Temple Cleaning Tips: ഈ സമയത്ത് ഒരിയ്ക്കലും വീട്ടിലെ പൂജാമുറി വൃത്തിയാക്കരുത്, ദാരിദ്ര്യം ഫലം

Temple Cleaning Tips: മതഗ്രന്ഥങ്ങൾ പറയുനതനുസരിച്ച്, വീട്ടിലെ പൂജാമുറിയുടെ ശുചിത്വത്തിന് ചില നിയമങ്ങളുണ്ട്. അതായത്, വീട്ടിലെ പൂജാമുറി വൃത്തിയാക്കുന്ന അവസരത്തില്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. 

Written by - Zee Malayalam News Desk | Last Updated : Sep 13, 2023, 03:30 PM IST
  • എന്നും ക്ഷേത്രത്തില്‍ പോകുക എന്നത് അസാധ്യമായ കാര്യമാണ്. വീട്ടില്‍ പൂജാമുറി ഉള്ള സാഹചര്യത്തില്‍ രാവിലേയും വൈകിട്ടും ഭഗവാന്‍റെ ദര്‍ശനം എളുപ്പമാക്കാം...!!
Temple Cleaning Tips: ഈ സമയത്ത് ഒരിയ്ക്കലും വീട്ടിലെ പൂജാമുറി വൃത്തിയാക്കരുത്, ദാരിദ്ര്യം ഫലം

Home Temple Cleaning Rules: വീടിന്‍റെ ശുചിത്വം എന്നത്  നമുക്കറിയാം ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. നാം നമ്മുടെ വീടുകള്‍ പതിവായി വൃത്തിയാക്കുന്നു. ശുചിത്വം വീട്ടില്‍ പോസിറ്റീവ് എനർജി ഉണ്ടാക്കുകയും ഇത് വീട്ടിലെ അംഗങ്ങള്‍ രോഗങ്ങളിൽ നിന്നും അകറ്റി നിര്‍ത്തുകയും ചെയ്യുന്നു.

Also Read:  Radix Number and Lucky Charm: നിങ്ങളുടെ റാഡിക്സ് നമ്പർ അനുസരിച്ച് ഈ സാധനങ്ങള്‍ കൈവശം വച്ചോളൂ, ഭാഗ്യം തിളങ്ങും 
 
ജ്യോതിഷത്തിലും ശുചിത്വത്തിന് പ്രാധാന്യമുണ്ട്. കാരണം ശുചിത്വം ലക്ഷ്മി ദേവിക്ക്  വളരെ പ്രിയപ്പെട്ടതാണ്. വൃത്തിയും ശുദ്ധിയുമുള്ളിടത്ത് മാത്രമേ ലക്ഷ്മിദേവി വസിക്കൂ. എന്നാല്‍, ശ്രദ്ധിക്കേണ്ട കാര്യം, വീടിനൊപ്പം വീട്ടില്‍ ദേവീ ദേവതകളെ പ്രതിഷ്ഠിക്കുന്ന പൂജാമുറിയും വൃത്തിയായി സൂക്ഷിക്കണം എന്നതാണ്.  

Also Read:  Lucky Painting: മയങ്ങിക്കിടക്കുന്ന ഭാഗ്യത്തെ ഉണര്‍ത്തും ഈ ചിത്രങ്ങള്‍!! വീട്ടില്‍ സ്ഥാപിക്കൂ, അമ്പരപ്പിക്കുന്ന മാറ്റം കാണാം  
 
വീട്ടിൽ സന്തോഷവും സമ്പത്തും ഐശ്വര്യവും നിലനില്‍ക്കുന്നതിന് ഒരു വ്യക്തി ദൈവത്തെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു. എല്ലാ വീടുകളിലും ഒരു പൂജാമുറി ഉണ്ടാവും. അതായത്, എന്നും ക്ഷേത്രത്തില്‍ പോകുക എന്നത് അസാധ്യമായ കാര്യമാണ്. വീട്ടില്‍ പൂജാമുറി ഉള്ള സാഹചര്യത്തില്‍ രാവിലേയും വൈകിട്ടും ഭഗവാന്‍റെ ദര്‍ശനം എളുപ്പമാക്കാം...!!

മതഗ്രന്ഥങ്ങൾ പറയുനതനുസരിച്ച്, വീട്ടിലെ പൂജാമുറിയുടെ ശുചിത്വത്തിന് ചില നിയമങ്ങളുണ്ട്. അതായത്, വീട്ടിലെ പൂജാമുറി വൃത്തിയാക്കുന്ന അവസരത്തില്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ നിയമങ്ങൾ അവഗണിച്ചാൽ ലക്ഷ്മീദേവി കോപിക്കും. ഇത് നിങ്ങളുടെ വീട്ടില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തും.  

