Banana Roots Remedies: ഹൈന്ദവ വിശ്വാസത്തില്‍ ആഴ്ചയിലെ ഓരോ ദിവസവും ഏതെങ്കിലും ദേവീദേവതകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടതാണ്. അതനുസരിച്ച് വ്യാഴാഴ്ച വിഷ്ണുദേവനെയാണ് ആരാധിക്കുന്നത്. ഈ ദിവസം മഹാവിഷ്ണുവിനെ പൂജിച്ചാൽ ജീവിതത്തിൽ വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുമെന്നാണ് വിശ്വാസം.
Also Read: Saturn Direct 2023: ശനിയുടെ സഞ്ചാരമാറ്റം, ഈ 3 രാശിയിലുള്ളവർ ജാഗ്രത പാലിക്കുക
മഹാവിഷ്ണുവിനെ വിധി പ്രകാരം ആരാധിച്ചാൽ, ദേവന്‍ പ്രസാദിക്കുകയും അനുഗ്രഹം ചൊരിയുകയും മഹാ വിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതുവഴി സുഖപ്രദമായ കുടുംബജീവിതവും വിദ്യാഭ്യാസവും അറിവും സമ്പത്തും ലഭിക്കുമെന്നുമാണ് വിശ്വാസം.
Also Read: Venus Transit 2023: ദീപാവലിക്ക് ശേഷം, ഈ രാശിക്കാർക്ക് സുവർണ്ണകാലം!! കരിയറിലും ബിസിനസ്സിലും നേട്ടം കൊയ്യും
മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താന്‍ ചെയ്യേണ്ട പ്രധാന കാര്യമാണ് വ്യാഴാഴ്ച വ്രതം അനുഷ്ടിക്കുന്നത്. ഈ വ്രതം സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുന്നു. എന്നാല്‍, വ്രതം അനുഷ്ടിക്കുമ്പോള്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കണം.
നിങ്ങൾ ആദ്യമായി വ്രതമനുഷ്ഠിക്കുകയാണെങ്കിൽ, എപ്പോഴും ശുക്ല പക്ഷത്തിലാണ് വ്രതം ആരംഭിക്കേണ്ടതെന്ന് ഓർമ്മിക്കുക. 16 വ്യാഴാഴ്ചകളിൽ തുടർച്ചയായി ഉപവസിക്കണം.
കൂടാതെ, ഈ ദിവസം വാഴപ്പഴം കഴിക്കാൻ മറക്കരുത്. മഞ്ഞനിറമുള്ള വസ്തുക്കൾ ദാനം ചെയ്യുന്നത് ഉചിതമാണ്. അരിയാഹാരം കഴിയ്ക്കരുത്, വ്യാഴാഴ്ച മഞ്ഞ നിറത്തിലുള്ള ഭക്ഷണം കഴിക്കണം.
ഹൈന്ദവ വിശ്വാസത്തില്‍ മരങ്ങളും ചെടികളും ആരാധനായോഗ്യമായി കണക്കാക്കപ്പെടുന്നു. മരങ്ങളിലും ചെടികളിലും ദേവീദേവന്മാർ കുടികൊള്ളുന്നുവെന്നാണ് പറയപ്പെടുന്നത്. എല്ലാ ശുഭകാര്യങ്ങളിലും മരങ്ങളും ചെടികളും ഉപയോഗിക്കുന്നു. ഏത് പൂജയിലും തുളസി, മാവിന്‍റെ ഇല, വാഴയില മുതലായവ ഉപയോഗിക്കുന്നു. ഈ വൃക്ഷങ്ങളെയും ചെടികളെയും പൂജിക്കുന്നത് പുണ്യകർമങ്ങൾക്ക് കാരണമാകുമെന്ന് ജ്യോതിഷത്തിൽ പറയുന്നു.
വ്യാഴാഴ്ച വാഴയെ പൂജിക്കുന്നതുവഴി മഹാവിഷ്ണുവിനെ പ്രസാദിപ്പിക്കാം. കാരണം വാഴയിൽ മഹാവിഷ്ണു കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. വ്യാഴാഴ്ച വാഴയെ ആരാധിക്കുന്നതിലൂടെ മഹാവിഷ്ണുവിന്‍റെ പ്രത്യേക അനുഗ്രഹം ലഭിക്കും.
വാഴയുടെ വേരും അതുമായി ബന്ധപ്പെട്ട ചില പ്രതിവിധികളും വളരെ പ്രയോജനകരമാണെന്നാണ് മത ഗ്രന്ഥങ്ങളില്‍ പറയുന്നത്. ഇത് നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നാണ് പറയപ്പെടുന്നത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ
ജ്യോതിഷ പ്രകാരം, ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിതി മോശമാണെങ്കിൽ, സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിൽ, അവൻ വാഴയ്ക്ക് 11 തവണ പ്രദക്ഷിണം ചെയ്യുകയും വേരിൽ തന്നെ ശർക്കര, ചെറുപയർ, മഞ്ഞൾ എന്നിവ സമർപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്. ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാനും സഹായിയ്ക്കും.
നിഷേധാത്മകത നീക്കം ചെയ്യാൻ
ജ്യോതിഷ പ്രകാരം, വീടിന്‍റെ പ്രധാന കവാടത്തിൽ വാഴയുടെ വേര് കെട്ടുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു, ഇത് വീട്ടിൽ നിന്ന് നെഗറ്റീവ് എനര്‍ജി നീക്കം ചെയ്യാനും പോസിറ്റിവിറ്റി കൊണ്ടുവരാനും സഹായിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ നിഷേധാത്മകത വീടിനുള്ളിൽ കടക്കില്ല.
സന്തോഷത്തിനും സമാധാനത്തിനും വേണ്ടി
ജ്യോതിഷ പ്രകാരം, വീട്ടിൽ സന്തോഷവും സമാധാനവും നിലനിറുത്താൻ, വാഴയ്ക്ക് ദിവസവും മഞ്ഞൾ കലക്കിയ വെള്ളം സമർപ്പിക്കണം. ഇത് ചെയ്യുന്നതിലൂടെ സന്തോഷവും സമാധാനവും നിലനിൽക്കും.
ചൊവ്വാദോഷം നീങ്ങും
ജ്യോതിഷ പ്രകാരം വാഴയുടെ വേര് പൂജിക്കുന്നത് ചൊവ്വാദോഷത്തിൽ നിന്ന് ആശ്വാസം നൽകുന്നു. വിവാഹത്തിന് തടസ്സങ്ങളുണ്ടെങ്കിൽ, വ്യാഴാഴ്‌ച മഞ്ഞ വസ്ത്രം ധരിച്ച് വാഴ വേരോടെ പൂജിക്കുന്നത് വിവാഹത്തിനുള്ള തടസങ്ങള്‍ നീങ്ങാന്‍ സഹായിയ്ക്കും.
സമ്പത്ത് നേടാന്‍
ജ്യോതിഷ പ്രകാരം, സമ്പത്ത് നേടാന്‍ ആഗ്രഹിക്കുന്ന ഒരാൾ വാഴയുടെ വേര് ഒരു ചുവന്ന തുണിയിൽ കെട്ടി ലോക്കറില്‍ ഭദ്രമായി സൂക്ഷിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ ലോക്കര്‍ ഒരിക്കലും ശൂന്യമാകില്ല.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.