Surya Gochar 2023: 30 വർഷത്തിന് ശേഷം സൂര്യനും ശനിയും കുംഭ രാശിയിൽ, ഈ രാശിക്കാരുടെ സമയം തെളിയും!

Surya Rashi Parivartan 2023:  എല്ലാ മാസവും ചില ഗ്രഹങ്ങൾ അവരുടേതായ സമയത്ത് സഞ്ചാരം മാറ്റും.  അതിൽ സൂര്യൻ എല്ലാ മാസവും രാശി മാറും. ഫെബ്രുവരിയിൽ സൂര്യൻ രാശിമാറി കുംഭത്തിൽ പ്രവേശിക്കും ഇവിടെ ശനി ആദ്യമേ തന്നെയുണ്ട്. ഇതിലൂടെ സൂര്യ-ശനിയുടെയും സംയോഗം നടക്കും.  ഇത്  ചില രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകും.  

Written by - Ajitha Kumari | Last Updated : Jan 6, 2023, 04:07 PM IST
  • 30 വർഷത്തിന് ശേഷം സൂര്യനും ശനിയും കുംഭ രാശിയിൽ
  • എല്ലാ മാസവും ചില ഗ്രഹങ്ങൾ അവരുടേതായ സമയത്ത് സഞ്ചാരം മാറ്റും
  • ഫെബ്രുവരിയിൽ സൂര്യൻ രാശിമാറി കുംഭത്തിൽ പ്രവേശിക്കും
Surya Gochar 2023: 30 വർഷത്തിന് ശേഷം സൂര്യനും ശനിയും കുംഭ രാശിയിൽ, ഈ രാശിക്കാരുടെ സമയം തെളിയും!

Surya-Shani Yuti 2023: തിരുവെഴുത്തുകളിൽ സൂര്യനെയും ശനിയേയും പിതാവും മകനുമായിട്ടാണ് കണക്കാക്കുന്നത്.  ഇരുവരും തമ്മിൽ ശത്രുതാ ഭാവമാണ് ഉള്ളത്. 2023 ഫെബ്രുവരിയിൽ രണ്ട് ഗ്രഹങ്ങളും ഒരേ രാശിയിൽ വരും.  സൂര്യനും ശനിയും ഒരേ രാശിയിൽ ചേർന്ന് നിൽക്കുന്നത് പല രാശിക്കാർക്കും ഏറെ ഗുണം ചെയ്യും. സൂര്യനെ ബഹുമാനത്തിന്റെയും പ്രശസ്തിയുടെയും സമൃദ്ധിയുടെയും കരകനായിട്ടാണ് കണക്കാക്കുന്നത്.  ശനിയെ ഓരോരുത്തരുടേയും കർമ്മത്തിനനുസരിച്ച് ഫലം നൽകുന്ന ദേവനായിട്ടാണ് അറിയപ്പെടുന്നത്.  30 വർഷത്തിന് ശേഷമാണ് ശനിയും സൂര്യനും  കുംഭ രാശിയിൽ ഒരുമിച്ച് ഇതിലൂടെ ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.

Also Read: വെറും 5 ദിവസം... ബുധന്റെ ഉദയം ഈ 3 രാശിക്കാർക്ക് നൽകും വൻ ധനലാഭം! വ്യാപാരത്തിലും പുരോഗതി

ശനി ജനുവരി 17 ന് ശനി കുംഭ രാശിയിൽ പ്രവേശിക്കും ശേഷം ഫെബ്രുവരി 13 ന് സൂര്യൻ കുംഭ രാശിയിൽ പ്രവേശിക്കും. ഇതിലൂടെ കുംഭത്തിൽ സൂര്യനും ശനിയും കൂടിച്ചേരും.  ഇതിന് മുൻപ് ഇങ്ങനൊരു കൂടിച്ചേരൽ 1993 ലാണ് സംഭവിച്ചത്.  ഇപ്പോഴിതാ വീണ്ടും 30 വർഷത്തിന് ശേഷം ഈ രണ്ടു രാശികളും കൂടിച്ചേരുകയാണ്. ഈ സമയത്ത് ഇടവം, മിഥുനം, കന്നി, ധനു, മകരം, കുംഭം രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഇത് മാർച്ച് 14 വരെ തുടരും.  

Also Read: കുടുംബത്തിന്റെയും മക്കളുടേയും സര്‍വ്വ ഐശ്വര്യത്തിന് ധനുമാസത്തിലെ തിരുവാതിര നോമ്പ് ഉത്തമം

ശനി എല്ലാ രണ്ടര വർഷം കൂടുമ്പോൾ ആണ് അതിന്റെ രാശി മാറുന്നത് മാത്രമല്ല 30 വർഷങ്ങൾക്ക് ശേഷമാണ് ശനി വീണ്ടും സ്വന്തം രാശിയായ കുംഭ രാശിയിൽ പ്രവേശിക്കുന്നത്.  ജനുവരി 17 ന് ശനി കുംഭത്തിൽ പ്രവേശിക്കുന്നതോടെ മിഥുനം, തുലാം രാശിക്കാർക്ക് കണ്ടക ശനിയിൽ മോചനം ലഭിക്കും. അതുപോലെ മകരം, ധനു, കുംഭം രാശിക്കാർക്ക് ഇപ്പോൾ ഏഴര ശനി നടക്കുകയാണ് ഇതിൽ ധനു രാശിക്കാർക്ക് ഇതിൽ നിന്നും മോചനം ലഭിക്കും. 

ജ്യോതിഷത്തിലെ കണക്കുകൂട്ടലുകൾ അനുസരിച്ച് കുംഭത്തിൽ ശനിയുടെ സംക്രമണം നടക്കുമ്പോൾ കർക്കടകം, വൃശ്ചികം രാശിക്കാർക്ക് കണ്ടക ശനി തുടരും.  ഇതുകൂടാതെ മകരരാശിക്കാർക്ക് ർഏഴരശനിയുടെ അവസാന ദശ നടക്കുകയായിരിക്കും. അതുപോലെ കുംഭ രാശിക്കാർക്ക് ഏഴരശ്ശനിയുടെ പ്രഭാവം മധ്യഘട്ടത്തിലായിരിക്കും. എന്നാൽ മീനരാശിക്കാർക്ക് ഏഴര ശനിയുടെ തുടക്കമായിരിക്കും.  

Also Read: ഒന്ന് പൊക്കാൻ ശ്രമിച്ചതാ.. ദേ കിടക്കുന്നു വധുവും വരനും..! വീഡിയോ വൈറൽ 

ഇത്തരം സമയങ്ങളിൽ ശനി ദേവനെ ദേവിനെ പ്രീതിപ്പെടുത്താൻ ഇക്കാര്യങ്ങൾ ചെയ്യുന്നത് ഉത്തമമാണ്

ആദ്യമായി ശനി മന്ത്രങ്ങൾ ദിനവും ചൊല്ലാൻ ശ്രമിക്കുക. ശനിയുടെ കോപം ഒഴിവാക്കാൻ ആൽമര ചുവട്ടിൽ വിലക്ക് കത്തിച്ച്  പ്രാർത്ഥിക്കുക. ശനിയാഴ്ചകളിൽ ദരിദ്രരെയും ആവശ്യക്കാരേയും  സഹായിക്കുക. കൂടാതെ വൈകുന്നേരം ശനി ദേവന്കടുകെണ്ണ സമർപ്പിക്കുക.  ഇതോടൊപ്പം ശനിയെ പ്രീതിപ്പെടുത്താൻ ശനി സ്ത്രോത്രം കൂടി ചൊല്ലുക. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News