Sunday Born Personality: ഞായറാഴ്ച ജനിച്ചവര്‍ ഏറെ വ്യക്തിത്വ സവിശേഷതകളുള്ളവരും ഭാഗ്യശാലികളും!!

Sunday Born Personality:  ഞായറാഴ്ച ജനിച്ചവര്‍ ധീരരും വീര്യം നിറഞ്ഞവരും യുദ്ധക്കളത്തിൽ സൂര്യനെപ്പോലെ ശോഭിക്കുന്നവരും സമൂഹത്തിൽ ബുദ്ധിവൈഭവം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നവരുമാണ് എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 27, 2023, 10:30 AM IST
  • ആഴ്ചയുടെ ആരംഭദിനമായ ഞായറാഴ്ചയുടെ അധിപനാണ് സൂര്യന്‍. അതുകൊണ്ട് തന്നെ ഈ ദിവസം ജനിച്ചവര്‍ സൂര്യനെപ്പോലെ ശോഭിക്കും എന്നാണ് പറയപ്പെടുന്നത്‌.
Sunday Born Personality: ഞായറാഴ്ച ജനിച്ചവര്‍ ഏറെ വ്യക്തിത്വ സവിശേഷതകളുള്ളവരും ഭാഗ്യശാലികളും!!

Sunday Born Personality: ജ്യോതിഷം പറയുന്നത്. ഞായറാഴ്ച ജനിച്ചവര്‍ പലപ്പോഴും സർഗ്ഗാത്മകത, ആത്മവിശ്വാസം, ശുഭാപ്തിവിശ്വാസം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റുള്ളവരെ തങ്ങളിലേക്ക് ആകർഷിക്കുന്ന ഒരു സ്വാഭാവിക ആകര്‍ഷണീയത അവർക്കുണ്ട്. ഞായറാഴ്ച ജനിച്ച ആളുകൾക്ക് ആഴ്‌ചയിലെ മറ്റ് ദിവസങ്ങളിൽ ജനിച്ചവരിൽ നിന്ന് വ്യത്യസ്തമായ ചില വ്യക്തിത്വ സവിശേഷതകളും പ്രത്യേകതകളും ഉണ്ടെന്ന് പറയപ്പെടുന്നു. 

Also Read:  Saturn Transit 2023: അടുത്ത ഒന്നര വർഷത്തേക്ക് ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം!!  

ആഴ്ചയുടെ ആരംഭദിനമായ ഞായറാഴ്ചയുടെ അധിപനാണ് സൂര്യന്‍. അതുകൊണ്ട് തന്നെ ഈ ദിവസം  ജനിച്ചവര്‍ സൂര്യനെപ്പോലെ ശോഭിക്കും എന്നാണ് പറയപ്പെടുന്നത്‌. 

Also Read:  Solar Eclipse 2023:  ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഈ രാശിക്കാര്‍ക്ക് ദോഷം   
 
ഞായറാഴ്ച ജനിച്ചവര്‍ക്ക് ചില പ്രധാന പ്രത്യേകതകള്‍ ഉണ്ട്. ഈ പ്രത്യേകതകള്‍ അവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നു. ഞായറാഴ്ച ജനിച്ചവര്‍ ധീരരും വീര്യം നിറഞ്ഞവരും യുദ്ധക്കളത്തിൽ സൂര്യനെപ്പോലെ ശോഭിക്കുന്നവരും സമൂഹത്തിൽ ബുദ്ധിവൈഭവം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നവരുമാണ് എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. അതായത് എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ ഇവര്‍ ഉണ്ടാകും, സമൂഹത്തിനൊരു മുതൽക്കൂട്ടാണ് ഇവർ. എല്ലാ കാര്യങ്ങളുടെയും ശ്രദ്ധാകേന്ദ്രം ഇവരായിരിയ്ക്കും. ഗ്രഹങ്ങൾ സൂര്യനുചുറ്റും വലം വയ്ക്കുന്നതുപോലെ കുടുംബാംഗങ്ങളും സൗഹൃത്തുക്കളും ഇപ്പോഴും ഒപ്പമുണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടര്‍. 

