Akshaya Tritiya 2024: അക്ഷയതൃതീയ ദിനത്തിൽ ധനയോ​ഗം; ഈ രാശിക്കാർക്ക് വൻ സമ്പത്ത് കൈവരും

Akshaya Tritiya 2024 Date: അക്ഷയതൃതീയ ദിവസം മം​ഗളകരമായ കാര്യങ്ങൾ ചെയ്യുന്നതിനും സ്വർണ്ണം, വെള്ളി എന്നിവ വാങ്ങുന്നതിനും പുതിയ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനും മികച്ചതാണ്.

Written by - Zee Malayalam News Desk | Last Updated : Apr 17, 2024, 04:21 PM IST
  • എല്ലാ വർഷവും വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥിയിലാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്
  • ഈ ദിവസം ലക്ഷ്മീദേവിയെ ആരാധിക്കുകയും സ്വർണ്ണവും വെള്ളിയും വാങ്ങുകയും ചെയ്യുന്നത് ശുഭകരമായി കണക്കാക്കുന്നു
Akshaya Tritiya 2024: അക്ഷയതൃതീയ ദിനത്തിൽ ധനയോ​ഗം; ഈ രാശിക്കാർക്ക് വൻ സമ്പത്ത് കൈവരും

Akshaya Tritiya 2024: അക്ഷയതൃതീയ വിവാഹത്തിനും മറ്റ് മം​ഗള കർമ്മങ്ങൾക്കും അനുകൂലമായ സമയമാണ്. ഈ ദിവസം മം​ഗളകരമായ കാര്യങ്ങൾ ചെയ്യുന്നതിനും സ്വർണ്ണം, വെള്ളി എന്നിവ വാങ്ങുന്നതിനും പുതിയ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനും മികച്ചതാണ്. ഇത്തവണ അക്ഷയതൃതീയ വിവാഹത്തിന് മികച്ച സമയമല്ല.

എല്ലാ വർഷവും വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥിയിലാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. ഈ വർഷം മെയ് പത്തിനാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. ഈ ദിവസം ലക്ഷ്മീദേവിയെ ആരാധിക്കുകയും സ്വർണ്ണവും വെള്ളിയും വാങ്ങുകയും ചെയ്യുന്നത് ശുഭകരമായി കണക്കാക്കുന്നു.

ഈ വർഷം മെയ് പത്തിന് അക്ഷയതൃതീയയിൽ നിരവധി ശുഭകരമായ യോ​ഗങ്ങൾ രൂപം കൊള്ളുന്നു. അക്ഷയതൃതീയ നാളിൽ ​ഗജകേസരി യോ​ഗവും രൂപപ്പെടുന്നു. ഇത് മൂന്ന് രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. അക്ഷയതൃതീയയിൽ മേടത്തിൽ സൂര്യന്റെയും ശുക്രന്റെയും സംയോജനവും നടക്കുന്നു. ഇത് ശുക്രാദിത്യയോ​ഗം രൂപപ്പെടുന്നതിന് കാരണമാകുന്നു.

ALSO READ: രാമനവമി ദിനത്തിലെ പൂജാവിധികളും മുഹൂർത്തവും അറിയാം

ഇതോടൊപ്പം മീനരാശിയിൽ ചൊവ്വയും ബുധനും ചേർന്ന് ധനയോ​ഗവും കുംഭത്തിൽ ശനി നിലകൊള്ളുന്നതിനാൽ ശശായോ​ഗവും ചൊവ്വ മീനത്തിൽ നിൽക്കുന്നതിനാൽ മാളവ്യ രാജയോ​ഗവും രൂപപ്പെടുന്നു. ഇതുകൂടാതെ, വൃശ്ചികത്തിൽ ചന്ദ്രനും വ്യാഴവും ചേരുന്നതിനാൽ ​ഗജകേസരിയോ​ഗവും രൂപപ്പെടുന്നു. ഇത്തരത്തിൽ അക്ഷയതൃതീയയിൽ നിരവധി രാജയോ​ഗങ്ങൾ രൂപപ്പെടുന്നത് പ്രധാനമായും മൂന്ന് രാശിയിലുള്ളവർക്ക് സമ്പത്തും ഐശ്വര്യവും നൽകുന്നു.

മേടം: അക്ഷയതൃതീയ ദിനം മേടം രാശിക്കാർക്ക് നിരവധി അനു​ഗ്രഹങ്ങൾ നൽകും. എല്ലാ പ്രവർത്തനങ്ങളിലും വിജയം കൈവരിക്കും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കാൻ സാധിക്കും. കുടുംബ സംബന്ധമായ പ്രശ്നങ്ങൾ അവസാനിക്കും. സ്ഥലവും കെട്ടിടവും വാങ്ങാനുള്ള സാധ്യതയുമുണ്ട്.

ഇടവം: അക്ഷയതൃതീയ ദിവസം ഇടവം രാശിക്കാർക്ക് അനുകൂലമാണ്. ഈ രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ലക്ഷ്മി ദേവിയുടെ അനു​ഗ്രഹത്താൽ എല്ലാ കാര്യങ്ങളിലും ഭാ​ഗ്യം നിങ്ങൾക്കൊപ്പമുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. വലിയ സ്ഥാനമാനങ്ങൾ നങ്ങളെ തേടിയെത്തും. ശമ്പളവർധനവ് ഉണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും മികച്ച സമയമാണ്.

ALSO READ: കുരങ്ങിനെ സ്വപ്നത്തിൽ കാണുന്നത് ശുഭകരമാണോ? ഒരു കൂട്ടം കുരങ്ങുകളെ കാണുന്നതിന്റെ അർഥം എന്ത്?

മീനം: അക്ഷയതൃതീയ ദിവസം മീനം രാശിക്കാർക്ക് മികച്ച വിജയം ലഭിക്കും. കഠിനാധ്വാനത്തിന് പൂർണ ഫലം ലഭിക്കും. ജോലി സ്ഥലത്തെ സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. എല്ലാ കാര്യങ്ങളിലും നിങ്ങൾ വിജയം കൈവരിക്കും. സഹപ്രവർത്തകരുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കും. ലക്ഷ്യം നേടുന്നതിൽ നിങ്ങൾ വിജയിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ കൈവരും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാമാക്കിയുള്ളാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News