Bad Habits: ഒരു വ്യക്തിയുടെ ഈ ദുശീലങ്ങള്‍ അയാളെ ദാരിദ്രനാക്കും!!

Bad Habits Leads to Poverty: ഒരു വ്യക്തിയുടെ ചില മോശം ശീലങ്ങൾ ആ വ്യക്തിയുടെ ജീവിതത്തില്‍ വിജയവും ഉയര്‍ച്ചയും തടയുന്നു. ഇതുമൂലം സാമ്പത്തിക പ്രതിസന്ധി, ധനനഷ്ടം തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്നു

Written by - Zee Malayalam News Desk | Last Updated : Aug 24, 2023, 11:23 PM IST
  • ഒരു വ്യക്തിയുടെ ചില ശീലങ്ങൾ കാരണം ലക്ഷ്മി ദേവി അവനോട് കോപിക്കുന്നു. ഈ ശീലങ്ങൾ സമയബന്ധിതമായി മാറ്റിയില്ലെങ്കിൽ, വ്യക്തിക്ക് സാമ്പത്തിക പ്രതിസന്ധി, ധനനഷ്ടം, മാനഹാനി മുതലായവ നേരിടേണ്ടിവരും
Bad Habits: ഒരു വ്യക്തിയുടെ ഈ ദുശീലങ്ങള്‍ അയാളെ ദാരിദ്രനാക്കും!!

Bad Habits Leads to Poverty: മതഗ്രന്ഥങ്ങള്‍ പറയുന്നതനുസരിച്ച്  ഒരു വ്യക്തിയുടെ ചില മോശം ശീലങ്ങൾ ആ വ്യക്തിയുടെ ജീവിതത്തില്‍ വിജയവും ഉയര്‍ച്ചയും തടയുന്നു. ഇതുമൂലം സാമ്പത്തിക പ്രതിസന്ധി, ധനനഷ്ടം തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്നു. ഒരു വ്യക്തിയുടെ മോശം ശീലങ്ങൾ ആണ് ഈ അവസ്ഥയ്ക്ക് പിന്നില്‍.   

 Also Read:  Saturn Transit 2023: അടുത്ത ഒന്നര വർഷത്തേക്ക് ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം!!  
 
ജീവിതത്തിൽ എല്ലാത്തരം സന്തോഷങ്ങളും സുഖങ്ങളും ലഭിക്കാൻ ഓരോ വ്യക്തിയും ആഗ്രഹിക്കുന്നു. ഇതിനായി ഏറ്റവും ആവശ്യം സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ആണ്. 

 എന്നാൽ ഒരു വ്യക്തിയുടെ ചില ശീലങ്ങൾ കാരണം ലക്ഷ്മി ദേവി അവനോട് കോപിക്കുന്നു. ഈ ശീലങ്ങൾ സമയബന്ധിതമായി മാറ്റിയില്ലെങ്കിൽ, വ്യക്തിക്ക് സാമ്പത്തിക പ്രതിസന്ധി, ധനനഷ്ടം, മാനഹാനി മുതലായവ നേരിടേണ്ടിവരും. അതായത് ഈ ദുശീലങ്ങള്‍ എത്രയും വേഗം ഉപേക്ഷിക്കുന്നതാണ് നല്ലത്.

 ഒരു വ്യക്തിയുടെ ഈ ശീലങ്ങൾ കാരണം, ചിലപ്പോൾ ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നു, അതായത്,  ലക്ഷ്മി ദേവി വീട്ടിൽ നിന്ന് മടങ്ങുന്ന്...  ഗരുഡപുരാണം അനുസരിച്ച്, ഒരു വ്യക്തിയുടെ അത്തരം ചില ശീലങ്ങളുണ്ട്, അവയിൽ നിന്ന് വിട്ടുനിൽക്കുന്നത് നല്ലതായി കണക്കാക്കപ്പെടുന്നു. ഈ ദുശ്ശീലങ്ങളെ കുറിച്ച് അറിയാം...

സൂര്യാസ്തമയ സമയത്ത് ഉറങ്ങുന്നു

സൂര്യാസ്തമയ സമയത്ത് ഉറങ്ങുന്നത് ഒരിയ്ക്കലും ശുഭമല്ല. ഗ്രന്ഥങ്ങൾ അനുസരിച്ച്, സൂര്യാസ്തമയ സമയത്ത് ദേവീദേവന്മാർ ഭൂമി സന്ദർശിക്കാൻ വരുമെന്ന് വിശ്വസിക്കപ്പെടുന്നു. അതാണ് സന്ധ്യാ സമയത്ത് ആരും ഉറങ്ങരുതെന്ന് പഴമക്കാർ പറയുന്നതിന്‍റെ കാരണം. അതിനാല്‍ സൂര്യാസ്തമയ സമയത്ത് ഉറങ്ങുന്നത് ഒരിക്കലും ശുഭകരമായി കണക്കാക്കില്ല. അതിനാല്‍,  നിങ്ങൾക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കണമെങ്കിൽ, സൂര്യാസ്തമയ സമയത്ത് ഉറങ്ങരുത്.

വൈകി ഉറങ്ങുന്ന ശീലം

വാസ്തു പ്രകാരം, സൂര്യോദയത്തിന് ശേഷവും ഒരാൾ ദീർഘനേരം കിടക്കയിൽ നിന്ന് എണീയ്ക്കുന്നില്ല എങ്കില്‍ ആ വ്യക്തിയുടെ നേര്‍ക്ക് ലക്ഷ്മീദേവിക്ക് കോപം തോന്നാം. പുരാണങ്ങൾ അനുസരിച്ച്, സൂര്യോദയത്തിന് മുമ്പ് എഴുന്നേൽക്കുന്നത് നല്ല ആരോഗ്യത്തോടൊപ്പം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന് കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഇന്ന് തന്നെ വൈകി എഴുന്നേൽക്കുന്ന ശീലം മാറ്റുക.

ഉപ്പ് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക 

ആരുടെയെങ്കിലും കയ്യിൽ ഉപ്പ് കൊടുക്കുന്നത് ലക്ഷ്മീദേവിയുടെ കോപത്തിന് ഏറ്റവും പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ഉപ്പ് ഒരു വ്യക്തിക്കും നൽകരുത്, കൈയ്യിൽ നൽകരുത്. ഈ ശീലം ആർക്കെങ്കിലും ഉണ്ടെങ്കിൽ ഇന്ന് തന്നെ തിരുത്തുക. കൈകൾക്ക് പകരം ഉപ്പ് നൽകാൻ ഒരു പാത്രം ഉപയോഗിക്കുക.

മാലിന്യത്തിൽ ജീവിക്കുന്ന ശീലം

വീട് വൃത്തിഹീനമായി സൂക്ഷിക്കുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ ഇന്ന് തന്നെ അത് മാറ്റുക. അല്ലാത്തപക്ഷം വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ഒരിക്കലും മെച്ചപ്പെടില്ല. ലക്ഷ്മി എപ്പോഴും വൃത്തിയുള്ള വീട്ടിലാണ് താമസിച്ചിരുന്നത്.
 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 

 

Trending News