തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വൃദ്ധയുടെ മാല മോഷണം പോയി. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട നഞ്ചി എന്ന വയോധികയുടെ മാലയാണ് മോഷണം പോയത്. സംഭവത്തിൽ മകൻ രാജേന്ദ്രൻ തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി. അട്ടപ്പാടിയിലെ അപ്പന്നൂർ താവളം സ്വദേശികളാണ് ഇവർ ഇന്നലെ ജൂൺ 30ന് വൈകിട്ടോടെയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.
തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച നഞ്ചിയെ മക്കൾ രാത്രി 11 മണിക്ക് ഐസിയുവിലെത്തി കണ്ടിരുന്നു. രാവിലെ എട്ടു മണിയോടെ നഞ്ചി മരണപ്പെട്ടതോടെ ആഭരണങ്ങൾ ഊരി മാറ്റാൻ ആശുപത്രി അധികൃതർ ആവശ്യപ്രകാരം മക്കൾ എത്തിയപ്പോഴാണ് കഴുത്തിലുണ്ടായിരുന്ന മാല മോഷണം പോയതായി കണ്ടെത്തിയത്.
ALSO READ : Bike Theft : മൂന്നാറിൽ ലക്ഷങ്ങൾ വില വരുന്ന ആഢംബര ബൈക്കുകളുടെ വ്യാപക മോഷണം; പിന്നിൽ +2 വിദ്യാർഥികൾ
തുടർന്ന് ആശുപത്രി അധികൃതർ അറിയിച്ച പ്രകാരം തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസിന് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...