Shani Gochar: ശനിയുടെ കുംഭ രാശി പ്രവേശനം: ഈ 3 രാശിക്കാർ സൂക്ഷിക്കുക.. ധന പ്രതിസന്ധിയുണ്ടാകും!

Saturn Transit January 2023:  പുതുവർഷത്തിന്റെ അതായത് 2023 ന്റെ തുടക്കത്തിൽ തന്നെ ശനി രാശി മാറും.  2023 ജനുവരി 17 ന് ശനി അതിന്റെ രാശി മാറി കുംഭത്തിൽ പ്രവേശിക്കും.  ഇതിന്റെ ദോഷഫലം ഈ 3 രാശിക്കാരിൽ ഭവിക്കും.

Written by - Ajitha Kumari | Last Updated : Nov 25, 2022, 07:01 AM IST
  • ശനിയുടെ കുംഭ രാശി പ്രവേശനം
  • 2023 ന്റെ തുടക്കത്തിൽ തന്നെ ശനി രാശി മാറും
  • ഇതിന്റെ ദോഷഫലം ഈ 3 രാശിക്കാരിൽ ഭവിക്കും
Shani Gochar: ശനിയുടെ കുംഭ രാശി പ്രവേശനം: ഈ 3 രാശിക്കാർ സൂക്ഷിക്കുക.. ധന പ്രതിസന്ധിയുണ്ടാകും!

Saturn Transit in Aquarius: ജ്യോതിഷത്തിൽ ശനി സംക്രമണത്തിന് വലിയ പ്രാധാന്യമുണ്ട്, കാരണം ജാതകത്തിൽ ശനി അശുഭമാണെങ്കിൽ അത് വളരെയധികം കുഴപ്പങ്ങൾ സൃഷ്ടിക്കും. മാത്രമല്ല ഇത് കുറച്ചുകാലം നിലനിൽക്കുകയും ചെയ്യും. 2023 ജനുവരി 17 ന് ശനി രാശിമാറി കുംഭ രാശിയിൽ പ്രവേശിക്കും. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശനി സ്വന്തം രാശിയായ കുംഭത്തിലേക്ക് മാറുന്നത്. ശനി കുംഭം രാശിയില്‍ പ്രവേശിക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ ഉണ്ടാകും.  ശനിയുടെ ഈ രാശിമാറ്റം 3 രാശികളിലുള്ളവർക്ക് വളരെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും.  ഇത് ഇവർക്ക് ആരോഗ്യപരമായും നിരവധി ബുദ്ധിമുട്ടുകൾ കൊണ്ടുവരും.  അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...

Also Read: ഡിസംബർ മാസത്തിൽ ഈ രാശിക്കാർ പൊളിക്കും, ലഭിക്കും വൻ നേട്ടങ്ങൾ! 

2023 ൽ ശനി ഈ രാശിക്കാരെ ബുദ്ധിമുട്ടിക്കും (Shani will trouble the people of these zodiac signs in 2023)

മേടം (Aries): 2023 ൽ മേടരാശിയിൽ ശനിയുടെ ദോഷ ദൃഷ്ടി പതിക്കും. ഇത് ഇവർക്ക് ധന പ്രതിസന്ധിയുണ്ടാക്കും.  ഇത് ചെലവ് വർദ്ധിപ്പിച്ചേക്കും. നിക്ഷേപ മൂലധനത്തിൽ നഷ്ടമുണ്ടാകാം. കുടുംബത്തിൽ പിരിമുറുക്കം ഉണ്ടാകാം. മാനസികാവസ്ഥ പൊതുവെ മോശമായിരിക്കും. ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. കയ്യിലെത്തിയ വിജയം കൈവിട്ടുപോകാം. അനാവശ്യ യാത്രകൾ ഉണ്ടാകും. ഒന്നിലും നിരാശപ്പെടരുത്, ശ്രദ്ധയോടെ പ്രവർത്തിക്കുക.  ഇതിനെ മറികടക്കുന്നതിനായി ദിവസവും ശനി സ്തോത്രം ചൊല്ലുക ഒപ്പം ചിന്തകൾ പോസിറ്റീവായി നിലനിർത്തുക. 

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്കും 2023 ൽ ശനിയുടെ ദോഷദൃഷ്ടിയുണ്ടാകും. ഇക്കാരണത്താൽ ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിങ്ങൾക്ക് പലവിധ ആശയക്കുഴപ്പങ്ങളും അനുഭവപ്പെടും. ആരോഗ്യത്തെ ബാധിക്കും. കുടുംബാംഗങ്ങളിൽ നിന്നും നിങ്ങൾക്ക് മാനസിക വേദന അനുഭവപ്പെടാം. നിങ്ങളുടെ ധനം സ്വത്തുക്കളിലും മറ്റും നിക്ഷേപിക്കുന്നത് ഈ സമയം നല്ലത്. അല്ലെങ്കിൽ അനാവശ്യ ചെലവുകൾ നിങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കും. ഈ ദോശ പരിഹാരത്തിനായി എല്ലാ ശനിയാഴ്ചകളിലും ദരിദ്രർക്ക് ആഹാരം ദാനം ചെയ്യുക.

Also Read: ക്ലാസിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്, വീഡിയോ കണ്ടാൽ ഞെട്ടും...! 

ധനു (Sagittarius):ശനിയുടെ ദോഷദൃഷ്ടി 2023 ൽ ധനു രാശിക്കാരിലും ഉണ്ടാകും. അതു കാരണം ഏഴര ശനി  കഴിഞ്ഞാലും സമയം അൽപ്പം ബുദ്ധിമുട്ടുണ്ടാക്കും. കരിയറിൽ തടസ്സങ്ങൾ ഉണ്ടാകാം. ചെലവുകൾ ഇനിയും വർദ്ധിക്കും. അപകടകരമായ നിക്ഷേപങ്ങൾ നടത്തരുത്, അല്ലാത്തപക്ഷം നിങ്ങൾക്ക് നഷ്ടം സംഭവിക്കും. ഈ സമയം ഭൂമി, വാഹനം എന്നിവയിൽ മാത്രം പണം നിക്ഷേപിക്കുന്നത് ഉചിതമായിരിക്കും. ആരെയും അന്ധമായി വിശ്വസിക്കരുത്. ആരോഗ്യം മോശമായേക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News