേദഗതി വരുത്തിയ 1986-ലെ ബാലവേല (നിരോധനവും നിയന്ത്രണവും) നിയമം അനുസരിക്കേണ്ട ബാധ്യത എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഓർമ്മിപ്പിച്ചു.

Also Read:  Jharkhand Floor Test: വിശ്വാസവോട്ടെടുപ്പിൽ വിജയിച്ച് ചമ്പയ് സോറന്‍റെ നേതൃത്വത്തിലുള്ള ജെഎംഎം സർക്കാർ

അതായത്, പോസ്റ്ററുകൾ/ ലഘുലേഖകൾ വിതരണം ചെയ്യുക, മുദ്രാവാക്യം വിളി, പ്രചാരണ റാലികൾ, തിരഞ്ഞെടുപ്പ് യോഗങ്ങൾ തുടങ്ങിയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും കുട്ടികളെ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകി. 

പാർട്ടികളും സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കുട്ടികളെ ഏത് വിധത്തിലും ഉപയോഗിക്കുന്നതിനെതിരെ 'സീറോ ടോളറൻസ്' (Zero Tolerance) തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. കവിത, പാട്ടുകൾ, സംഭാഷണം, രാഷ്ട്രീയ പാർട്ടിയുടെയോ സ്ഥാനാർത്ഥിയുടെയോ ചിഹ്നങ്ങളുടെ പ്രദർശനം എന്നിവയുൾപ്പെടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യാതൊരു വിധത്തിലും കുട്ടികളെ പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ല. 

എന്നിരുന്നാലും, ഒരു രാഷ്ട്രീയ നേതാവിന്‍റെ പരിപടിയില്‍ ഒരു കുട്ടി തന്‍റെ രക്ഷിതാവിനൊപ്പം പങ്കെടുക്കുന്നത് മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമായി കണക്കാക്കില്ല, എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ കുട്ടി പങ്കെടുക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്, കമ്മീഷന്‍ ചൂണ്ടിക്കാട്ടി. 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിലും കുട്ടികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയ പാർട്ടികൾ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കണം എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News