Theft: വ്യാപാരികൾക്ക് ആശങ്കയായി ബാലരാമപുരത്തെ മോഷണം; മൂന്ന് ജുവലറിയിലും ടെക്സറ്റൈൽസിലും കവർച്ച

പോലീസ് സംഘം പ്രദേശത്തെ സിസിടിവി ക്യാമറകളും മെബൈല്‍ ടവറും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 25, 2023, 02:20 PM IST
  • ബാലരാമപുരം ദേശീയപതക്കരികിലുള്ള കണ്ണന്‍ ജ്വല്ലറിയില്‍ നിന്നും ഒരു ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണവും സ്വർണ്ണവും മോഷണം പോയി.
  • പത്മനാഭാ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പ്രശാന്ത് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണാഭരണത്തിനൊപ്പം അൻപതിനായിരം രൂപയും മോഷ്ടിച്ചു.
  • ഇന്ന് പുലർച്ചെ ആയിരുന്നു മോഷണം
Theft: വ്യാപാരികൾക്ക് ആശങ്കയായി ബാലരാമപുരത്തെ മോഷണം; മൂന്ന് ജുവലറിയിലും ടെക്സറ്റൈൽസിലും കവർച്ച

തിരുവനന്തപുരം: ബാലരാമപുരത്ത് അഞ്ച് കടകളിൽ മോഷണം. ദേശീയപാതക്കരികിലെ ഒരു ടെക്‌സ്റ്റൈല്‍സിലും മൂന്ന് ജ്വല്ലറിയിലുമാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെ ആയിരുന്നു മോഷണം. മുഖം മറച്ചെത്തിയ പ്രതിയുടെ കയ്യിൽ കമ്പിപ്പാരയും ഉണ്ടായിരുന്നു.

ബാലരാമപുരം ദേശീയപതക്കരികിലുള്ള കണ്ണന്‍ ജ്വല്ലറിയില്‍ നിന്നും ഒരു ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണവും സ്വർണ്ണവും, പത്മനാഭാ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പ്രശാന്ത് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണാഭരണവും അൻപതിനായിരം രൂപയും മോഷ്ടിച്ചു.

Also Read: Thumba Boat Drown: തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായി, നാല് പേർ നീന്തി രക്ഷപ്പെട്ടു

അതേസമയം രാജകുമാരി ടെക്സ്റ്റയില്‍സിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് മോഷണ ശ്രമം നടത്തി. സമീപത്തെ റെഡിമെയ്ഡ് വസ്ത്ര ശാലയിലെയും പൂട്ട് തകര്‍ത്തിരുന്നു. ദേശീയപാതക്കരികില്‍ നടന്ന മോഷണം വ്യാപാരികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഫിംഗര്‍ പ്രിന്റ്, ഡോഗ് സ്‌ക്വോഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

ബാലരാമപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.വിജയകുമാറിന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി പ്രദേശത്തെ സിസിടിവി ക്യാമറകളും മെബൈല്‍ ടവറും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. മോഷ്ടാവ് ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News