Aries Zodiac: ഈ രാശിക്കാർ ഊർജ്ജസ്വലരും വളരെയധികം ഭാഗ്യശാലികളുമാണ്, 36 വയസ്സിനു ശേഷം പിടിച്ചാൽ കിട്ടില്ല!

Aries Zodiac Personality: മേടം രാശിക്കാർ എങ്ങനെയുള്ളവർ: രാശിചക്രത്തിലെ ആദ്യ രാശിയായ മേടത്തിന്റെ അധിപൻ ചൊവ്വയാണ്. ഈ രാശിക്കാരിൽ അതിശയകരമായ ഊർജ്ജവും ധൈര്യവും ആത്മവിശ്വാസവും ഉണ്ടാകും.  ഇതുകൂടാതെ ഇവർ കുട്ടികളെപ്പോലെ നിഷ്കളങ്കതയുള്ളവരായിരിക്കും അതുകൊണ്ടുതന്നെ എല്ലാവരുടേയും ശ്രദ്ധ ലഭിക്കുകയും ചെയ്യും.  

Written by - Ajitha Kumari | Last Updated : Nov 26, 2022, 11:15 AM IST
  • രാശിചക്രത്തിലെ ആദ്യ രാശിയായ മേടത്തിന്റെ അധിപൻ ചൊവ്വയാണ്
  • ഈ രാശിക്കാരിൽ അതിശയകരമായ ഊർജ്ജവും ധൈര്യവും ആത്മവിശ്വാസവും ഉണ്ടാകും
Aries Zodiac: ഈ രാശിക്കാർ ഊർജ്ജസ്വലരും വളരെയധികം ഭാഗ്യശാലികളുമാണ്, 36 വയസ്സിനു ശേഷം പിടിച്ചാൽ കിട്ടില്ല!

Aries People's Personality: ജ്യോതിഷപ്രകാരം മേടം രാശിക്കാർക്ക് ചില പ്രത്യേകതകളുണ്ട് അത് അവരെ വളരെ ഭാഗ്യവാന്മാരാക്കുന്നു. മേടം രാശിയുടെ അധിപൻ ചൊവ്വയായതുകൊണ്ട് ഈ രാശിക്കാർ ധൈര്യം വീര്യം ഊർജ്ജം എന്നിവകൊണ്ട് നിറഞ്ഞവരായിരിക്കും. ഈ രാശിക്കാർ കുട്ടികളെപ്പോലെ നിഷ്കളങ്കരാണ്.  ഇവരിൽ നിരാശയോ ദേഷ്യമോ ഒന്നും അധികനേരം നിലനിൽക്കില്ല.  

Also Read: Budh Gochar 2022: ഡിസംബർ ആദ്യം മുതൽ ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കും, ബുധന്റെ കൃപയാൽ വൻ ധനലാഭം! 

 

സ്വതന്ത്ര ചിന്തകർ:

സ്വതന്ത്രമായി ചിന്തിക്കുന്നവരാണ് മേട രാശിക്കാർ.  എല്ലാവരുമായും നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണിവർ. അപകടങ്ങളെ ഭയപ്പെടാറില്ല. ഇവർ ഏത് സാഹചര്യത്തെയും നിശ്ചയദാർഢ്യത്തോടെ നേരിടുന്നവരാണ്‌. എങ്കിലും ഇവർ പെട്ടെന്ന് ബോറടിക്കുന്ന സ്വഭാവകകരാണ് അതുകൊണ്ടുതന്നെ ഇവർക്ക് ദീർഘകാലത്തേക്ക് ഒരു ജോലിയും ചെയ്യാൻ കഴിയില്ല.

വളരെ നല്ല ഇണയായിരിക്കും:

മേടം രാശിക്കാർ ഒരു നല്ല ജീവിത പങ്കാളിയാണ്.  തന്റെ ജീവിത പങ്കാളിയെ വളരെയധികം ശ്രദ്ധിക്കാറുമുണ്ട്. എന്തിനേറെ തന്റെ വിശ്വസിക്കാൻ പറ്റുന്നവരാണിവർ.  വിശ്വസനീയമായ പങ്കാളിയാണെന്ന് തെളിയിക്കുന്നു. സ്വന്തം ഇഷ്ടമനുസരിച്ചു ജീവിക്കാനാണ് ഇവർക്ക് ഇഷ്ടം.  

Also Read: ഡിസംബറിൽ ധനരാജയോഗം, ഈ 3 രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ ഒപ്പം ധനലാഭവും!

36 കഴിഞ്ഞാൽ വൻ ഭാഗ്യോദയം

ജ്യോതിഷ പ്രകാരം മേടം രാശിക്കാർക്ക് 36 വയസ്സിന് ശേഷമാണ് ഭാഗ്യോദയം ഉണ്ടാകുന്നത്.  ഇവരുടെ ജീവിതത്തിൽ 16, 22, 28, 32 എന്നീ വയസുകൾ വളരെ മികച്ചതായിരിക്കും.  ഇവർക്ക് ഒരിക്കലും ധനക്ഷാമം അനുഭവിക്കേണ്ടിവരില്ല.  ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായിരിക്കും. മേടം രാശിക്കാർ വ്യാഴാഴ്ചകളിൽ പരിപ്പ്, വാഴപ്പഴം, മഞ്ഞ വസ്ത്രങ്ങൾ, മഞ്ഞ മധുരപലഹാരങ്ങൾ എന്നിവ ദാനം ചെയ്യുന്നത് നല്ല ഫലങ്ങൾ ലഭിക്കുന്നതിന് സഹായിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News