തിരുവനന്തപുരം: ആറ്റിങ്ങലിൽ റോഡ് നിർമാണത്തിന് എടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30ഓടെ ആറ്റിങ്ങൽ തിരുവനന്തപുരം ബൈപാസിലാണ് അപകടമുണ്ടായത്. കാറിൽ ഉണ്ടായിരുന്ന അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് കൃത്യമായി സൂചനാ ബോർഡ് സ്ഥാപിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
ജീപ്പ് കെഎസ്ആർടിസി സ്വിഫ്റ്റിൽ ഇടിച്ച് രണ്ട് മരണം
എംസി റോഡിൽ കുളനട മാന്തുക പെട്രോൾ പമ്പിന് സമീപത്ത് അപകടത്തിൽ രണ്ട് പേർ മരിച്ചു. ജീപ്പിൽ സഞ്ചരിച്ചിരുന്ന ലതിക, ഡ്രൈവർ അരുൺകുമാർ എന്നിവരാണ് മരിച്ചത്. അഞ്ചലിൽ നിന്ന് കോട്ടയത്തേക്ക് പോയ ജീപ്പ് മാന്തുക പെട്രോൾ പമ്പിന് സമീപം വെച്ച് നിയന്ത്രണം വിട്ട് കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു.
തൃശൂരിൽ നിന്ന് കളിക്കാവിളയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് ജീപ്പ് ഇടിച്ചത്. ജീപ്പിൽ ഏഴ് പേർ ഉണ്ടായിരുന്നു.
ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് അപകടം. മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കോട്ടയത്തേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...