Astrology: സൂര്യന് പഞ്ചസാര സമർപ്പിക്കാം, എല്ലാവിധ ​ഗ്രഹദോഷങ്ങളും അകലും

സൂര്യന് പഞ്ചസാര വെള്ളം നിവേദിച്ചാൽ എല്ലാവിധ ഗ്രഹദോഷങ്ങളും അകറ്റാൻ കഴിയുമെന്നാണ് വിശ്വാസം. 

Written by - Zee Malayalam News Desk | Last Updated : Mar 20, 2022, 01:36 PM IST
  • ബിസിനസ് സംബന്ധമായി പ്രശ്നങ്ങൾ നേരിടുന്നവർ ഒരു ചെമ്പ് ഗ്ലാസിൽ പഞ്ചസാരയും വെള്ളവും കലർത്തി ദിവസവും കഴിക്കുക.
  • കൂടാതെ, പഞ്ചസാര അടങ്ങിയ വെള്ളം സൂര്യദേവന് സമർപ്പിക്കുന്നതും നല്ലതാണ്.
  • പതിവായി നിങ്ങൾ ഇത് ചെയ്താൽ ജാതകത്തിൽ സൂര്യന്റെ സ്ഥാനം ശക്തമാകുമെന്നാണ് വിശ്വാസം.
Astrology: സൂര്യന് പഞ്ചസാര സമർപ്പിക്കാം, എല്ലാവിധ ​ഗ്രഹദോഷങ്ങളും അകലും

നിത്യജീവിതത്തിൽ നമുക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് പഞ്ചസാര. എന്നാൽ പഞ്ചസാര ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും ഒരു പ്രതിവിധിയാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ? പഞ്ചസാരയുമായി ബന്ധപ്പെട്ട ജ്യോതിഷ പരിഹാരങ്ങൾ നിങ്ങൾക്ക് വീട്ടിലും കുടുംബത്തിലും ജോലിസ്ഥലത്തും വിജയം നൽകും. ഒരു നുള്ള് പഞ്ചസാരയ്ക്ക് നിങ്ങളുടെ ഭക്ഷണത്തിന് മധുരവും ഒപ്പം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും കൊണ്ടുവരാൻ കഴിയും. ഈ പ്രതിവിധികൾ എന്താണെന്ന് അറിയാം.

സൂര്യന് പഞ്ചസാര വെള്ളം നിവേദിച്ചാൽ എല്ലാവിധ ഗ്രഹദോഷങ്ങളും അകറ്റാൻ കഴിയുമെന്നാണ് വിശ്വാസം. ഇത് ഗ്രഹങ്ങളെ ബലപ്പെടുത്തുന്നു. പണം ലഭിക്കുന്നതിൽ നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ പഞ്ചസാര ചേർത്ത ഭക്ഷണ പദാർത്ഥം കാക്കയ്ക്ക് കൊടുക്കുക. ഇതിലൂടെ നിങ്ങളുടെ ബിസിനസും വളരുന്നു. ജീവിതത്തിലെ പല പ്രശ്നങ്ങൾക്ക് ഈ പ്രവൃത്തിയിലൂടെ പരിഹാരമുണ്ടാകുമെന്നാണ് വിശ്വാസം.

ബിസിനസ് സംബന്ധമായി പ്രശ്നങ്ങൾ നേരിടുന്നവർ ഒരു ചെമ്പ് ഗ്ലാസിൽ പഞ്ചസാരയും വെള്ളവും കലർത്തി ദിവസവും കഴിക്കുക. കൂടാതെ, പഞ്ചസാര അടങ്ങിയ വെള്ളം സൂര്യദേവന് സമർപ്പിക്കുന്നതും നല്ലതാണ്. നിങ്ങൾ ഇത് പതിവായി ചെയ്താൽ, ജാതകത്തിൽ സൂര്യന്റെ സ്ഥാനം ശക്തമാകുമെന്നാണ് വിശ്വാസം.

പ്രധാനപ്പെട്ട ജോലികളിൽ വിജയം ഉറപ്പാക്കണമെന്ന് ആ​ഗ്രഹിക്കുന്നവർ രാത്രി ഒരു ചെമ്പ് പാത്രത്തിൽ പഞ്ചസാര അടങ്ങിയ വെള്ളം എടുത്ത് വയ്ക്കുക. എന്നിട്ട് ഈ മിശ്രിതം വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് കുടിക്കുക. ഇത് ചെയ്യുന്നത് നിങ്ങളുടെ എല്ലാ ജോലികളിലും വിജയിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ജ്യോതിഷത്തിൽ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News