Crime News: ഭക്ഷണത്തിൽ ലഹരി കലർത്തി നൽകി വീട്ടുകാരെ മയക്കിക്കിടത്തി മോഷണം; രണ്ട് പേർ പിടിയിൽ

Theft In Varkala: വീട്ടുജോലിക്ക് 15 ദിവസമായി ഉണ്ടായിരുന്ന നേപ്പാളി സ്വദേശിനിയാണ് ഭക്ഷണത്തിൽ ലഹരി കലർത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 24, 2024, 02:49 PM IST
  • നാട്ടുകാർ ഓടിക്കൂടി പ്രദേശത്ത് പരിശോധന നടത്തിയപ്പോൾ ഒരാളെ പിടികൂടി
  • ഇയാൾ ബാഗിൽ പണവും സ്വർണവുമായി രക്ഷപ്പെടാൻ ശ്രമിക്കവേ വീടിന് പുറകിലെ മതിലിലെ കമ്പിയിൽ കാൽ കുരുങ്ങി കിടക്കുകയായിരുന്നു
Crime News: ഭക്ഷണത്തിൽ ലഹരി കലർത്തി നൽകി വീട്ടുകാരെ മയക്കിക്കിടത്തി മോഷണം; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: വീട്ടുകാർക്ക് ഭക്ഷണത്തിൽ ലഹരി കലർത്തി നൽകി മയക്കി കിടത്തി മോഷണം. അഞ്ച് അംഗ സംഘത്തിലെ രണ്ട് പേർ പിടിയിൽ. അബോധാവസ്ഥയിൽ കണ്ടെത്തിയ വർക്കല ഹരിഹരപുരം എൽ.പി സ്കൂളിന് സമീപം ലൈം വില്ലയിൽ 74 വയസ്സുള്ള ശ്രീദേവി അമ്മ, മരുമകൾ ദീപ, ഹോം നേഴ്സ് സിന്ധു എന്നിവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീട്ടുജോലിക്ക് 15 ദിവസമായി ഉണ്ടായിരുന്ന നേപ്പാളി സ്വദേശിനിയാണ് ഭക്ഷണത്തിൽ ലഹരി കലർത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 
കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം.

ശ്രീദേവി അമ്മയുടെ മകൻ ബാം​ഗ്ലൂരിൽ നിന്ന് രാത്രി ഭാര്യയായ ദീപയെ നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭിക്കാത്തതിനെ തുടർന്ന് സമീപവാസിയായ ബന്ധുവിനെ വിളിച്ചു. ബന്ധു ഇവരുടെ വീട്ടിലേക്ക് എത്തുമ്പോൾ നാലോളം പേർ ഓടി രക്ഷപ്പെടുന്നതാണ് കണ്ടത്.

ALSO READ: വിഴിഞ്ഞത്ത് ഡീസൽ മോഷണ സംഘം പിടിയിൽ; നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു

വീടിന് ഉള്ളിൽ കയറി നോക്കുമ്പോൾ ശ്രീദേവി അമ്മ, ദീപ, സിന്ധു എന്നിവർ ബോധരഹിതരായി കിടക്കുന്നതാണ് കണ്ടത്. തുടർന്ന് നാട്ടുകാർ ഓടിക്കൂടി പ്രദേശത്ത് പരിശോധന നടത്തിയപ്പോൾ ഒരാളെ പിടികൂടി. ഇയാൾ ബാഗിൽ പണവും സ്വർണവുമായി രക്ഷപ്പെടാൻ ശ്രമിക്കവേ വീടിന് പുറകിലെ മതിലിലെ കമ്പിയിൽ കാൽ കുരുങ്ങി കിടക്കുകയായിരുന്നു.

സമീപത്ത് ഒളിച്ചിരുന്ന ഒരാളെ രാവിലെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നാലോളം പേർ അടങ്ങുന്ന സംഘം പ്രദേശത്ത് കറങ്ങി നടക്കുന്നതായി കണ്ടെത്തി. ദീപയുടെ മുറിയുടെ വാതിൽ കുത്തിത്തുറന്ന നിലയിലാണ്. അയിരൂർ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News