സർവ്വദോഷങ്ങളും മാറാൻ ഈ മഹാമന്ത്രം ഉത്തമം

ഇഹലോകത്തിലും പരലോകത്തിലും ഐശ്വര്യവും ശാന്തിയും ലഭിക്കുന്നതിന് ഈ മന്ത്ര ജപം ഉത്തമമാണ്. ഈ മന്ത്രം വെറും 3 വാക്കുകളാൽ നിറഞ്ഞതാണ്.   

Written by - Ajitha Kumari | Last Updated : Jan 7, 2021, 07:01 AM IST
  • കലികാലത്തിലെ സര്‍വ്വ ദോഷങ്ങളും മാറ്റാന്‍ പ്രാപ്തിയുള്ളതാണ് ഈ മഹാമന്ത്രത്തിന്.
  • ഇഹലോകത്തിലും പരലോകത്തിലും ഐശ്വര്യവും ശാന്തിയും ലഭിക്കുന്നതിന് ഈ മന്ത്ര ജപം ഉത്തമമാണ്
  • സകല കലികാല ദോഷങ്ങളും മാറ്റി മോക്ഷപദത്തിലേക്ക് എത്തുവാൻ ഈ മന്ത്രം ദിവസവും ജപിക്കുന്നതിലൂടെ കഴിയും.
സർവ്വദോഷങ്ങളും മാറാൻ ഈ മഹാമന്ത്രം ഉത്തമം

കലികാലത്തിലെ സര്‍വ്വ ദോഷങ്ങളും മാറ്റാന്‍ പ്രാപ്തിയുള്ളതാണ് ഈ മഹാമന്ത്രത്തിന്.  ഇഹലോകത്തിലും പരലോകത്തിലും ഐശ്വര്യവും ശാന്തിയും ലഭിക്കുന്നതിന് ഈ മന്ത്ര ജപം ഉത്തമമാണ്. ഈ മന്ത്രം വെറും 3 വാക്കുകളാൽ നിറഞ്ഞതാണ്. 

ഹരേ, കൃഷ്ണ, രാമ എന്നീ മൂന്നുവാക്കുകളാണ് അത്.  ഭഗവാൻ വിഷ്ണുവിന്റെ (Lord Vishnu) അവതാര സ്തുതികളാണ് ഈ വാക്കുകൾ.  ഈ മന്ത്രം ചൊല്ലുന്നത് കൊണ്ട് മനസ്സിനെ ഏകാഗ്രമാക്കാനും അതിനെ നമ്മുടെ അധീനതയിലാക്കാനും സഹായിക്കും. ഏകാഗ്രമായ മനസ്സ് മോക്ഷ പ്രാപ്തിയിലെത്താന്‍ ഏറ്റവും ആവശ്യമായ ഒന്നാണ്.   അതുകൊണ്ടുതന്നെ ഈ മന്ത്രജപത്തിലൂടെ അത് സാധ്യമാകുന്നുമെന്നാണ് ഗുരുക്കന്മാർ പറയുന്നത്.  

Also Read: കാറ്റാടി മണികൾ വീട്ടിൽ മുഴങ്ങുന്നത് ഉത്തമം

മാത്രമല്ല ഈ മന്ത്രജപത്തിലൂടെ എല്ലാ പ്രതിസന്ധികളും ദോഷങ്ങളും മാറുകയും അതുപോലെ പൂര്‍വ്വകാല ദോഷങ്ങളും മറ്റു കര്‍മ്മദോഷങ്ങളും മാറ്റി നല്ല കര്‍മ്മങ്ങള്‍ ജീവിതത്തിലേക്ക് കൊണ്ടുവരാനും സാധിക്കുന്നു. സകല കലികാല ദോഷങ്ങളും മാറ്റി മോക്ഷപദത്തിലേക്ക് എത്തുവാൻ ഈ മന്ത്രം (Mahamantra) ദിവസവും ജപിക്കുന്നതിലൂടെ കഴിയും.   

'ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ' ഇതാണ് ആ മന്ത്രം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News