തൃശൂർ: കൊടുങ്ങല്ലൂരിൽ ഭക്ഷ്യവിഷബാധയേറ്റ് 85 പേർ ആശുപത്രിയിൽ. കൊടുങ്ങല്ലൂരിലെ ഹോട്ടലിൽ നിന്ന് കുഴിമന്തി വാങ്ങി കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം റിപ്പോർട്ട് ചെയ്തത്. കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലുമുള്ള വിവിധ ആശുപത്രികളിലാണ് ഭക്ഷ്യവിഷബാധയേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹോട്ടലിൽ തന്നെ ഇരുന്ന് കഴിച്ചവർക്കും പാഴ്സൽ വാങ്ങിക്കൊണ്ട് പോയി കഴിച്ചവർക്കുമെല്ലാം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛർദ്ദിൽ, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ വന്നതോടെ എല്ലാവരും ചികിത്സ തേടുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല.
സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത്, ഫുഡ് ആന്‍ഡ് സേഫ്റ്റി അധികൃതരും, പോലീസും ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനാൽ ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു. ഹോട്ടലിനും കച്ചവടക്കാർക്കുമെതിരെ കർശന നടപടിയെടുക്കണമെന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു.
Idukki Accident: ഇടുക്കിയില്‍ വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലര്‍ വീട്ടിലേയ്ക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് ദാരുണാന്ത്യം
ഇടുക്കി: മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് വഴി മടങ്ങുകയായിരുന്ന വിനോദ സഞ്ചാര സംഘം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ബൈസണ്‍വാലി സ്വദേശിയായ ശശിയുടെ വീട്ടിലേയ്ക്ക് ഇടിച്ച കയറുകയറി. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത്.
അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ ഒന്‍പത് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ഉടന്‍ തന്നെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിയ്ക്കുകയും ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്ക മാറ്റുകയും ചെയ്തു. അപകടത്തിൽ കർണാടക സ്വദേശിയായ ജീവന്‍ ഗൗഡ മരിച്ചു. മറ്റുള്ളവരുടെ ചികിത്സ നടക്കുകയാണ്.
ട്രാവലർ വീടിന്റെ മുന്‍ വശത്തെ ഷെഡിലേയ്ക്കാണ് ഇടിച്ച് കയറിയത്. ഈ സമയം, വീട്ടുകാര്‍ മുന്‍ വശത്ത് ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി എന്നുവേണം പറയാൻ. ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങൾ തകര്‍ന്നു. അപകടം നടന്ന ഉടനെ ഓടി കൂടിയ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy