Budh Asta 2023: ബുധന്റെ അസ്തമയം; ഈ 3 രാശിക്കാരുടെ ഭാഗ്യം നാളെ മുതൽ തെളിയും, തിരിഞ്ഞു നോക്കേണ്ടി വരില്ല!

Budh Asta 2023: സമ്പത്ത്, ബുദ്ധി, ബിസിനസ്സ്, സംസാരം, ആശയവിനിമയം എന്നിവയുടെ ഘടകമായ ബുധൻ നാളെ അതായത് ഏപ്രിൽ 23 ന് രാത്രി 11:58 ന് മേട രാശിയിൽ അസ്തമിക്കും.  ഇത് 3 രാശിക്കാർക്ക് ഗുണം ചെയ്യും.

Written by - Ajitha Kumari | Last Updated : Apr 22, 2023, 10:20 PM IST
  • ഏപ്രിൽ 23 ന് രാത്രി 11:58 ന് മേട രാശിയിൽ ബുധൻ അസ്തമിക്കും
  • ജ്യോതിഷത്തിൽ ബുധനെ ധനം, ബുദ്ധി, വാണി, ബിസിനസ്സ് എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്
  • ജാതകത്തിൽ ബുധൻ ബലവാനാണെങ്കിൽ ആ വ്യക്തി നല്ല മനസ്സും നല്ല വാഗ്മിയും സാമ്പത്തികമായി ശക്തനുമായിരിക്കും
Budh Asta 2023: ബുധന്റെ അസ്തമയം; ഈ 3 രാശിക്കാരുടെ ഭാഗ്യം നാളെ മുതൽ തെളിയും, തിരിഞ്ഞു നോക്കേണ്ടി വരില്ല!

Mercury Combust 2023  ജ്യോതിഷത്തിൽ ബുധനെ ധനം, ബുദ്ധി, വാണി, ബിസിനസ്സ് എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.  ജാതകത്തിൽ ബുധൻ ബലവാനാണെങ്കിൽ ആ വ്യക്തി നല്ല മനസ്സും നല്ല വാഗ്മിയും സാമ്പത്തികമായി ശക്തനുമായിരിക്കും.  ബിസിനസ്സിൽ ഏർപ്പെട്ടാൽ അയാൾ വലിയ വ്യവസായിയാകും. നാളെ അതായത് ഏപ്രിൽ 23 ന് രാത്രി ബുധൻ മേട രാശിയിൽ അസ്തമിക്കും. ബുധന്റെ അസ്തമനം എല്ലാ രാശിക്കാരുടെയും ബുദ്ധി, സംസാരം, തൊഴിൽ, സാമ്പത്തിക സ്ഥിതി എന്നിവയിൽ ശുഭ-അശുഭകരമായ ഫലങ്ങൾ ഉണ്ടാക്കും. എങ്കിലും ഈ 3 രാശിക്കാർക്ക് ഇത് വളരെ ശുഭകരമായിരിക്കും.

 Also Read: Surya Guru Yuti: സൂര്യ-വ്യാഴ സംഗമം: ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ ധനാഭിവൃദ്ധി!

ബുധൻ ഈ രാശിക്കാരുടെ വിധി നിശ്ചയിക്കുകയും വെളിപ്പെടുത്തുകയും ചെയ്യും (Mercury will set and reveal the fate of these zodiac signs)

മേടം (Aries):  ബുധൻ മേടത്തിൽ അസ്തമിക്കുന്നതിനാൽ ഈ രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. ഈ സമയം ഇവർക്ക് കരിയറിൽ പുരോഗതിയുണ്ടാകും, ബിസിനസ് വളരും, പുതിയ അവസരങ്ങൾ വന്നുചേരും.  ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നിങ്ങൾക്ക് കഴിഞ്ഞാൽ വൻ ലാഭം ലഭിക്കും ഒപ്പം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

മിഥുനം (Gemini): മിഥുന രാശിയുടെ അധിപനായ ബുധൻ ഈ രാശിക്കാർക്ക് എപ്പോഴും നേട്ടങ്ങൾ നൽകും.  അതുകൊണ്ടുതന്നെ ബുധൻ അസ്തമിച്ചാലും മിഥുനം രാശിക്കാർക്ക് ഗുണം ചെയ്യും.  ഇവർക്ക് എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. കരിയറിൽ മികച്ച വിജയം ഉണ്ടാകും. ധനനേട്ടം ഉണ്ടാകും. ഒരു വലിയ അവസരം നിങ്ങലെ തേടി എത്തും. ബിസിനസുകാർ തങ്ങളുടെ എതിരാളികൾക്ക് കടുത്ത മത്സരം നൽകുകയും അതിൽ വിജയിക്കുകയും ചെയ്യും.  ബുദ്ധിയും സംസാരവും കൊണ്ട് ഗുണം ലഭിക്കും.

Also Read: Shani Gochar 2023: ശശ് മഹാപുരുഷ രാജയോഗം; ഈ 3 രാശിക്കാർക്ക് വരുന്ന 30 മാസത്തേക്ക് വമ്പൻ നേട്ടങ്ങൾ!
 
കന്നി (Virgo): ബുധൻ അസ്തമിക്കുന്നത് കന്നി രാശിക്കാർക്ക് ബഹുമാനവും അന്തസ്സും നൽകും. നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും അത് തുടറുക കാരണം അതിൽ നിന്ന് നിങ്ങൾക്ക് മികച്ച ഫലം ലഭിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. ചിന്തിച്ച് നടത്തുന്ന അപകടകരമായ നിക്ഷേപങ്ങളിലും ലാഭമുണ്ടാകും.  ജോലി നടക്കും. നിങ്ങളുടെ സംസാരത്തിന്റെ ശക്തിയിൽ നിങ്ങൾ പ്രവർത്തിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News