Malavya Rajyog: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ മാറും ലഭിക്കും വൻ ധനലാഭം!

Malavya Rajyog In February 2023: ജ്യോതിഷമനുസരിച്ച് ഒരു ഗ്രഹം രാശിമാറുമ്പോൾ അതിന്റെ ശുഭ-അശുഭ ഫലങ്ങളും ചിലപ്പോൾ രാജ യോഗങ്ങളും സൃഷ്ടിക്ക പ്പെടാറുണ്ട്. ഫെബ്രുവരിയിൽ നടക്കുന്ന ശുക്ര സംക്രമത്തെ തുടർന്ന് മാളവ്യ രാജയോഗം രൂപപ്പെടുന്നുണ്ട്. ഇതിന്റെ ശുഭ ഫലം ആർക്ക് ലഭിക്കും.

Written by - Ajitha Kumari | Last Updated : Jan 7, 2023, 06:34 AM IST
  • ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യ രാജയോഗം
  • ഗ്രഹങ്ങളുടെ സംക്രമണത്താൽ വിവിധ ശുഭകരമായ രാജയോഗങ്ങൾ സൃഷ്ടിക്കപ്പെടുന്നു
Malavya Rajyog: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യ രാജയോഗം:  ഈ രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ മാറും ലഭിക്കും വൻ ധനലാഭം!

Shukra Gochar 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ സംക്രമണത്താൽ വിവിധ ശുഭകരമായ രാജയോഗങ്ങൾ സൃഷ്ടിക്കപ്പെടുന്നു, ഇത് വിവിധ രാശിക്കാർക്ക് പലതരത്തിലുള്ള ഫലങ്ങളാണ് നൽകുന്നത്.  ഇപ്പോഴിതാ ഫെബ്രുവരിയിൽ ശുക്രൻ മീനരാശിയിൽ പ്രവേശിക്കും അതുമൂലം മാളവ്യ രാജ യോഗം രൂപപ്പെടും. ഈ യോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ജ്യോതിഷികളുടെ അഭിപ്രായത്തിൽ, മാളവ്യ രാജയോഗം സന്തോഷവും സമ്പത്തും ഐശ്വര്യവും വർദ്ധിപ്പിക്കുന്ന ഘടകമായി കണക്കാക്കപ്പെടുന്നു.

Also Read: 30 വർഷത്തിന് ശേഷം സൂര്യനും ശനിയും കുംഭ രാശിയിൽ, ഈ രാശിക്കാരുടെ സമയം തെളിയും! 

ശുക്രന്റെ സംക്രമണത്തോടെ ഈ രാജയോഗം രൂപപ്പെടുമ്പോൾ ഒരു വ്യക്തിക്ക് എല്ലാ ജോലികളിലും വിജയം ലഭിക്കും. ഈ യോഗം രൂപപ്പെടുമ്പോൾ ശാരീരിക, യുക്തി, ശക്തി, ധൈര്യം എന്നിവ വർധിക്കും.  ഫെബ്രുവരി 15 ന് രൂപപ്പെടുന രാജയോഗത്തിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കുകയെന്ന് നമുക്ക് നോക്കാം.. 

2023 ൽ ഈ ദിവസമാണ് മാളവ്യ രാജ്യയോഗം സൃഷ്ടിക്കുന്നത്

ജ്യോതിഷ പ്രകാരം 2023 ഫെബ്രുവരി 15 ന് ശുക്രൻ മീനരാശിയിൽ പ്രവേശിക്കും. രാത്രി 8.12നാണ് ഇത് സംഭവിക്കുക.  ഈ സമയത്ത് ഈ യോഗം രൂപപ്പെടും.

Also Read: പാർക്കിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ അടുത്തെത്തി കരടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

 

എന്താണ് മാളവ്യ രാജയോഗം

ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് പഞ്ചമഹാപുരുഷ രാജയോഗങ്ങളിൽ ഒന്നാണ് മാളവ്യ രാജയോഗം. ശുക്രന്റെ കേന്ദ്രം മൂലമാണ് ഈ യോഗം രൂപപ്പെടുന്നത്. ഒരു വ്യക്തിയുടെ ജാതകത്തിൽ ശുക്രനും ലഗ്നത്തിൽ നിന്ന് 1, 4, 7, 10, 10 എന്നീ ഭാവങ്ങളിൽ ഇടവം, തുലാം, മീനം എന്നീ രാശികളിലാണെങ്കിൽ ഈ രാജയോഗം രൂപപ്പെടുന്നു.

2023-ൽ ശുക്രൻ മൂന്നു പ്രാവശ്യം മാളവ്യരാജയോഗം സൃഷ്ടിക്കും. ഫെബ്രുവരി 15 ന് മീനം രാശിയിൽ പ്രവേശിക്കുന്നതിലൂടെ ആദ്യത്തെ മാളവ്യരാജയോഗവും ഏപ്രിൽ 6-ന് ഇടവ രാശിയിൽ പ്രവേശിച്ച് രണ്ടാമത്തേതും നവംബർ 29 ന് തുലാം രാശിയിൽ പ്രവേശിച്ച് മൂന്നാമത്തേതും രൂപപ്പെടും.

Also Read: Mangal Margi: ചൊവ്വ ഇടവ രാശിയിൽ നേർരേഖയിൽ; 6 രാശിക്കാർക്ക് ശുക്രദശ!

ഈ രാശിയിലുള്ളവർക്ക് വൻ നേട്ടങ്ങൾ ലഭിക്കും

ഫെബ്രുവരി 15-ന് ശുക്രൻ മീനരാശിയിൽ പ്രവേശിക്കുന്നതോടെ മാളവ്യരാജയോഗം ഉടലെടുക്കും. ഈ സമയത്ത് മിഥുനം, ധനു, മീനം രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും.  ഇവർക്ക് പെട്ടെന്ന് പണം ലഭിക്കും. എവിടെ നിന്നെങ്കിലും കിട്ടില്ലെന്ന് വിചാരിച്ച  പണം തിരികെ ലഭിക്കും. ഇതോടൊപ്പം വ്യക്തിക്ക് ജോലിയിൽ പ്രമോഷനും ഈ കാലയളവിൽ ബിസിനസ്സിൽ ധാരാളം ലാഭവും ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News