 ഞായറാഴ്ച ജനിച്ചവര്‍ ശക്തമായ നിശ്ചയദാർഢ്യത്തിന് ഉടമകളാണ്. അപകടസാധ്യതകൾ ഏറ്റെടുക്കാനുള്ള സന്നദ്ധതയുള്ള, ഇവര്‍ സ്വാഭാവിക നേതാക്കളാണെന്നാണ് പറയപ്പെടുന്നത്‌. പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും അവർ വിശ്വസിക്കുന്ന കാര്യങ്ങൾക്കായി നിലകൊള്ളാനുള്ള ശക്തമായ ആത്മബോധവും ഇവര്‍ക്കുണ്ട്. ഇത് ചിലപ്പോൾ അവരെ ധാർഷ്ട്യമുള്ളവരോ എളുപ്പം വഴങ്ങാത്തവരോ ആയി തോന്നിപ്പിക്കും,എന്നാല്‍ ഇവര്‍ക്ക്  അവരുടെ സ്വന്തം മൂല്യങ്ങളെയും തത്വങ്ങളെയും കുറിച്ച് ശക്തമായ ബോധ്യമുണ്ട്.  

ജ്യോതിഷം പറയുന്നതനുസരിച്ച്  ഞായറാഴ്ച ജനിച്ചവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അവരുടെ ജീവിതം കൂടുതല്‍ ശോഭനമായി മാറും.  അതായത്, ചില  ചെറിയ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ആവരുടെ ജീവിതം കൂടുതല്‍ ഭാഗ്യം നിറഞ്ഞതും സന്തോഷപ്രദമായതുമായി മാറും. 

ഞായറാഴ്ച ജനിച്ചവര്‍ അവരുടെ ഭാഗ്യം നിലനിര്‍ത്താനും അത് കൂടുതല്‍ വര്‍ദ്ധിപ്പിക്കാനും ഈ നടപടികൾ സ്വീകരിക്കണം. ഈ ചെറിയ കാര്യങ്ങള്‍ അവരുടെ ജീവിതം സൂര്യനെപ്പോലെ ശോഭിക്കാന്‍  വഴിയൊരുക്കും... 

ഞായറാഴ്ച  ജനിച്ചവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്...  

1.  എല്ലാ ദിവസവും സൂര്യോദയത്തിന് മുമ്പ് ഉണരുക, സൂര്യനെ വന്ദിക്കുക

2. ആദിത്യ മന്ത്രം ജപിക്കുക 

3.  ഞായറാഴ്ച ജനിച്ചവര്‍ തങ്ങളുടെ വികാരം / കോപം നിയന്ത്രിക്കുക. അല്ലെങ്കില്‍  ഒരുപാട് നഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്‌. 

4.  ഇവരുടെ ഭാഗ്യ നിറങ്ങള്‍ സ്വർണ്ണ നിറം, ചുവപ്പ്  എന്നിവയാണ്. ഇത്  കൂടുതല്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. 

5. അബദ്ധത്തിൽ പോലും കള്ളം പറയരുത്

6. പ്രണയബന്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ് ഇവര്‍ക്ക് നല്ലത്.  കാരണം, ഇത് ഭാവിയില്‍ അവരുടെ ബഹുമാനം, അന്തസ്സ് എന്നിവയെ ബാധിക്കും.

7. ഇവരുടെ ജാതകത്തിൽ സൂര്യശാന്തി ആവശ്യമാണെങ്കിൽ ശർക്കര, ഗോതമ്പ്, ചുവന്ന തുണി, ചുവന്ന പൂക്കൾ എന്നിവ ദാനം ചെയ്യുക.

8. ആദിത്യ ഹൃദയ സ്തോത്രം ചെല്ലുന്നത് ഉത്തമം  

നിരാകരണം വായിക്കുക: ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിദഗ്ദ്ധനുമായി ബന്ധപ്പെടുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News