ഓണക്കാല സര്‍വീസില്‍ റെക്കോഡിട്ട് മലയോര മേഖലയിലെ ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോ

സാധാരണ ദിവസങ്ങളില്‍ മൂന്ന് ലക്ഷത്തോളം രൂപയാണ് ഡിപ്പോയില്‍ നിന്ന് ദിവസേന വരുമാനമായി ലഭിച്ചിരുന്നത്  

Written by - Zee Malayalam News Desk | Last Updated : Sep 6, 2023, 10:05 PM IST
  • 4,93,913 രൂപയുടെ റെക്കോഡ് കളക്ഷനാണ് ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസമായ തിങ്കളാഴ്ച ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോക്ക് ലഭിച്ചത്.
  • സാധാരണ ദിവസങ്ങളില്‍ മൂന്ന് ലക്ഷത്തോളം രൂപയാണ് ഡിപ്പോയില്‍ നിന്ന് ദിവസേന വരുമാനമായി ലഭിച്ചിരുന്നത്.
ഓണക്കാല സര്‍വീസില്‍ റെക്കോഡിട്ട് മലയോര മേഖലയിലെ ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോ

തിരുവനന്തപുരം: ഓണക്കാല സര്‍വീസില്‍ കെഎസ്ആര്‍ടിസി നേട്ടം കൊയ്തപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ  ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോക്കും അത റെക്കോര്‍ഡായി. 4,93,913 രൂപയുടെ റെക്കോഡ് കളക്ഷനാണ് ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസമായ തിങ്കളാഴ്ച ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോക്ക് ലഭിച്ചത്. സാധാരണ ദിവസങ്ങളില്‍ മൂന്ന് ലക്ഷത്തോളം രൂപയാണ് ഡിപ്പോയില്‍ നിന്ന് ദിവസേന വരുമാനമായി ലഭിച്ചിരുന്നത്.

ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് സാധാരണ 25 ഷെഡ്യൂള്‍ സര്‍വീസ് ആണ് നടത്താറുള്ളത്. എന്നാല്‍ ഓണാവധി കഴിഞ്ഞുള്ള ദിവസമായതിനാല്‍ മേലധികാരികളുടെ നിര്‍ദേശം അനുസരിച്ചാണ് തിങ്കളാഴ്ച രണ്ട് സര്‍വീസുകള്‍ കൂടി അധികമായി നടത്തിയത്. ഇതോടെ യാത്രക്കാര്‍ ഇടിച്ചു കയറുകയും ആര്യനാട് കെഎസ്ആര്‍ടിസി ഡിപ്പോക്ക് രണ്ട് ലക്ഷത്തോളം രൂപയുടെ അധിക വരുമാനവും ലഭിച്ചുവെന്ന് ഡിപ്പോ അധികൃതര്‍ പറഞ്ഞു. 

ഒരു സൂപ്പര്‍ ഫാസ്റ്റും, മൂന്ന് ഫാസ്റ്റ് സര്‍വീസും രണ്ട് സിറ്റി സര്‍വീസും ഉള്‍പ്പെടെ 25 ഷെഡ്യൂള്‍ സര്‍വീസുകളാണ് ആര്യനാടു നിന്നുമുള്ളത്. ഗ്രാമീണ മേഖലയായ ഇവിടെക്ക് കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. കളക്ഷന്‍ കൂടിയതോടെ കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്നാണ് നാട്ടുകാരും പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News