Murder: പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു; മാതൃസഹോദരി പോലീസ് കസ്റ്റഡിയിൽ

Murder Case: കൊണ്ണിയൂർ സ്വദേശി ശ്രീകണ്ഠൻറെ മകൻ അനന്തു (ഒന്നര വയസ്) ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ കിണറ്റിലെറിഞ്ഞത് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണെന്ന് പോലീസ് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jan 4, 2024, 03:48 PM IST
  • വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം
  • സംഭവസമയത്ത് കുഞ്ഞിൻറെ മാതാപിതാക്കൾ സമീപത്ത് തൊഴിലുറപ്പ് പദ്ധതിക്കായി പോയിരിക്കുകയായിരുന്നു
Murder: പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു; മാതൃസഹോദരി പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: വിളപ്പിൽശാലയിൽ പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു. അമ്മയുടെ സഹോദരിയാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത്. കൊണ്ണിയൂർ സ്വദേശി ശ്രീകണ്ഠൻറെ മകൻ അനന്തു (ഒന്നര വയസ്) ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ കിണറ്റിലെറിഞ്ഞത് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. സംഭവസമയത്ത് കുഞ്ഞിൻറെ മാതാപിതാക്കൾ സമീപത്ത് തൊഴിലുറപ്പ് പദ്ധതിക്കായി പോയിരിക്കുകയായിരുന്നു. സ്ത്രീ തന്നെയാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ വിവരം കുഞ്ഞിൻറെ മാതാപിതാക്കളെ അറിയിച്ചത്. മാതാപിതാക്കൾ ഓടിയെത്തിയപ്പോൾ കുഞ്ഞ് കിണറ്റിൽ കിടക്കുന്നത് കണ്ടു. ഉടൻ തന്നെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരത്ത് സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. തിരുവനന്തപുരം കമലേശ്വരത്താണ് സംഭവം നടന്നത്. കമലേശ്വരം സ്വദേശി സുജിത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുജിത്തിന്റെ സുഹൃത്ത് ജയൻ പൂന്തുറയെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതിയായ ജയൻ തന്നെയാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. കൊല്ലപ്പെട്ട സുജിത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News