Vande Bharat: സാങ്കേതിക തകരാർ; മൂന്നര മണിക്കൂര്‍ വൈകിയോടി, യാത്രക്കാരെ വലച്ച് വന്ദേ ഭാരത്

സാങ്കേതിക തകരാറിനെ തുടര്‍ന്ന് വന്ദേ ഭാരത് ഷൊര്‍ണൂരില്‍ പിടിച്ചിട്ടതിനെ തുടര്‍ന്ന് വലഞ്ഞ് യാത്രക്കാര്‍. ഇതേ തുടര്‍ന്ന് രാത്രി 11 മണിക്കുള്ളില്‍ തിരുവനന്തപുരത്ത് എത്തേണ്ട ട്രെയിൻ 2.30നാണ് തിരുവനന്തപുരത്തെത്തിയത്. മൂന്നര മണിക്കൂറോളമാണ് ട്രെയിൻ വൈകിയോടിയത്. രാത്രി ഏറെ വൈകി എത്തിച്ചേര്‍ന്നതിനാല്‍ കണക്ഷൻ സര്‍വീസുകള്‍ ലഭിക്കാതെ വന്നതോടെ മിക്ക യാത്രക്കാരും തിരുവനന്തപുരം നഗരത്തില്‍ നിന്ന് പുറത്തുകടക്കാനാകാതെ വലയുന്ന അവസ്ഥയാണുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Dec 5, 2024, 08:07 AM IST
  • ഷൊര്‍ണൂര്‍ പാലത്തിന് സമീപമാണ് ട്രെയിൻ പിടിച്ചിട്ടത്.
  • പിന്നീട് തിരികെ ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്തിച്ച് പുതിയ എഞ്ചിൻ ഘടിപ്പിച്ചതിന് ശേഷമാണ് യാത്ര തുടര്‍ന്നത്.
Vande Bharat: സാങ്കേതിക തകരാർ; മൂന്നര മണിക്കൂര്‍ വൈകിയോടി, യാത്രക്കാരെ വലച്ച് വന്ദേ ഭാരത്
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് വന്ദേ ഭാരത് ഷൊര്‍ണൂരില്‍ പിടിച്ചിട്ടതിനെ തുടര്‍ന്ന് വലഞ്ഞ് യാത്രക്കാര്‍. ഇതേ തുടര്‍ന്ന് രാത്രി 11 മണിക്കുള്ളില്‍ തിരുവനന്തപുരത്ത് എത്തേണ്ട ട്രെയിൻ 2.30നാണ് തിരുവനന്തപുരത്തെത്തിയത്. മൂന്നര മണിക്കൂറോളമാണ് ട്രെയിൻ വൈകിയോടിയത്. രാത്രി ഏറെ വൈകി എത്തിച്ചേര്‍ന്നതിനാല്‍ കണക്ഷൻ സര്‍വീസുകള്‍ ലഭിക്കാതെ വന്നതോടെ മിക്ക യാത്രക്കാരും തിരുവനന്തപുരം നഗരത്തില്‍ നിന്ന് പുറത്തുകടക്കാനാകാതെ വലയുന്ന അവസ്ഥയാണുണ്ടായത്. 
 
ഷൊര്‍ണൂര്‍ പാലത്തിന് സമീപമാണ് ട്രെയിൻ പിടിച്ചിട്ടത്. പിന്നീട് തിരികെ ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്തിച്ച് പുതിയ എഞ്ചിൻ ഘടിപ്പിച്ചതിന് ശേഷമാണ് യാത്ര തുടര്‍ന്നത്. ട്രെയിനിന്‍റെ വാതില്‍ തുറക്കാൻ കഴിയാതിരുന്നതാണ് പ്രശ്നമായത്. കൂടാതെ എസിയും പ്രവര്‍ത്തിച്ചില്ല. ട്രെയിനിന്‍റെ പവര്‍ സര്‍ക്യൂട്ട് തകരാറിലായതാണ് പ്രശ്നം സൃഷ്ടിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഭവത്തില്‍ ഇന്ന് കൂടുതല്‍ പരിശോധന നടത്തും. 

 
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 
 

Trending News