തിരുവനന്തപുരം: അഴിമതിയുടെ ജാള്യത മറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുക്കുന്നത്. കള്ളക്കേസടുത്ത് പ്രതിപക്ഷ നേതാക്കളെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മാധ്യമങ്ങളുടെ വാമൂടി കെട്ടാൻ ശ്രമിക്കുന്നു. എതിർക്കുന്നവരുടെ വാ മൂടി കെട്ടുന്ന ഏകാധിപതിയായി മുഖ്യമന്ത്രി പിണറായി വിജയൻ മാറി. മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തത് അംഗീകരിക്കാൻ കഴിയില്ല. ധാർഷ്യട്ത്തിന് എതിരെയുള്ള സർക്കാരിന്റെ പോരാട്ടത്തിന് ജനങ്ങൾ ഒന്നിച്ചു നിൽക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എം വി ഗോവിന്ദന് എന്തുപറ്റിയെന്ന് അറിയില്ല. അദ്ദേഹം പാർട്ടി സെക്രട്ടറിയാണ്. എന്നാൽ, ഗോവിന്ദൻ സംസാരിക്കുന്നത് ആഭ്യന്തരമന്ത്രിയെപ്പോലൊണ്. കേരളത്തിൽ നടക്കുന്നത് എകെജി സെന്ററിൽ നിന്നുള്ള ഭരണമാണോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സിപിഎം നേതാക്കൾ ഒരിക്കലും പറയാത്ത കാര്യങ്ങളാണ് ഗോവിന്ദൻ പറയുന്നത്.
താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അഞ്ച് വിജിലൻസ് കേസെടുത്തു. ഒരൊറ്റ കേസിലും ഏഴ് വർഷമായിട്ടും എഫ്ഐആർ ഇല്ല. പിണറായി വിജയൻ പിൻതുടരുന്നത് നരേന്ദ്ര മോദിയുടെ പാതയാണെന്നും സിപിഎം പ്രവർത്തിക്കുന്നത് ബിജെപിയുടെ ബി ടീമായാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. ഈ സർക്കാർ മുങ്ങുന്ന കപ്പലാണെന്നും ആർക്കും രക്ഷിക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...