BRICS: കൂടുതല്‍ രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കാന്‍ ബ്രിക്‌സ് കൂട്ടായ്മ. അർജന്‍റീന, ഇറാൻ, സൗദി അറേബ്യ, ഈജിപ്ത്, എത്യോപ്യ, യുഎഇ എന്നീ ആറ് രാജ്യങ്ങളെയാണ് ബ്രിക്‌സിൽ ചേരാൻ ക്ഷണിച്ചിരിയ്ക്കുന്നത്.
Also Read: RBI on Inflation: അവശ്യസാധനങ്ങളുടെ വിലക്കയറ്റം, ആർബിഐ ഗവർണർ പറയുന്നത്
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്കൊപ്പം ബ്രിക്‌സ് കൂട്ടായ്മയില്‍ 6 രാജ്യങ്ങള്‍ കൂടി അംഗമാകുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ പറഞ്ഞു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രങ്ങളുടെ നേതാക്കൾ ജൊഹാനസ്ബർഗിൽ ബ്രിക്സ് 15-ാമത് ഉച്ചകോടിയില്‍ പങ്കെടുക്കാൻ ചേർന്നപ്പോഴാണ് നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടായത്.
Also Read: Landslide In Kullu: ഹിമാചലിലെ കുളുവില്‍ വന്‍ മണ്ണിടിച്ചിൽ, നിരവധി വീടുകൾ തകർന്നു, ഭയാനകമായ വീഡിയോ വൈറല്‍
ബ്രിക്സ് തീരുമാനം അനുസരിച്ച് അർജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾ 2024 ജനുവരി 1 മുതൽ ബ്രിക്‌സ് കൂട്ടായ്മയില്‍ അംഗങ്ങളാകും.
Also Read: Neem for Hairfall: മുടി കൊഴിച്ചിൽ ഞൊടിയിടയില്‍ മാറും, വേപ്പ് ഈ വിധത്തില്‍ ഉപയോഗിച്ചു നോക്കൂ
ബ്രിക്സ് കൂട്ടായ്മ വികസിപ്പിക്കുന്നതിന് ഇന്ത്യ പൂർണ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. ഓപ്പൺ പ്ലീനറി സമ്മേളനത്തിലാണ് പ്രധാനമന്ത്രി മോദി ബ്രിക്സ് കൂട്ടായ്മ വികസിപ്പിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ചത്. തന്‍റെ 10 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ രണ്ട് ദശാബ്ദമായി ബ്രിക്സ് നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്ന് മോദി അഭിപ്രായപ്പെട്ടു. ഭാവിയെ മുൻനിർത്തി സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ബ്രിക്സ് രാജ്യങ്ങള്‍ ഒരുമിച്ചു പ്രവർത്തിക്കണമെന്നും റെയിൽവേ മേഖലയിലെ സാധ്യതകളെക്കുറിച്ചു പഠനം നടത്തണമെന്നും മോദി അഭിപ്രായപ്പെടുകയുണ്ടായി.
ജൊഹാനസ്ബർഗ് പോലുള്ള മനോഹരമായ നഗരത്തിൽ എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മഹാത്മാ ഗാന്ധിയും ഇന്ത്യയുമായും ചരിത്രപരമായ ബന്ധമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത് എന്നും മോദി തന്‍റെ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
ബ്രിക്സ് വിപുലീകരണം ലക്ഷ്യമിട്ടാണ് ഇത്തവണ ഉച്ചകോടി ചേര്‍ന്നിരിയ്ക്കുന്നത്. 23 രാഷ്ട്രങ്ങളാണ് ബ്രിക്സില്‍ അംഗത്വത്തിന് അപേക്ഷിച്ചിരിയ്ക്കുന്നത്. കോവിഡിന് ശേഷം ഇതാദ്യമായാണ് ബ്രിക്സ് നേതാക്കള്‍ ഒരുമിച്ചു ചേരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറെ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രമഫോസ എന്നിവർ പങ്കെടുക്കുന്നു. രാജ്യാന്തര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് ഉള്ളതിനാല്‍ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിൻ വെർച്വലായാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‍റോവ് ഉച്ചകോടില്‍ പങ്കെടുക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...