വീട്ടിലെ പൂജമുറിയുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങള്‍ അറിയാം

1. ജ്യോതിഷ പ്രകാരം, പൂജകള്‍ക്ക് ശേഷം പൂജാമുറി തിരശ്ശീല കൊണ്ട് മറയ്ക്കണം.

2. ശനിയാഴ്ച പൂജാമുറി വൃത്തിയാക്കേണ്ടത് ആവശ്യമാണ്. ഈ ദിവസം വൃത്തിയാക്കുന്നത് വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കുകയും വീട്ടിൽ നിന്ന് ദാരിദ്ര്യം അകറ്റുകയും ചെയ്യും. 

3. വ്യാഴാഴ്ചയും ഏകാദശി ദിവസങ്ങളിലും പൂജാമുറി വൃത്തിയാക്കാന്‍ പാടില്ല. 

4. പൂജാമുറി വൃത്തിയാക്കുന്ന അവസരത്തില്‍ വിഗ്രഹങ്ങളും ചിത്രങ്ങളും ഒരിക്കലും താഴെ വയ്ക്കരുത്. ഇത് എല്ലായ്പ്പോഴും വൃത്തിയുള്ള ഉയര്‍ന്ന സ്ഥലത്ത് സൂക്ഷിക്കണം.

5. ജ്യോതിഷ പ്രകാരം ദിവസവും വിളക്ക് കൊളുത്തുന്നതിനൊപ്പം ക്ഷേത്രം വൃത്തിയാക്കുന്നതും പ്രധാനമാണ്.
 
6.  പൂജയ്ക്കുശേഷം ഗംഗാജലവും വീട്ടിൽ തളിക്കണം. ഇത് വീട്ടിൽ പോസിറ്റിവിറ്റി കൊണ്ടുവരുന്നു.

7. പൂജാ സമയത്ത് കർപ്പൂരം കത്തിക്കണം. വീട്ടിൽ കർപ്പൂരം കത്തിക്കുന്നത് വാസ്തു ദോഷങ്ങൾ അകറ്റുന്നു. ഇതോടൊപ്പം പിതൃദോഷത്തിൽ നിന്നും മോചനവും ലഭിക്കും. 

8.  രാത്രിയിൽ ഒരിയ്ക്കലും പൂജാമുറി വൃത്തിയാക്കരുത്, അത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ലക്ഷ്മിദേവിയെ കോപിപ്പിക്കുന്നു. ഇതുമൂലം വീട്ടിൽ പണനഷ്ടവും ദാരിദ്ര്യവും ഉണ്ടാകും. ദേവീദേവന്മാർ രാത്രി ഉറങ്ങുന്നതിനാൽ പൂജാമുറി രാത്രിയിൽ വൃത്തിയാക്കുമ്പോള്‍ അവര്‍ കോപിക്കുന്നു. ഇത് വീട്ടില്‍ പല പ്രശ്നങ്ങളും ഉടലെടുക്കാന്‍ ഇടയാക്കുന്നു. ഇക്കാരണത്താലാണ് പൂജാമുറി രാത്രിയില്‍ വൃത്തിയാക്കരുത് എന്ന് പറയുന്നത്.

ജ്യോതിഷ പ്രകാരം  വിളക്ക് കൊളുത്തിയതിന് ശേഷവും വൈകുന്നേരത്തെ പൂജ കഴിഞ്ഞും പൂജാമുറി  വൃത്തിയാക്കുന്നത് നിരോധിച്ചിരിക്കുന്നു. അങ്ങനെ ചെയ്യുന്നത് വീട്ടിലെ സമൃദ്ധിയും ഐശ്വര്യവും ഇല്ലാതാക്കുന്നു. 

വൈകിട്ട് രാത്രി പൂജ കഴിഞ്ഞ് ദേവന്‍ ഉറങ്ങുന്ന സമയമാണ് രാത്രി സമയം. അത്തരമൊരു സാഹചര്യത്തിൽ, ഉറങ്ങുമ്പോൾ പൂജാമുറി വൃത്തിയാക്കിയാൽ, അത് ദേവന്‍റെ ഉറക്കം കെടുത്തും. അതുകൊണ്ട് രാത്രിയിൽ പൂജാമുറി വൃത്തിയാക്കുന്നത് നിരോധിച്ചിരിക്കുന്നു. ജ്യോതിഷ പ്രകാരം, ദൈവത്തിന്‍റെ ഉറക്കം കെടുത്തുന്നത്, അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത് വ്യക്തിയുടെ ജീവിതത്തില്‍ ഐശ്വര്യവും പ്രതാപവും കുറയ്ക്കുകയും ചെയ്യുന്നു. 

വിളക്ക് കത്തിച്ചതിന് ശേഷവും പൂജാമുറി വൃത്തിയാക്കരുത്, കൂടാതെ, കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച ശേഷമേ പൂജാമുറി വൃത്തിയാക്കാവൂ. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

  

 

Trending News