Mercury Retrograde 2022: ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ സെപ്റ്റംബർ 10 മുതൽ ആരംഭിക്കും!

Budh Vakri 2022: സെപ്റ്റംബർ 10 ന് ബുധൻ കന്നിരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.  ബുധന്റെ ഈ വിപരീത ചലനം ചില രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.

Written by - Ajitha Kumari | Last Updated : Sep 8, 2022, 11:13 AM IST
  • സെപ്റ്റംബർ 10 ന് ബുധൻ കന്നിരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും
  • ഒക്‌ടോബർ 2 വരെ ബുധൻ ഈ അവസ്ഥയിൽ തുടരും
  • ശേഷം ബുധൻ തുലാം രാശിയിൽ സംക്രമിക്കും
Mercury Retrograde 2022: ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ സെപ്റ്റംബർ 10 മുതൽ ആരംഭിക്കും!

Budh Vakri 2022: ബുധൻ ഇപ്പോൾ കന്നിരാശിയിലാണ്.  രണ്ടു ദിവസത്തിന് ശേഷം അതായത് സെപ്റ്റംബർ 10 മുതൽബുധൻ വക്രഗതിയിൽ സഞ്ചരിക്കും. ഒക്‌ടോബർ 2 വരെ ബുധൻ ഈ അവസ്ഥയിൽ തുടരും. ശേഷം ബുധൻ തുലാം രാശിയിൽ സംക്രമിക്കും. ബുദ്ധി, ബിസിനസ്സ്, സമ്പത്ത് എന്നിവയുടെ ഘടകമായ ബുധന്റെ ചലനത്തിലെ മാറ്റം ചില രാശികളിൽ  വളരെ ശുഭകരമായ സ്വാധീനം ഉണ്ടാക്കും. ബുധന്റെ പ്രതിലോമഫലം എല്ലാ രാശിക്കാരുടെയും തൊഴിൽ-ബിസിനസ്സ്, വിദ്യാഭ്യാസം, ബുദ്ധി, സാമ്പത്തിക സ്ഥിതി എന്നിവയെ ബാധിക്കും. ആർക്കൊക്കെയാണ് ബുദ്ധന്റെ വക്രഗതി ഗുണം നൽകുന്നതെന്ന് നോക്കാം... 

Also Read: സെപ്റ്റംബറിൽ ബുധാദിത്യ യോഗം: നിങ്ങളെ ബാധിക്കുമോ? അറിയാം

മിഥുനം (Gemini): ബുധന്റെ വക്രഗതി മിഥുന രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാകും. ജോലിഭാരം കൂടും. ബന്ധങ്ങൾ മികച്ചതായിരിക്കും. നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.  

കർക്കടകം (Cancer):  ബുധന്റെ വക്രഗതി കർക്കടക രാശിക്കാർക്ക് ധനലാഭമുണ്ടാക്കും. പുതിയ അവസരങ്ങൾ വന്നുചേരും. ജോലിയിൽ മാറ്റമുണ്ടാകാം. അവനവനിൽ വിശ്വാസം ഉണ്ടാക്കുകയും കൃത്യസമയത്ത് ജോലികൾ പൂർത്തിയാക്കുകയും ചെയ്യുക. വൻ വിജയം ലഭിക്കും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും. വിദേശയാത്രകൾ ആസൂത്രണം ചെയ്യാം.

Also Read: ശനി കൃപയാൽ ഈ 2 രാശിക്കാർക്ക് ലഭിക്കും കരിയറിൽ വൻ നേട്ടങ്ങൾ!

കന്നി (Virgo): ബുധൻ കന്നിരാശിയിലാണ് വക്രഗതിയിൽ സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ അതിന്റെ പ്രഭാവം ഈ രാശിക്കാർക്ക് വളരെ ഉത്തമമായിരിക്കും. സാമ്പത്തിമായി നല്ല സമയമായിരിക്കും.  വീട്, വാഹനം എന്നിവ വാങ്ങാനുള്ള യോഗമുണ്ട്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം മികച്ചതായിരിക്കും. പുതിയ ബന്ധങ്ങൾ ഉടലെടുക്കും. കരിയറിൽ പുരോഗതിക്കുള്ള ശക്തമായ സാധ്യതകളുണ്ട്.

വൃശ്ചികം (Scorpio): ബുധന്റെ വിപരീത ചലനം വൃശ്ചിക രാശിക്കാർക്ക് തൊഴിൽ രംഗത്ത് പുരോഗതി നൽകും. വ്യാപാരികൾക്ക് വലിയ ലാഭമുണ്ടാക്കും. ഭാഗ്യത്തിന്റെ സഹായത്താൽ ജോലിയിൽ വിജയമുണ്ടാകും. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകും. ബന്ധുവിന്റെ വരവ് മൂലം തിരക്ക് വർദ്ധിക്കും. പങ്കാളിയിൽ നിന്നും സ്നേഹവും വാത്സല്യവും ലഭിക്കും.

Also Read: Viral Video: സ്‌കൂളിൽ പെൺകുട്ടികൾ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ

ബുധന്റെ വക്രഗതിയുടെ പ്രതികൂല ഫലങ്ങൾ ഒഴിവാക്കാനുള്ള ഉപായങ്ങൾ (Remedies to avoid negative effects of retrograde Mercury)

ബുധന്റെ വക്ര ഗതി മോശം ഫ്ളയിം ഉണ്ടാക്കുന്ന രാശിക്കാർ ഈ ദോഷം ഒഴിവാക്കാൻ പച്ചനിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യുക,  പശുവിന് തീറ്റ കൊടുക്കുക, ബുധനാഴ്ച വ്രതമെടുക്കുക, ഗണപതിയെ ആരാധിക്കുക.  ഗണപതിയ്ക്ക് ദർഭ പുല്ല്, ലഡ്ഡു അല്ലെങ്കിൽ മോദകം എന്നിവ സമർപ്പിക്കുക. കൂടാതെ വിഷ്ണുസഹസ്രനാമം വായിച്ച് തുളസിയിൽ വെള്ളം സമർപ്പിക്കുക. ഇതിലൂടെ ബുധൻ ശുഭഫലങ്ങൾ നൽകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News