Akshaya Tritiya 2022: അക്ഷയതൃതീയ ദിനത്തിൽ 3 രാജയോഗങ്ങൾ! ഈ ദിനം നടത്തുന്ന ഷോപ്പിംഗ് വൻ ഐശ്വര്യം നൽകും

Akshaya Tritiya 2022: ശുഭകരമായ മംഗളകരമായ കാര്യങ്ങൾക്ക് അനുകൂലമായ ദിനമാണ് അക്ഷയ തൃതീയ.  ഈ ദിനം ശുഭകരമായ ജോലികൾക്കും ഷോപ്പിംഗിനും വളരെ ഉത്തമമായ സമയമാണ്. എന്നാൽ ഈ വർഷം ഈ ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് എന്തെന്നാൽ  അക്ഷയതൃതീയ ദിനത്തിൽ 3 രാജയോഗങ്ങൾ കൂടി രൂപപ്പെടുന്നുവെന്നതാണ് ആ പ്രത്യേകത. 

Written by - Ajitha Kumari | Last Updated : May 2, 2022, 12:16 PM IST
  • ശുഭകരമായ മംഗളകരമായ കാര്യങ്ങൾക്ക് അനുകൂലമായ ദിനമാണ് അക്ഷയ തൃതീയ ദിനം
  • ഈ ദിനം ശുഭകരമായ ജോലികൾക്കും ഷോപ്പിംഗിനും വളരെ ഉത്തമമായ സമയമാണ്
  • അക്ഷയതൃതീയ ദിനത്തിൽ 3 രാജയോഗങ്ങൾ കൂടി രൂപപ്പെടുന്നു
Akshaya Tritiya 2022: അക്ഷയതൃതീയ ദിനത്തിൽ 3 രാജയോഗങ്ങൾ! ഈ ദിനം നടത്തുന്ന ഷോപ്പിംഗ് വൻ ഐശ്വര്യം നൽകും

Akshaya Tritiya 2022: അക്ഷയതൃതീയയിൽ (Akshaya Tritiya) മഹാവിഷ്ണുവിനെയും  ലക്ഷ്മി ദേവിയേയുമാണ് ആരാധിക്കുന്നത്. ഇതോടൊപ്പം ഈ ദിവസത്തിൽ വിവാഹം, ഗൃഹപ്രവേശം, ഷോപ്പിംഗ് എന്നിവയ്‌ക്കായുള്ള അത്ഭുത മുഹൂർത്തവും ഉണ്ട്.  ഈ വർഷം മെയ് 3 ആയ ചൊവ്വാഴ്ച അതായത് നാളെയാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്.  ഇത് വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയയാണ്.  അക്ഷയതൃതീയ ദിനത്തിൽ 3 രാജയോഗങ്ങൾ രൂപപ്പെടുന്നത് ഈ ആഘോഷത്തിന്റെ മാറ്റ് കൂട്ടുന്നുവെന്നുവേണം പറയാൻ.  

Also Read: അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണം മാത്രമല്ല ഈ സാധനങ്ങൾ വാങ്ങുന്നതും വളരെ ശുഭകകരം!

'അക്ഷയ' എന്ന വാക്കിനർത്ഥം ഒരിക്കലും ക്ഷയിക്കാത്തത് എന്നാണ്. അതുകൊണ്ടുതന്നെ അക്ഷയതൃതീയ (Akshaya Tritiya) നാളിൽ ചെയ്യുന്ന കർമ്മങ്ങൾ ഒരിക്കലും ക്ഷയിക്കില്ലെന്നും ഈ ദിവസം ചെയ്യുന്ന കർമ്മങ്ങൾ വളരെയധികം നേട്ടങ്ങൾ നൽകുമെന്നുമാണ് വിശ്വാസം.  

അതുകൊണ്ടുതന്നെ ഈ ദിവസം പുണ്യനദികളിൽ സ്നാനം ചെയ്യുന്നതിനും, ആരാധന, ദാനം, ഷോപ്പിംഗ് എന്നിവയ്ക്കും വളരെ പ്രാധാന്യമുണ്ട്. ഈ ദിവസത്തിൽ മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയേയുമാണ് ആരാധിക്കുന്നത്.  ഒപ്പം, സ്വർണ്ണം, വെള്ളി, വീട്, കാർ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങുന്നതിനും ഈ ദിനം ഉത്തമമാണ്.  

Also Read: Akshaya Tritiya 2022: അക്ഷയ തൃതീയയിൽ ഓർമ്മിക്കാതെ പോലും ഈ തെറ്റുകൾ ചെയ്യരുത്!

ഈ വർഷം മെയ് 3 അതായത് നാളെയാണ് അക്ഷയ തൃതീയ. ഈ ദിനം ഗ്രഹങ്ങളുടെ സ്ഥാനവും വളരെ വിശേഷപ്പെട്ടതായിരിക്കും അതുകൊണ്ടുതന്നെ ഈ ദിവസം 3 രാജയോഗം കൂടി രൂപം കൊള്ളുന്നു. അക്ഷയതൃതീയയിൽ ഈ രാജയോഗങ്ങൾ രൂപം കൊള്ളുന്നത് വളരെ നല്ലതാണ്. ഈ രാജയോഗങ്ങളിൽ ഏതെങ്കിലും ശുഭ കാര്യങ്ങളോ മംഗളകരമായ ജോലികളോ ചെയ്യുന്നത് നല്ല ഫലം നൽകും എന്നാണ് വിശ്വാസം. ഷോപ്പിംഗ് നടത്തുന്നതിനും ഈ ദിനം അനുകൂലമാണ്.

Also Read: Viral Video: 'ശ്രീവല്ലി' ഗാനത്തിന് ചുവടുവച്ച് വധുവിന്റെ ഹൃദയം കീഴടക്കി വരൻ 

>> അക്ഷയതൃതീയ ദിനത്തിൽ പൂജ ചെയ്യാനുള്ള ശുഭ മുഹൂർത്തം രാവിലെ 05:39 മുതൽ ഉച്ചയ്ക്ക് 12:18 വരെയാണ്.

>> സ്വർണ്ണം-വെള്ളി, വീട്-കാർ മുതലായവ വാങ്ങുന്നതിനുള്ള ശുഭമുഹൂർത്തം പുലർച്ചെ 05:39 മുതൽ പിറ്റേദിവസം പുലർച്ചെ 05:38 വരെ നിലനിൽക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News